2024 ദേശീയ തെരഞ്ഞെടുപ്പിനായി ബി.ജെ.പി കണ്ടെത്തിയത് “മോദി ഗ്യാരന്റി എന്ന പ്രചരണവാചകമാണ്. പത്ത് വർഷമായി നടപ്പിലാക്കിയതും, തുടർന്ന് ലക്ഷ്യമിടുന്നതുമായ പദ്ധതികളെ, നേതൃത്വത്തിന്റെ കരുത്തിലും സ്വീകാര്യതയിലും ഊന്നൽ നൽകി പ്രചരിപ്പിക്കാനാവുമെന്നതിനാൽ, സമഗ്രമായൊരു പ്രചരണശീർഷകമെന്ന് ഇത് ബി.ജെ.പി ക്യാമ്പുകളിൽ വിശദീകരിക്കപ്പെട്ടു. മറു ഭാഗത്ത്, ജനാധിപത്യവിരുദ്ധതയും വിഭാഗീയതയുമാണ് ഈ ഗ്യാരന്റിയുടെ ഉള്ളടക്കമെന്ന് പ്രതിപക്ഷനിരയും പ്രതിരോധമുയർത്തി.
രാജ്യത്ത് തുടർഭരണത്തിനൊരുങ്ങുന്ന പാർട്ടിയുമായി ചേർന്നു നില്ക്കുമ്പോഴുണ്ടാകുന്ന നേട്ടങ്ങളിലേക്ക് ശ്രദ്ധ തിരിക്കുമെന്നതാണ് “മോദി ഗ്യാരന്റി എന്ന തലവാചകത്തിൽ ബി.ജെ.പി നേതൃത്വം കണ്ടെത്തിയ പ്രധാന ആകർഷണീയത. ഇതിന്റെ അനുബന്ധമായാണ് പാർടിക്ക് 370 സീറ്റുകൾ, മുന്നണിക്ക് 400നു മുകളിൽ ഭൂരിപക്ഷം എന്ന രാഷ്ട്രീയഗണിതത്തെ പ്രധാനമന്ത്രി തന്നെ അവതരിപ്പിച്ചത്. ഉത്തർപ്രദേശിൽ നിന്നും മിക്കവാറും ഏകപക്ഷീയമായ വിജയം, ഇതര പരമ്പരാഗത ഹിന്ദി സ്വാധീന മേഖലകളിൽ നിന്നും നിലവിലുള്ള സീറ്റുകൾ എന്നതിനു പുറമേ; പഞ്ചാബ്, ബീഹാർ, പശ്ചിമബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും 50 മുതൽ 60 ശതമാനം വരെ സീറ്റുകളും, ദക്ഷിണേന്ത്യയിൽ നിന്നും 50 മുതൽ 60 വരെ സീറ്റെണ്ണവുമെന്ന് ഈ ഗണിതത്തെ പരിഭാഷപ്പെടുത്താം.
ഇത്തരമൊരു രാഷ്ട്രീയപദ്ധതിയിൽ ബി.ജെ.പി ഏറ്റവും ദുർബലമായിരിക്കുന്ന പ്രദേശങ്ങളെന്ന നിലയിലും, ഒരു മേഖലയെന്ന നിലയിലും നിർണ്ണായകമാവുന്നത് ദക്ഷിണേന്ത്യയാണ്. പുതിയ പാർലമെന്റ് മന്ദിരോദ്ഘാടനത്തിൽ ദക്ഷിണേന്ത്യയ്ക്ക് ലഭിച്ച പ്രാമുഖ്യം ഇവിടെ ശ്രദ്ധിക്കപ്പെടണം. പ്രധാനമന്ത്രിയുടെ തുടർന്നു നടന്ന ഔദ്യോഗികവും അനൗദ്യോഗികവുമായ പരിപാടികളിലും, തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഇതേ പരിഗണന തുടർന്നു. നരേന്ദ്രമോദിയുടെ തെന്നിന്ത്യൻ ദൗത്യത്തിന് രാഷ്ട്രീയേതരമാനങ്ങളുണ്ടെങ്കിലും, ദക്ഷിണേന്ത്യൻ ഭൂമികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും സവിശേഷതകളുമാണ് ഈ ചർച്ചയുടെ ഉള്ളടക്കം.
ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിന്റെ മുൻഗണനാക്രമം
Diese Geschichte stammt aus der May 19, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 19, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ