Versuchen GOLD - Frei
നല്ല മാർക്ക് നേടാൻ 10 പാഠങ്ങൾ
Vanitha
|January 20, 2024
പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ മികച്ച അധ്യാപകർ പറഞ്ഞു തരുന്നു. എളുപ്പം പരിശീലിക്കാവുന്ന സ്റ്റഡി പ്ലാൻ

ഒരു കഥ കേട്ടാലോ. രണ്ടു സുഹൃത്തുക്കൾ നഗരത്തിലേക്കു പോകും വഴി മരച്ചുവട്ടിലിരുന്ന ജ്ഞാനിയോടു ചോദിച്ചു നഗരത്തിലേക്ക് ഇനി എത്ര ദൂരമുണ്ട്?' ആ ചോദ്യത്തിന് അറിയില്ല' എന്നു ഞാനി മറുപടി പറഞ്ഞു. വീണ്ടും നടന്നു തുടങ്ങിയ അവരെ ജ്ഞാനി തിരികെ വിളിച്ചു, ഇതേ വേഗത്തിൽ നടന്നാൽ രണ്ടു മണിക്കൂർ കൊണ്ടു നഗരത്തിലെത്താം. നിങ്ങൾ എത്ര വേഗത്തിൽ നടക്കുന്നു എന്നതാണ് നഗരത്തിലേക്ക് എത്തുന്ന സമയം കുറയ്ക്കാൻ പ്രധാനം. നേരത്തെ നിങ്ങളുടെ വേഗം എനിക്ക് അറിയാത്തതു കൊണ്ടാണ് അറിയില്ല എന്ന ഉത്തരം പറഞ്ഞത്.
എത്രമാത്രം തീവ്രതയിൽ പരിശ്രമിക്കുന്നു എന്നത് അനുസരി ച്ചാകും ഫലം എന്നാണീ കഥയുടെ സാരാംശം. അതു തന്നെയാണു പഠനത്തിന്റെ കാര്യവും. പത്താം ക്ലാസ്സിന്റെയും പ്ലസ് ടുവിന്റെയുമൊക്കെ പരീക്ഷ ഇങ്ങെത്തിപ്പോയി. പരീക്ഷയിലെ മാർക്കു കൊണ്ടു ജീവിതത്തിൽ വിജയിക്കാൻ സാധിക്കില്ലെന്നു വാദിക്കാൻ ഒരു പാടു പേരുണ്ടാകും. പക്ഷേ, ഏതു കരിയറിനും അടിസ്ഥാനമായി പരിഗണിക്കുന്നതു മാർക്കാണെന്ന കാര്യത്തിൽ തർക്കമില്ല. അതു കൊണ്ടാണു പഠിക്ക് പഠിക്ക് എന്നു പറഞ്ഞു രക്ഷിതാക്കൾ പിന്നാലെ നടക്കുന്നത്. എന്നാൽ എങ്ങനെ പഠിച്ചു നല്ല മാർക്കു നേടണമെന്നു പറഞ്ഞുതരാൻ അവരിൽ പലർക്കുമറിയില്ല.
പരീക്ഷയിൽ മികച്ച സ്കോർ സ്വന്തമാക്കാനുള്ള ടിപ്സ് പറഞ്ഞുതരുന്നതു മികച്ച അധ്യാപകർക്കുള്ള അവാർഡ് നേടിയ ജോസ് ഡി. സുജീവ്, കെ.യു. മുജീബ് റഹ്മാൻ, മ ഞ്ജുള സി, ശൈലജ വി.സി എന്നിവരാണ്. ഇക്കുറി പരീക്ഷ എഴുതുന്നവർ മാത്രമല്ല അടുത്ത അധ്യയന വർഷം മുതൽ പഠനം മെച്ചപ്പെടുത്താനും ഈ വഴികൾ ശീലിക്കാം.
പാഠം ഒന്ന് : ടൈംടേബിൾ
മോഡൽ പരീക്ഷയ്ക്ക് മുൻപായി (അവസാന പരീക്ഷ ഒരാഴ്ച മുൻപു തന്നെ മുഴുവൻ പാഠഭാഗങ്ങളും പഠിച്ചു തീർക്കേണ്ടതുണ്ട്. ഇതിനായി ടൈം ടേബിൾ തയാറാക്കാനുള്ള ടിപ് ഇതാ. ആകെ 36 ദിവസങ്ങൾ ഇനി ഉണ്ടന്നിരിക്കട്ടെ. അതിനെ ആറു വിഷയങ്ങളായി ഭാഗിച്ചാൽ ഒരു വിഷയത്തിന് ആറു ദിവസം എന്ന കണക്കിൽ ലഭിക്കും. അതിൽ തന്നെ എളുപ്പമുള്ള വിഷയങ്ങളുടെ ഓരോ ദിവസം കുറച്ച് അതുകൂടി മറ്റു വിഷയങ്ങൾക്കായി മാറ്റി വയ്ക്കാം.
ഓരോ വിഷയവും ആറോ ഏഴോ ദിവസങ്ങൾക്കുള്ളിൽ പഠിച്ചു തീർക്കാനായി പാഠഭാഗങ്ങളെയും വിഭജിക്കുക. ആകെ 12 അധ്യായങ്ങൾ ഉണ്ടെങ്കിൽ ഒരു ദിവസം രണ്ട് എന്ന കണക്കിൽ മുഴുവൻ പാഠഭാഗങ്ങളും പഠിച്ചു തീർക്കാം. പിന്നെ, റിവിഷൻ മതിയാകും.
Diese Geschichte stammt aus der January 20, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
മാറ്റുള്ള മാറ്റമല്ലേ വിജയം
വനിത മിസ് കേരള കിരീടവിജയത്തിനു ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അരുണിമ ജയൻ മനസ്സു തുറക്കുന്നു
1 min
August 16, 2025

Vanitha
കീശ കാലിയാകാതെ ഒരുക്കാം പൂന്തോട്ടം
കുറഞ്ഞ ചെലവിൽ ഭംഗിയുള്ള പൂന്തോട്ടം ഒരുക്കാൻ അറിയേണ്ടത്
1 mins
August 16, 2025

Vanitha
മനഃസമാധാനം വാങ്ങാൻ കിട്ടുമോ ?
മനഃസമാധാനം വാങ്ങാൻ കിട്ടുമെങ്കിൽ ഇപ്പോൾ തന്നെ എടുത്തു കാർട്ടിൽ ഇട്ടേനെ എന്നുപറയുന്നവർ അറിയേണ്ട ചിലതു കൂടിയുണ്ട്
2 mins
August 02, 2025

Vanitha
ക്രെഡിറ്റ് കാർഡ് പണിയാകരുത്
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
August 02, 2025

Vanitha
ഓൺലൈനിൽ വാങ്ങാം ഓഫ് ആവാതെ
ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? അഥവാ ചതിവലയിൽ വീണാൽ നിങ്ങൾക്ക് എന്തൊക്കെ നിയമസഹായങ്ങൾ ലഭിക്കും?
2 mins
August 02, 2025

Vanitha
സൂപ്പർ സാരി സുന്ദരി
സാരി വാങ്ങുമ്പോൾ അത് എങ്ങനെ സ്റ്റൈൽ ചെയ്യാം എന്നു കൂടി മനസ്സിൽ വേണം
1 min
August 02, 2025

Vanitha
ഗർഭിണികൾക്കു വർക്കൗട്ട് ചെയ്യാമോ ?
വ്യായാമം ചെയ്താൽ നോർമൽ പ്രസവം സാധ്യമാകുമോ? ഗർഭിണികൾക്ക് ഡാൻസ് ചെയ്യാമോ? സംശയങ്ങൾക്ക് വിദഗ്ധ മറുപടി
2 mins
August 02, 2025

Vanitha
ഇപ്പോഴിതെല്ലാം ഒഴിവാക്കാം
ഗർഭകാലത്തു നിർബന്ധമായും ഒഴിവാക്കേണ്ട സൗന്ദര്യസംരക്ഷണ മാർഗങ്ങൾ
1 mins
August 02, 2025

Vanitha
എനിക്ക് എന്നോടു തന്നെ പാവം തോന്നി
ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ദിനങ്ങളെ കുറിച്ചു പറയുന്നു നടിയും വ്ലോഗറുമായ പ്രിയ മോഹൻ
3 mins
August 02, 2025

Vanitha
തിരിച്ചറിയാം ഓട്ടിസം
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥയെക്കുറിച്ചു വായനക്കാരുടെ സംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി
2 mins
August 02, 2025
Listen
Translate
Change font size