അവർ വളരട്ടെ.മിടുക്കരായി
Kudumbam|March 2024
അനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയി വളരെ ക്ഷമയോടെ പഠിച്ചെടുക്കേണ്ടതാണ് പാരന്റിങ്. വിവിധ തരം പാരന്റിങ് ശൈലികളും അവ കുട്ടികളിലുണ്ടാക്കുന്ന മാറ്റങ്ങളും അറിയാം...
അൻവർ കാരക്കാടൻ Child, Adolescent and Relationship counselor Former Childline coordinator Malappuram
അവർ വളരട്ടെ.മിടുക്കരായി

കുട്ടികൾ നമുക്ക് ലഭിച്ച അനുഗ്രഹമാണ്. ഒരു കുട്ടിയുടെ സ്വഭാവം രൂപപ്പെടുത്തിയെടുക്കുന്നതിൽ മാതാപിതാക്കൾ ക്കുള്ള പങ്ക് വളരെ വലുതാണ്. ഒരു വ്യക്തിയുടെ ജീവിത ത്തിലെ സുപ്രധാന ഘട്ടമാണ് കുട്ടിക്കാലം. കുട്ടിയായിരിക്കുമ്പോൾ ജീവിതത്തിൽ ഉണ്ടാവുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളും സംഭവങ്ങളും ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും വളരെയധികം സ്വാധീനിക്കുന്നു. ചെറുപ്പത്തിൽ മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന സ്നേഹവും വാത്സല്യവും പരിലാളനയുമാണ് മുതിർന്നു കഴിയുമ്പോൾ വ്യക്തിയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്.

നിങ്ങൾ കുട്ടികളെ സ്നേഹിച്ചാൽ മാത്രം പോരാ, സ്നേഹിക്കപ്പെടുന്നു എന്ന് കുട്ടിക്ക് ബോധ്യപ്പെടുന്ന രീതിയിൽ പ്രകടമായിതന്നെ വേണം സ്നേഹം നൽകാൻ...

പാരന്റിങ് ഒരു കലയാണ്

പാരന്റിങ് ഒരു കലയാണ് എന്നു പറയാം. ഒരുപാട് അനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയി വളരെ ക്ഷമയോടെ പഠിച്ചെടുക്കേണ്ട ഒന്നാണത്. വിവിധ തരം പാരന്റിങ് ശൈലികളും അവ കുട്ടികളിലുണ്ടാക്കുന്ന അനന്തര ഫലങ്ങളും പരിചയപ്പെടാം. ഇതിൽനിന്ന് നിങ്ങൾ ഏതു തരത്തിലുള്ള രക്ഷിതാവാണന്ന് സ്വയം നിരീക്ഷിക്കുകയും തിരിച്ചറിയുകയും സ്വയം പുതുക്കലിന് വിധേയമാവുകയും അവബോധം സൃഷ്ടിക്കുകയുമാവാം.

കർക്കശക്കാരായ രക്ഷിതാക്കൾ (Authoritarian/Tiger Parenting)

രക്ഷിതാക്കൾ നിയമങ്ങൾ സെറ്റ് ചെയ്യുകയും മക്കൾ അതനുസരിച്ച് ജീവിക്കുകയും വേണം എന്ന് വിശ്വസിക്കുന്ന ആളാണോ നിങ്ങൾ? മക്കളുടെ കാര്യത്തിൽ സ്വയം തീരുമാനമെടുക്കുകയും മക്കളോട് അതിന്റെ ഒരു കാരണവും ബോധ്യപ്പെടുത്തേണ്ടതില്ല എന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്യാറുണ്ടോ? ഇത് രണ്ടിനും 'അതെ' എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ടൈഗർ പാരന്റ് അഥവാ കർക്കശക്കാരനായ രക്ഷിതാവാണ് എന്നു പറയാം. ഇത്തരം പാരന്റിങ് ശൈലിയുള്ളവർക്ക് അവരുടെ കുട്ടികളുടെമേൽ ആവശ്യത്തിൽ കൂടുതൽ പ്രതീ ക്ഷ കാണപ്പെടുന്നു. പഠിത്തത്തിലും മറ്റു കാര്യങ്ങളിലും കുട്ടികൾ എപ്പോഴും ഒന്നാമതായിരിക്കണം എന്ന മാനസികാവസ്ഥയാണ് ഇവർ കാണിക്കുക. അതിനായി കുട്ടികളോട് കാർക്കശ്യത്തോടെ പെരുമാറുന്നു. കുട്ടികൾ അവരുടെ ഒരു ദിവസം എന്തൊക്കെ ചെയ്യണമെന്ന് രക്ഷിതാവ് സ്വയം തീരുമാനിക്കും. ഇവർ പലപ്പോഴും ആഗ്രഹിക്കുന്നത്, അവരുടെ കൽപനകളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന കുട്ടികളെയാണ്.

Diese Geschichte stammt aus der March 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 Minuten  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 Minuten  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 Minuten  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 Minuten  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 Minuten  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 Minuten  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 Minuten  |
November-2024
HBD കേരളം
Kudumbam

HBD കേരളം

അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം

time-read
2 Minuten  |
November-2024