ചരിത്ര ഗവേഷകരുടെ താൽപ്പര്യം സദാ സജീവമാക്കി നിർത്താൻ പോന്നതാണ് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ജീവിതവും ഭരണവും. അമാനുഷതയോളമെത്തുന്ന ഇത്രയും ഉജ്ജ്വലമായ മറ്റൊരു ജീവിതം കേരള ചരിത്രത്തിന് അപരിചിതം. അതിനർത്ഥം മഹാരാജാവിനെക്കുറിച്ചുള്ള അറി വുകൾക്കോ അദ്ദേഹത്തിന്റെ നടപടികൾക്കോ, അത്യന്തം പ്രക്ഷുബ്ധമായ ആ കാലയളവിനെക്കുറിച്ചുള്ള വിലയിരുത്തലുകൾക്കോ സർവ്വസ്വീകാര്യതയുണ്ട് എന്നല്ല. അതുതന്നെയാണ് മാർത്താണ്ഡവർമ്മയിലുള്ള അക്ഷീണതാൽപ്പര്യത്തിന്റെ ഹേതുവും. പൂർണ്ണമായ നിർവചനത്തിനു ഇപ്പോഴും വഴങ്ങിയിട്ടില്ലാത്ത മാർത്താണ്ഡവർമ്മ, പലർക്കും അതി ക്രൂരനായ ഒരു രാജാവാണ്; മറ്റു ചിലർക്ക് തന്ത്രശാലിയാണ്, ഇനിയും ചിലർക്ക് മികച്ച ഭരണാധികാരിയാണ്. മാടമ്പികൾ വാണിരുന്ന ഫ്യൂഡൽ അധികാര ഘടനയുടെ സ്ഥാനത്തു കെട്ടുറപ്പുള്ള ഒരു ഭരണകൂടം സ്ഥാപിക്കാൻ സാധിച്ച രാജാവിന്റെ ചെയ്തികൾ പൊറുക്കാൻ കഴിയുന്നവരും, അതിനു വിസമ്മതിക്കുന്നവരും ഇപ്പോഴുമുണ്ട്.
ചരിത്രത്തിന് വാസ്തവത്തിൽ അന്ത്യവിധി നടത്താൻ എപ്പോഴെങ്കിലും സാധിക്കുമോ? ദൃഷ്ടികോണിന്റെ സവിശേഷതകളിലൂടെ നന്മകൾ തിന്മകളായും, നേട്ടങ്ങൾ ബാധ്യതകളായും, രൂപാന്തരപ്പെടാം. വെട്ടി പിടിക്കലുകൾ ഐക്യത്തിനും പ്രജാക്ഷേമത്തിനും വേണ്ടിയുള്ള രാജ്യതന്ത്രമായി മാറാം. ക്രൂരതയെന്നു ഒരിക്കൽ കരുതിയിരുന്നത് ഭരണാധികാരിയുടെ ഇഛാശക്തിയായി വ്യാഖ്യാനിക്കപ്പെടാം. മാറുന്ന കാലഘട്ടങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സമീക്ഷകളും, പ്രബലമായ ആശയധാരകളും ആധിപത്യം നേടിയ പ്രത്യയശാസ്ത്രവും തലമുറകളുടെ മൂല്യസങ്കല്പ ങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ, ചരിത്രവസ്തുതകളെ അവയുടെ തഥ്യയിൽ അറിയുന്നതിനും അപഗ്രഥിക്കുന്നതിനും തടസ്സം തീർക്കുന്ന അനുഭവങ്ങൾ വിരളമല്ല. കേരളചരിത്രത്തിലെ അന്വേഷണം മുൻവിധികളുടെ ഏറ്റവും വലിയ ഇരയാണ് മാർത്താണ്ഡവർമ്മ. തി രുവിതാംകൂറിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ധീരതയും കർമ്മകുശലതയും കാർക്കശ്യവും രാജ്യത ന്ത്രജ്ഞതയും, ദീർഘവീക്ഷണവും കാഴ്ചവച്ച ഈ രാജാവിനെ വസ്തുനിഷ്ഠമായ ചരിത്രപഠനത്തിനു വിധേയമാക്കേണ്ടത് കേരളചരിത്ര നിർമ്മിതിയിലെ ഇനിയും പൂർത്തിയാകാത്ത ദൗത്യമാകുന്നു. ആ വെല്ലുവിളിയാണ് ഡോ. എം. ജി. ശശിഭൂഷൺ ഈ പുസ്തകത്തിലൂടെ ഏറ്റെടുത്ത് അഭിമാനകരമായി നിറവേറ്റിയിരിക്കുന്നത്.
Diese Geschichte stammt aus der June 25, 2023-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 25, 2023-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ