സിനിമയിലെ ഒരുപാട് പാട്ടുകൾ തന്റേതായ രീതിയിൽ അഭിനയിച്ച് രസിപ്പിച്ചിട്ടുണ്ട് ഇന്നസെന്റ്. അതുമാത്രമല്ല കുറച്ച് സിനിമകളിൽ പാടിയിട്ടുമുണ്ട്. വെറുതേ പാടി പ്പോവുകയല്ല. പാട്ടുകളിലും ഒരു ഇന്നച്ചൻ ടച്ചുണ്ട്. അദ്ദേഹത്തിന്റെ ശൈലികളും ആ പാട്ടുകളിൽ കാണാം.
'ഗജകേസരിയോഗം' (1990) എന്ന സിനിമയിലാണ് ആദ്യമായി പാട്ടുപാടുന്നത്. ഹിന്ദി മാത്രമറിയുന്ന ആനയോട് സംസാരിക്കാനായി ഹിന്ദി പഠിക്കുന്ന ഉടമയുടെ കഥയാണ് 'ഗജകേസരിയോഗം.
ആനയെ മലയാളം പഠിപ്പിക്കാനുള്ള അയ്യപ്പൻ നായരുടെ ശ്രമങ്ങളും ആനയോടുള്ള സ്നേഹവുമൊക്കെ ഒരു പാട്ടായി ഈ സിനിമയിലുണ്ട്.
ആനച്ചന്തം
ഗണപതി മേളച്ചന്തം
എട്ടും പൊട്ടും തിരിയാനിത്തിരി ഹിന്ദിച്ചന്തം
ഇത്തിരി ഹിന്ദിച്ചന്തം
ആവോ ദാ ദാ അങ്ങനെ ദെന്താത്?
ആവോ ആവോനാ (സംഗീതം: ജോൺസൺ രചന: കൈതപ്രം)
ഈ പാട്ട് മറ്റൊരു ഗായകനെ വെച്ച് പാടിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ, ഇന്നസെന്റ് ആ സിനിമയിലുടനീളം അയ്യപ്പൻ നായരായി തിളങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ ശബ്ദത്തിൽ തന്നെ ആ പാട്ട് പാടിക്കാൻ കലൂർ ഡെന്നിസും പി.ജി. വിശ്വംഭരനും തീരുമാനിക്കുകയായിരുന്നു. ആ പാട്ടിനിടയ്ക്ക് ചില സംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആ പാട്ടിനു പിന്നിലൊരു കഥയു ണ്ട്. സംഗീതസംവിധായകനും സുഹൃത്തുമായ ജോൺസൺ നിർബന്ധിച്ചപ്പോഴാണ് ഇന്നസെന്റ് പാടാൻ തയ്യാറായത്. ചെന്നൈയിൽ എ.വി.എം സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ജോൺസൺ ഇന്ന സെന്റിന് പാട്ട് പഠിപ്പിച്ചു കൊടുത്തു. ആദ്യ ടേക്കിൽ തന്നെ പാട്ട് ഓകെ. ഇന്നസെന്റിന് അത് അതിശയമായി. വലിയ ഗായകർ പോലും നാലും അഞ്ചും ടേക്കുകൾ പാടിയിട്ടാണ് ഓകെയാവുന്നത്. അഭിമാനത്തോടെ ഇന്നസെന്റ് പുറത്തേക്ക് നടന്നു. ഭാര്യയോടും സന്തോഷം പങ്കുവെച്ചു. തിരിച്ച് ഹോട്ടലിലെത്തിയ ഉടനെ ജോൺസണെ വിളിച്ചു.
“ജോൺസണാ, എന്റെ അതിശയം ഇപ്പോഴും മാറിയിട്ടില്ല. ഏതൊക്കെ ഗായകർ ഇങ്ങനെ ആദ്യ ടേക്കിൽ ഓകെയായിട്ടുണ്ട്”? കുറച്ചുനേരം ജോൺസൺ നിശ്ശബ്ദനായി. പിന്നീട് പറഞ്ഞു, “ആദ്യം പാടിയ ക്വാളിറ്റിയേ താൻ നൂറുവട്ടം പാടിയാലും ഉണ്ടാവൂ. കൂടുതൽ ടേക്ക് എടുക്കാൻ നിന്നാൽ നിർമാതാവിന് പണം നഷ്ടം എന്നല്ലാതെ വേറെ കാര്യമൊന്നുമില്ല. അതാ ഞാനാദ്യമേ ഓകെ പറഞ്ഞത്.
Diese Geschichte stammt aus der May 2023-Ausgabe von Star & Style.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 2023-Ausgabe von Star & Style.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ