വായനയിലിപ്പോഴൊരു യുഗപിറവി തന്നെ നടക്കുകയാണ്. കുറച്ചു പുറകോട്ട് പോയാൽ ഓലയിലായിരുന്നു ഗ്രന്ഥങ്ങളെഴുതിയിരുന്നത്. ഓലകൾ സൂക്ഷിക്കാൻ ഗ്രന്ഥപ്പുരകളുണ്ടായിരുന്നു. ഓലപഠിക്കുന്നതും എഴുതുന്നതും സമൂഹത്തിലെ ഒരു വർഗ്ഗം മാത്രമായിരുന്നു. വിജ്ഞാനമെന്നത് സമൂഹത്തിലെ വളരെ ചുരുക്കം പേരുടെ കൈയ്യിലുള്ള സംഗതിയായിരുന്നു. അച്ചടിമാധ്യമം വന്നതോടെ വെള്ളച്ചാട്ടം പോലെയത് തുറന്നു കൊടുക്കപ്പെട്ടു. അച്ചടി മാധ്യമം വന്നതോടെ എല്ലാവർക്കും വായിക്കാൻ പറ്റുന്ന സ്ഥിതി വന്നു.
ശരിക്കുപറഞ്ഞാൽ അച്ചടി മാധ്യമങ്ങളുടെ വരവാണ് വായനയെ ഫ്യൂഡൽ കലഘട്ടത്തിൽനിന്ന് ജനകീയകാലഘട്ടത്തിലേക്ക് കൊണ്ടുവരുന്നത്. ഇലക്ട്രോണിക് മാധ്യമം ഉപയോഗിക്കുന്ന രീതിയാണിന്നുള്ളത്. ഒരു പഴയ വായനക്കാരനെന്ന നിലയിൽ എനിക്ക് ഇലക്ട്രോണിക് മാധ്യമങ്ങളിൽ വരുന്ന ലേഖനങ്ങൾ വായിക്കാൻ താൽപര്യമില്ല. എനിക്ക് അച്ചടിച്ച പുസ്തകങ്ങൾ തന്നെ വേ ണം. അച്ചടിച്ച മാഗസിനുകൾ തന്നെ വേണം. ഇതെനിക്ക് നിർബന്ധമുള്ള കാര്യമാണ്. ഇത് ഒരു പഴക്കത്തിന്റെ ഒരു പരിചയത്തിന്റെ, ശീലത്തിന്റെയൊക്കെ കാരണമെന്നാണ് തോന്നുന്നത്.
ഞാൻ സ്കൂൾ കുട്ടിയായിരുന്ന കാലത്താണ് ഞങ്ങളുടെ നാട്ടിൽ ആദ്യമായിട്ടൊരു വായനശാല തുടങ്ങിയത്. ആ വായനശാലയെകേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ എല്ലാ ഗ്രാമീണ കാലാപ്രവർത്തനങ്ങളും നടകങ്ങളുമെല്ലാം നട ന്നിരുന്നത്. പി.എൻ.പണിക്കർ ഞങ്ങളുടെ വായനശാല സന്ദർശിച്ചിട്ടുണ്ട്. ഞങ്ങളുടെ വായനശാലയെക്കുറിച്ച് അദ്ദേഹത്തിന് നല്ല അഭിപ്രായമായിരുന്നു. അത്ര മാത്രം നല്ല പുസ്തകങ്ങളും നല്ല വായനക്കാരും അവിടെയുണ്ടായിരുന്നു.
നാട്ടിലുണ്ടായിരുന്ന വായനശാല കൂടാതെ മൂന്ന് വായനശാലകളിൽ ഞാനും ജേഷ്ഠനും അംഗങ്ങളായിരുന്നു. തുവയൂർ തെക്ക് സത്യസന്ധനും യോഗ്യനുമായിരുന്ന ഒരു പോലീസുകാരന്റെ പേരിലുള്ള സത്യവാൻ സ്മാരക വായനശാല. അടൂരിൽ ഇ.വി.കൃഷ്ണപിള്ളയുടെ പേരിലുള്ള സ്മാരകവായനശാല. കുളനടയിൽ കേരളവർമ്മയുടെ പേരിലുള്ള വായനശാല. ഈ വായനശാലകളിൽ നിന്നെല്ലാം പുസ്തകങ്ങളെടുത്തിരുന്നു. പന്തളത്തെ കുളനടയിലെ വായനശാലയുടെ ചുമതലയുണ്ടായിരുന്ന തമ്പുരാൻ എന്റെ ജ്യേഷ്ഠനോടു പറഞ്ഞു.
Diese Geschichte stammt aus der June 25, 2023-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 25, 2023-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ