അസഹിഷ്ണുതയും അക്ഷമയയും സ്വാർത്ഥതാൽപര്യങ്ങളും ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈക്കാലത്ത് സ്വന്തം താല്പര്യങ്ങൾക്ക് ഉപരി മറ്റുള്ളവരുടെ ഉന്നമനത്തിനായി നിലകൊള്ളുക എന്നത് പ്രശംസനീയം തന്നെയാണ്. സാമൂഹ്യ സേവനം പോലും മാധ്യമങ്ങളെയും അതിലൂടെ ജനങ്ങളേയും ബോധിപ്പിക്കാൻ മാത്രം ഉള്ള പ്രഹസനമായി മാറുമ്പോൾ ആണ് ഇന്നും നമ്മുടെ സമൂഹത്തിൽ സുപരിചിതമായി തീരാത്ത ഡിസ്ലെക്സിയ അഥവാ പഠനവൈകല്യ ബാധ്യതർക്കായി വിദ്യാലയം ആരംഭിച്ചു കൊണ്ട് ഞങ്ങൾ വ്യത്യസ്തരാകുകയായിരുന്നു. ജീവിതത്തിൽ പ്രതിസന്ധി നേരിടുമ്പോൾ പിൻമാറാനും സമൂഹത്തിന്റെ കീഴ് വഴക്കങ്ങളെ പരിചാരാനും എളുപ്പമാണ്. എന്നാൽ അതിനൊന്നും സമയം കളയാതെ മാറ്റത്തിന് സ്വയം പര്യാപ്തരാവുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് സ്ഥാപിച്ച ട്രാവൻകൂർ നാഷണൽ സ്കൂളിന് പത്ത് വർഷം പൂർത്തിയാകുന്നു.
സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്ന അർത്ഥം വരുന്ന വാക്കാണ് ഡിസ്ലെക്സിയ. ഇത് കൂടാതെ പഠിക്കാനും എഴുതാനും വായിക്കാനും ഉള്ള ബുദ്ധിമുട്ടും ഇവരിൽ സാധാരണം ആണ്. എന്നാൽ കുട്ടികളുടെ പൊതുവായ ബുദ്ധി സാമാർത്ഥ്യത്തെ ഈ അവസ്ഥ ബാധിക്കാറില്ല. അതായത് ഒരു പഠനവൈകല്യം മാത്രമാണ് ഡിസ്ലെക്സിയ. ഇത്തരം സാഹചര്യത്തിൽ പഠിക്കാൻ പിന്നിലേയ്ക്കായ മക്കളെ കുറ്റപ്പെടുത്തുകയോ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തുകയോ അല്ല മാതാപിതാക്കൾ ചെയ്യേണ്ടത്. മറിച്ച് അവരുടെ പ്രശ്നങ്ങൾ സമാധാന പൂർവ്വം ചോ ദിച്ചു മനസ്സിലാക്കുകയാണ് വേണ്ടത് അല്ലാതെ മക്കളെ തമ്മിൽ താരതമ്യപ്പെടുത്തുന്നതും മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കുന്നതും അവരിൽ മാതാപിതാക്കളോടുള്ള വിശ്വാസക്കുറവ് ഉണ്ടാക്കുവാൻ കാരണമാവുകയും അതിലൂടെ അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാൻ മടി ഉണ്ടാവുകയും ചെയ്യും. അത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
പഠനവൈകല്യം തിരിച്ചറിയുക
സ്കൂളിൽ പോകാൻ നിരന്തരമായി മടി കാണിക്കുക, പഠിക്കാതിരിക്കുക, അക്ഷരങ്ങൾ മാറി പോവുക, എഴു തുമ്പോൾ തുടർച്ചയായി ഒരക്ഷരമോ സംഖ്യയോ വിട്ട് പോവുക, അക്ഷരങ്ങൾ തലതിരിച്ച് എഴുതുക, സംസാ രിക്കാൻ ബുദ്ധിമുട്ട് തോന്നുക, വാക്യങ്ങൾ തലതിരിച്ച് വായിക്കുക, ചില വാക്കുകൾ പറയാൻ കഴിയാതെ വരുക, എന്നിവയും കണ്ട് വരുന്നു. പറയാൻ പ്രയാസമുള്ള വാക്കുകൾക്ക് പകരം മറ്റ് ഭാഷയിലെ വാക്കുകളോ അല്ലെ ങ്കിൽ അറിയാവുന്ന മറ്റു വാക്കുകൾ ഉപയോഗിച്ചോ ഇവർ ഇത്തരം ബുദ്ധിമുട്ടിനെ മറികടക്കുന്നു.
Diese Geschichte stammt aus der September 30, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 30, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ
ഇവരെ നമുക്ക് രക്ഷിക്കാനാകും
ജോലിഭാരം കൊണ്ടും മാതാപിതാക്കളുടെ നിസ്സാര കുറ്റപ്പെടുത്തുലുകൾകൊണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതും കൗമാരപ്രായമുള്ളവരും ചെറുപ്പക്കാരും! ഇന്ത്യയിൽ 2023ൽ 1,64,000 പേർ. കേരളത്തിൽ 10,160. എഴുപതു ശതമാനവും പുരുഷന്മാരാണ്.
നിർമ്മിത ബുദ്ധിയുടെ തൊട്ടപ്പന്മാർക്ക് നോബൽ
നോബൽ സമ്മാനം
തോപ്പിൽ ഭാസിക്ക് പ്രചോദനമായ കുഷ്ഠരോഗാശുപത്രിക്ക് 90
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ........ പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല...
വിശന്ന് മരിച്ച ആ ചെറുപ്പക്കാർക്ക് മുന്നിൽ...
അതിഥിയും ആതിഥേയരും