വാഹനമോടിക്കാൻ അറിയുന്ന ലൈസൻസുള്ള ആർക്കും ഡ്രൈവറാകാം. എന്നാൽ, എല്ലാ ഡ്രൈവർമാരും മികച്ച ഡ്രൈവറാകണമെന്നില്ല. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല ഡ്രൈവിങ്. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്. ഡ്രൈവിങ്ങിന് നല്ല ഏകാഗ്രതയും ദിശാബോധവും അത്യാവശ്യമാണ്. കൂടാതെ ക്ഷമയും അച്ചടക്കവും കൂടിയേ കഴിയൂ. ഡ്രൈവിങ് കാര്യക്ഷമമാക്കാൻ സഹായിക്കുന്ന ചില വിദ്യകൾ പരിശോധിക്കാം.
വാഹനം പരിചയപ്പെടുക
വാഹനം സ്റ്റാർട്ട് ചെയ്യുന്നതി ന് മുമ്പ് തന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണിത്. വാഹനത്തെക്കുറിച്ചും അതിന്റെ പ്രധാന നിയന്ത്രണങ്ങളെക്കുറിച്ചും ഡ്രൈവർക്ക് എപ്പോഴും പരിചയമുണ്ടാകണം. വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന നിരവധി ഘടകങ്ങൾ ചേർന്നാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഈ ഘടകങ്ങളിൽ ഓരോന്നും ഒരുകൂട്ടം ബട്ടണുകൾ, ലിവറുകൾ, നോബുകൾ എന്നിവ ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. അതിനാൽ ഏതൊരു വാഹനവും ഓടി ക്കാൻ തുടങ്ങുന്നതിനുമുമ്പ് ഈ നിയന്ത്രണങ്ങൾ എവിടെയാണെന്നും അവയുടെ യഥാർഥ പ്രവർത്തനം എന്താണന്നും അറിയേണ്ടത് അനിവാര്യമാണ്.
ഡ്രൈവിങ് പൊസിഷൻ
ഒരു വാഹനത്തിന്റെ പ്രധാന നിയന്ത്രണങ്ങളെല്ലാം നിങ്ങൾക്ക് പരിചിതമായി കഴിഞ്ഞാൽ, അടുത്തഘട്ടം സൗക ര്യപ്രദമായ ഡ്രൈവിങ് പൊസിഷൻ ക്രമീകരിക്കുക എന്നതാണ്. ഓരോ പെഡലുകളും നിയന്ത്രിക്കുമ്പോൾ നിങ്ങളുടെ കാലുകൾ ആയാസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് സീറ്റുകൾ ക്രമീകരിക്കേണ്ടത്. ഒപ്പം മുന്നിലേക്കും സെഡിലേക്കുമെല്ലാം നല്ല രീതിയിൽ കാഴ്ച ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതുപോലെ സ്റ്റിയിറങ്ങിനോട് വളരെ അടുത്തും ഏറെ ദൂരത്തുമായും സീറ്റ് ക്രമീകരിക്കരുത്. കൂടാതെ നിങ്ങളുടെ കാഴ്ചക്കനുസരിച്ച് രണ്ട് വശത്തെയും പിറകിലേക്കുമുള്ള മിററുകൾ ക്രമീകരിക്കണം.
സ്റ്റിയറിങ് വീൽ
Diese Geschichte stammt aus der March 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...