സുഹൃത്ത് ബോബന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകന് ഭാവിയിൽ യൂട്യൂബർ ആകാനാണ് ആഗ്രഹം. അതുകേട്ട് ആദ്യം ഒന്നു ഞെട്ടിയെങ്കിലും ഈ പുതിയ തൊഴിൽ മേഖല തുറന്നിടുന്ന സാധ്യതയും വരുമാനവും അറിഞ്ഞപ്പോൾ അവന്റെ ആശങ്ക അകന്നിട്ടുണ്ട്. നന്നായി പഠിക്കണം എന്നുമാത്രമാണ് ഇപ്പോൾ ബോബൻ മകന് നൽകുന്ന ഉപദേശം.
ഒരുകാലത്ത് പെരുമയായിരുന്ന ജോലികൾ പലതും ഇന്ന് സെഡായി. ആഗോളതലത്തിൽ തന്നെ തൊഴിലുകളും തൊഴിൽ സാധ്യതകളും വിപ്ലവകരമായി മാറുകയാണ്. ലോകചരിത്രത്തിൽ ഒരു വൈറസ് തന്റെ പേര് അടയാളപ്പെടുത്തിയ 2020, 2021 വർഷങ്ങൾക്കുശേഷം പ്രത്യേകിച്ചും.
ആശ്വാസം, ഈ തൊഴിലുകൾ
ന്യൂജെൻ തൊഴിലുകൾ ഇന്ത്യയിൽ വലിയ ആശ്വാസമാണ്. കാരണം, പലപ്പോഴും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാറുകൾ ഇരുട്ടിൽ തപ്പുന്നു. കേരളവും ഇതിൽനിന്ന് വ്യത്യസ്തമല്ല. ഉബർ, ഓൺലൈൻ ഡെലിവറി, ഓൺലൈൻ ട്യൂഷൻ തുടങ്ങിയ 'ഗിഗ്' (gig) തൊഴിലുകൾ കേരളത്തിലെ വീടുകളിലും വരുമാനം എത്തിക്കാൻ തുടങ്ങിയിട്ട് നാളുകളായി.
2022 അവസാനിക്കുമ്പോൾ ഈ സാഹചര്യം മാറിയിട്ടില്ല എന്നുമാത്രമല്ല, കൂടുതൽ ശക്തമായിത്തന്നെ നി ലനിൽക്കുന്നു. ഐ.ഐ.എം അഹ്മദാബാദ് അടുത്തകാലത്തായി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ പുതുതലമുറ തൊഴിലുകൾ ചെയ്യുന്ന 77 ലക്ഷം ജനങ്ങൾ ഉണ്ടെന്നാണ്. അഞ്ചു വർഷം കൊണ്ട് ഇത് 2.3 കോടിയിൽ എത്തുമെന്നാണ് കണക്ക്. എന്നാൽ, നാട്ടിലെ സാധാരണ സൂപ്പർ മാർക്കറ്റും ഹോട്ടലും ഓൺലൈൻ ഡെലിവറി ആരംഭിച്ച ഇക്കാലത്ത് അനൗദ്യോഗിക കണക്കുകൾ പറയുന്നത് നിലവിൽ രാജ്യത്ത് ഒന്നരക്കോടി ആളുകൾ ന്യൂജെൻ തൊഴിലുകൾ ചെയ്യുന്നതായാണ്. കൂടാതെ, അഞ്ചു വർഷം കൊണ്ട് ഇത് ഇരട്ടിയാകുമെന്നും.
ഗൾഫിൽനിന്ന് മടങ്ങിയവർക്കും ആശ്വാസം
ഗൾഫിലും മറ്റും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവർ ഉബർ ഡ്രൈവർമാരും ആമസോൺ, സ്വിഗ്ഗി ഡെലിവറി നടത്തുന്നവരുമായി. അനദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ മാത്രം രണ്ടു ലക്ഷത്തോളം പുതുതലമു റ തൊഴിലാളികൾ (ഗിഗ് വർക്കേഴ്സ്) ഉണ്ട്. മാത്രമല്ല, ചെറു പട്ടണങ്ങളിലെ ഷോപ്പുകളിലെ കണക്കുകൂടി നോക്കിയാൽ ഇത്തരം തൊ ഴിലാളികളുടെ എണ്ണം ഇനിയും വർധിക്കും.
കൂടുതൽ പേർ മെട്രോ നഗരങ്ങളിൽ
Diese Geschichte stammt aus der December 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 2022-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...