Don't be a HATER...You'll regret this LATER
ചുമ്മാ സീൻ മോനേ...' എന്ന ആർഡിഎക്സ് സിനിമയിലെ റാപ് പാട്ടിന്റെ രണ്ടു വരികളിങ്ങനെ. നിലപാടുകൾ ഉറക്കെ പറഞ്ഞതിന്റെ പേരിൽ ഷെയ്ൻ നിഗം ഒരുപാടു ഹേറ്റേഴ്സിനെ ഉണ്ടാക്കി. പക്ഷേ, ആർഡിഎക്സിന്റെ തകർപ്പൻ വിജയത്തിലൂടെ ഡാൻസും റൊമാൻസും അടിപൊളി ഫൈറ്റും ഒരുപോലെ വഴങ്ങുന്ന സ്റ്റൈലിഷ് നായകന്മാരുടെ നിരയിൽ ഷെയ്ൻ സ്ഥാനമുറപ്പിച്ചു.
ബാലതാരമായ സിനിമകൾക്കു ശേഷം നായകനാകാനുറച്ചു ഷെയ്ൻ സിനിമകൾ ചെയ്തു തുടങ്ങിയിട്ടു പത്തു വർഷമായി. ഈ പത്തു വർഷങ്ങൾ തന്നെ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു എന്നു പറഞ്ഞു ചിരിച്ചാണു ഷെയ്ൻ ഉമ്മ സുനിലയ്ക്കൊപ്പം 'വനിത'യുടെ ഫോട്ടോഷൂട്ടിനു വന്നത്.
അലസനായി ഒതുങ്ങിക്കൂടിയിരിക്കുന്ന, സംസാരിക്കാൻ മടിയുള്ള എന്നാൽ പെട്ടെന്നു പൊട്ടിത്തെറിക്കുന്ന മുഖമല്ല ഷെയ്ന് ഇപ്പോൾ. വിലക്കിനെ കുറിച്ചും വിവാദങ്ങളെ പറ്റിയും പക്വതയോടെയുള്ള പ്രതികരണം. ഓരോ വാക്കിലും എനർജിയും ചിരിയും പ്രതീക്ഷയും.
ഈ വിജയം മധുരപ്രതികാരമായോ ?
മധുര പ്രതികാരം എന്നൊന്നും പറഞ്ഞു ചുമ്മാ പ്രശ്നമുണ്ടാക്കല്ലേ. റിയലിസ്റ്റിക് കഥാപാത്രങ്ങളിൽ നിന്നു വേറിട്ടൊരു റോൾ മോഹിച്ചിരിക്കുമ്പോഴാണ് ആർഡിഎക്സ് വരുന്നത്. കുറച്ചുകൂടി സ്റ്റൈലിഷായി, ഹീറോ ഇമേജിൽ എന്നെ കാണണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു.
സിനിമ റിലീസായപ്പോൾ എല്ലാ മുഖത്തും ചിരി വിരിഞ്ഞു. അതാണ് ഏറ്റവും സന്തോഷം. മഞ്ജു വാരിയരും ജോജു ചേട്ടനുമൊക്കെ "ഗുഡ് ജോബ്, എക്സലന്റ്...' എന്നു മെസേജ് ഇട്ടു. മുൻപും സിനിമയിൽ ഡാൻസ് ചെയ്തിട്ടുണ്ടെങ്കിലും നീല നിലവേ...' പോലെ ഓളമുണ്ടായിട്ടില്ല. ഇപ്പോഴും ആ പാട്ടിനു റീൽസ് ചെയ്ത് എന്നെ ടാഗ് ചെയ്യുന്നവരുണ്ട്. ഇപ്പോൾ വരുന്ന കഥകളിലും മാറ്റമായി.
തൊട്ടാൽ തിരിച്ചടിക്കുന്ന ആ നായകനിൽ എത്ര ശതമാനമുണ്ടു ഷെയ്ൻ
ആർഡിഎക്സിലെ റോബർട്ട് എന്ന കഥാപാത്രത്തിനു രണ്ടു കാലങ്ങളുണ്ട്. പെട്ടെന്നു പ്രകോപിതനാകുന്ന ചോരത്തിളപ്പുള്ള കാലമാണ് ആദ്യത്തേത്. രണ്ടാം പകുതിയിൽ തിരിച്ചു വരുന്ന നായകനു കുറച്ചുകൂടി പക്വതയുണ്ട്. ആ എവല്യൂഷൻ എനിക്കും ഉണ്ടെന്നതു സത്യമാണ്. പെട്ടെന്നു ദേഷ്യപ്പെടുന്ന ശീലം മാറി. പക്വത കൂടുന്നുണ്ടല്ലോ.
Diese Geschichte stammt aus der November 11, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 11, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം