എന്റെ തലമുറയുടെ ബാല്യത്തിൽ ഞങ്ങൾ കേട്ടിട്ടുള്ള, നാടോടിപ്പാട്ട് എന്നു പറയാവുന്ന, ജനപ്രിയ ഗാനം ആയിരുന്നു "ഒന്നാനാം കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ. ഈയിടെ ഒരു മീറ്റിംഗിൽ അത് പാടിക്കേട്ടപ്പോൾ, പണ്ട് വളരെപ്പണ്ട് ഒന്നാനാം കുന്നും ഓരടിക്കുന്നും കയറാൻ പോയ ബാല്യം ഓർത്തുപോയി.
"ഒന്നാനാം കുന്നിന്മേൽ
ഓരടിക്കുന്നിന്മേൽ
ഒരായിരം കിളി കൂടു വെച്ചു
കൂട്ടിന്നിളംകിളി താമരപ്പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല
ഒന്നാനാം കുന്നും ഓരടിക്കുന്നും ഞങ്ങളുടെ കുഞ്ഞി നാട്ടിൽ എവിടെയാണ്, ഏതൊക്കെയാണ് എന്ന് അറിയാതെ വിഷമിച്ച ബാല്യം.
എന്റെ അമ്മൂമ്മ, കാത്തൂ എന്ന് മുതിർന്നവരും സമപ്രായക്കാരും വിളിച്ചിരുന്ന കാത്യായനി ഒരിക്കൽ എന്നെ സമാധാനിപ്പിക്കാനാകണം) അടുത്തു വിളിച്ചു പറഞ്ഞു. "നമ്മടെ കോയിപ്പുറത്തോട്ടുള്ള കുന്നില്ലേ, അതാണ് ഒന്നാനാം കുന്ന്. അത് കയറാൻ നടപ്പാതയുണ്ടല്ലോ. അതു വഴി കയറി വടക്കോട്ടു ചെന്നാൽ വേലൻകുന്നില്ലേ, ചുണ്ണാമ്പു കൊണ്ടെത്തരുന്ന നമ്മുടെ വേലാണ്ടിയുടെ കുടിൽ ഇരിക്കുന്ന കുന്ന്? അതാണ് ഓരടിക്കുന്ന്. അവിടം കയറാൻ വല്ല്യ പ്രയാസം. കുത്തനെ കയറണം. അഞ്ചു വിരല് ഊന്നാൻ പടി വെട്ടീട്ടുണ്ട്. പണ്ട് മുപ്പത്താറു പടി ഉണ്ടായിരുന്നു. ഇപ്പോൾ അമ്പതിൽ കൂടുതലുണ്ടെന്നാ കേട്ടത്. പിടിക്കാൻ ഒന്നും ഇല്ല. വീണാൽ മൂക്കും ചുണ്ടും താടിയും പൊട്ടും. മുട്ട് തവിടുപൊടി ഇറങ്ങുമ്പോൾ തിരിഞ്ഞിറങ്ങണം. ഇല്ലെങ്കിൽ ഉപ്പൂറ്റി തെന്നും, തീർച്ച. എല്ലെല്ലാം ഒടിയും. ഓരോ അടിവച്ചേ കയറാൻ ആകൂ. അതാ ഓരടിക്കുന്ന്. അവിടെ പോകുന്നേൽ താഴെ നിന്ന് കണ്ടാൽ മതി. കേറണ്ട. വേലമ്മാരാ അവര്
Diese Geschichte stammt aus der October 20, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 20, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ