നടന്ന് കൊണ്ടിരിക്കുന്ന 2024 ലെ ലോകസഭ തിരഞ്ഞെടുപ്പ് ഗതിയെ മാറ്റിമറിച്ചേക്കാവുന്ന തീരുമാനമാണ് ജസ്റ്റിസ് സ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാങ്കർ മേത്ത എന്നി വരടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിൽ നിന്നുണ്ടായത്. ഈ വിധി ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു പക്ഷേ നാഴികക്കല്ലായി മാറിയേക്കാം. കെജ്രിവാളിന്റെ അറസ്റ്റോടെ പടനായകനെ നഷ്ടമായ സൈന്യത്തെ പോലെ പകച്ച് പോയ ആം ആദ്മി പാർട്ടിക്ക് സുപ്രീം കോടതി തീരുമാനം പുതിയ ഊർജ്ജം പകർന്നിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മുൻ ധാര ണകളെ പുനർനിർമ്മിക്കാൻ കഴിയുന്ന ഒരു ജുഡിഷ്യൽ പ്രസ്താവനയായി ഇത് മാറി. ബിജെപിയെ സംബന്ധിച്ചടത്തോളം ഇത് ഒരു വലിയ വെല്ലുവിളി കൂടിയാണെന്ന് പറയാതിരിക്കാൻ കഴിയില്ല.
കെജ്രിവാളിന്റെ ഇടക്കാല ജാമ്യം കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഇടത്പക്ഷം തുടങ്ങിയ പ്രതിപക്ഷ പ്രസ്ഥാനങ്ങൾക്കും അവരുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും പുത്തൻ വീര്യം പകർന്ന് നൽകിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് ഡൽഹി, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ കെജ്രിവാളിന്റെ മോചനം ഒരു ഘടകമായി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ഡൽഹിയിൽ ഇന്ത്യ മുന്നണിക്ക് ഓക്സിജൻ
ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ഡൽഹി ലോകസഭ തിരഞ്ഞെടുപ്പിൽ ഇപ്പോൾ പ്രതിപക്ഷ പ്രസ്ഥാനങ്ങൾക്ക് ഒരു ബാലികേറാ മലയാണ്. ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഇന്ത്യ സഖ്യം ഡൽഹിയിൽ ശക്തമായ പോരാട്ടമാണ് സംഘടിപ്പിക്കുന്നത്. ഡൽഹിയിൽ വലിയ അട്ടിമറിയാണ് ഈ സഖ്യം പ്രതീക്ഷിക്കുന്നത്. കെജ്രിവാളിന്റെ താര മൂല്യം ഉപയോഗിച്ച് ഡൽഹിയിലെ ഏഴ് സീറ്റുകളും ഇന്ത്യ സംഖ്യം ഉറപ്പിച്ചപ്പോഴായിരുന്നു കെജ്രിവാളിനെ പെട്ടെന്ന് ഇഡി അറസ്റ്റ് ചെയ്തത്. ഇത് എഎപിക്ക് വലിയ തിരിച്ചടിയായി. സഞ്ജയ് സിംഗിനെ ഒഴിച്ചു നിർത്തിയാൽ വലിയ ഒരു നേതാവില്ലാത്ത പോരാട്ടമാണ് എഎപി നടത്തുന്നതെന്ന പ്രതീതിയാണ് ഡൽഹിയിൽ ഉണ്ടായിരുന്നത്. കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു.
കോൺഗ്രസിൽ ആഭ്യന്തര കലാപം, എഎപി യോട് അകന്ന് ഒരു വിഭാഗം
Diese Geschichte stammt aus der May 19, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 19, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ