വീണ്ടുമൊരു അധ്യയന വർഷംകൂടി വരുന്നു. കാർട്ടൂണും മൊബൈൽ ഗെയിമുകളും ടി.വി യുമെല്ലാമായി മാറിയ പുതുലോകത്തെ കുട്ടികൾ സ്കൂളിലേക്ക് ആദ്യ ചുവടുകൾ വെക്കാൻ ഒരുങ്ങുകയാണ്. വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ നിന്ന് സ്കൂളിന്റെ വിശാലമായ അങ്കണത്തിലേക്ക്.
സമപ്രായക്കാരായ ഒരുപാട് കുട്ടികൾ, ഇതുവരെ കാണാത്ത അധ്യാപകർ, ക്ലാസ് മുറികളിലെ പഠനം, അങ്ങനെ അപരിചിതമായ ലോകമാണ് ഓരോ കുരുന്നിനെയും കാത്തിരിക്കുന്നത്. സ്വന്തം കൺവെട്ടത്തു നിന്ന് മക്കളെ മറ്റൊരിടത്തേക്ക് പറഞ്ഞയക്കുന്നതിന്റെ ടെൻഷൻ എല്ലാ മാതാപിതാക്കൾക്കുമുണ്ടാകും. അവരുടെ ശീലങ്ങൾ, പെരുമാറ്റം, പഠനം ഇതെല്ലാം ആവലാതിയായി നിറയും. സ്കൂളിലേക്ക് പുതുതായി പോകാൻ തയാറെടുക്കുന്ന മക്കളെ എങ്ങനെ നമുക്ക് ഒരുക്കിയെടുക്കാം എന്നതിൽ ടെൻഷനടിക്കേണ്ട. അവരെ മിടുക്കരായി പറഞ്ഞയക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
എഴുതി പഠിപ്പിക്കേണ്ട, വായിച്ചുകൊടുക്കാം
സ്കൂളിലെത്തും മുമ്പ് അക്ഷരങ്ങളും അക്കങ്ങളും എഴുതി പഠിപ്പിക്കണോ എന്നതാണ് പല മാതാപിതാക്കളുടെയും സംശയം. എന്നാൽ, പുതിയ പഠനരീതി അനുസരിച്ച് അവരെ വീട്ടിൽനിന്ന് എഴുതി പഠിപ്പിക്കേണ്ട കാര്യമില്ല.
ഒറ്റയടിക്ക് എഴുത്തിന്റെയോ വായനയുടെയോ ലോകത്തേക്ക് കൊണ്ടുവരുമ്പോൾ അത് ഉൾക്കൊള്ളാൻ കുട്ടികൾക്ക് സാധിച്ചെന്നു വരില്ല. അവർക്ക് ഇംഗ്ലീഷ്, മലയാളം അക്ഷരമാ ലകൾ വായിച്ചു കൊടുക്കാം.
ഒരക്ഷരം കണ്ടാൽ അവർക്ക് തിരിച്ചറിയാൻ സാധിച്ചാൽ മാത്രം മതി. അക്ഷരങ്ങൾ പഠിപ്പിക്കുന്ന നിരവധി പിക്ചർ ബുക്കുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അത് വാങ്ങി അവരുടെ കൂടെയിരുന്ന് ദിവസവും വായിച്ചുകൊടുക്കാം.
സ്ഥിരമായി വായിച്ചുകൊടുക്കുമ്പോൾ അത് അവരുടെ ഓർമ യിൽ നിൽക്കും. അതുപോലെ അക്കങ്ങളും. അക്ഷരമാലകളും അക്കങ്ങളും പരിചയപ്പെടു ത്തുന്ന നിരവധി നഴ്സറി ഗാനങ്ങളുണ്ട്. ടി.വിയിലും ഫോണിലും അവ അവർക്ക് കാണിച്ചു കൊടുക്കാം. അതും അവരുടെ ഓർമയിൽ നിൽക്കും.
ഒപ്പംതന്നെ മൃഗങ്ങൾ, പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ ഇവയൊക്കെയുള്ള ചിത്രങ്ങൾ കാണിച്ച് പറഞ്ഞുകൊടുക്കാം. ശരീരഭാഗങ്ങളും ചിത്രങ്ങളിലൂടെ പറഞ്ഞുകൊടുക്കാം. അവർക്ക് തിരിച്ചറിയാൻ വേണ്ടി മാത്രം.
ഫോൺ ചങ്ങാത്തം കുറക്കാം
Diese Geschichte stammt aus der May 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...