ഗർഭകാലത്തിൽ സ്നേഹവും കരുതലുമായി ഒപ്പം നിന്നവരെ സ്ത്രീ ഒരിക്കലും മറക്കില്ല. അതുപോലെ തന്നെ അവളെ ആ സമയത്തു വേദനിപ്പിച്ചവരെയും ആയുസ്സോളം നീണ്ട കരുത്തുള്ള ബോണ്ടിങ് ഭാര്യയുമായി നിലനിർത്താൻ ഗർഭകാലത്ത് അവൾ ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും നൽകാം. സാമീപ്യവും നല്ല വാക്കുകളും കൊണ്ടു മനസ്സു നിറഞ്ഞ് ഉല്ലാസവതിയാകുമ്പോൾ ആരോഗ്യത്തോടെ വാവയും അവൾക്കുള്ളിൽ വളരും.
അറിയാമെന്നുറപ്പാക്കാം
ഭാര്യ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ ജീവിതം മാറുകയാണ്. ഭാര്യയുടെ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന മാറ്റം അവൾക്കൊപ്പം തിരിച്ചറിയണം. എന്തിനും കൂടെ നിൽക്കാൻ പങ്കാളി ഒപ്പമുണ്ടെന്ന തോന്നൽ അവളിൽ വളരേ കാലം കൂടിയാണിത്. ഭക്ഷണകാര്യത്തിൽ മുതൽ പങ്കാളിയുടെ ശ്രദ്ധ വേണം.
ആ സമയത്തെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയണം. ഗർഭിണിയുടെ ആരോഗ്യത്തിനു സമീകൃതാഹാരം നിർബന്ധമാണ്. ഗർഭാവസ്ഥയിലെ പ്രമേഹം, മലബന്ധം, അസിഡിറ്റി, ഛർദ്ദി തുടങ്ങിയ സാധാരണമായ അവസ്ഥകൾ വിലയിരുത്തി ഓരോ സ്ത്രീക്കും അനുയോജ്യമായ ഭക്ഷണ ക്രമം ഡോക്ടർ നിർദേശിക്കും. ഓരോരുത്തർക്കും ചെയ്യാവുന്ന വ്യായാമങ്ങളും പറഞ്ഞുതരും.
ഇതെല്ലാം ഗർഭിണി മാത്രം ഓർത്തിരുന്നാൽ പോരാ. ഭാര്യ ചെക്കപ്പിനു പോകുമ്പോൾ അവൾക്കൊപ്പം കഴിയുന്നത്ര അവസരങ്ങളിൽ പോകുകയും ഡോക്ടറോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിൽ മുൻകൈ എടുക്കയും വേണം. അതെല്ലാം കൃത്യമായാണു നടപ്പാക്കപ്പെടുന്നതെന്നു സൗമ്യമായി ഉറപ്പാക്കുകയും വേണം.
വേണം, സാമ്പത്തികാസൂത്രണം
ജോലിക്കു പോകുന്ന സ്ത്രീയാണെങ്കിൽ പ്രസവശേഷം ജോലി തുടരുന്നതിനെക്കുറിച്ചും കുഞ്ഞിന്റെ സംരക്ഷണം എങ്ങനെയെല്ലാം ഉറപ്പാക്കാമെന്നും ആലോചിക്കേണ്ട ഉത്തരവാദിത്തം പങ്കാളി ഏറ്റെടുക്കണം. അവളെന്തെങ്കിലും മാർഗം പറയുമായിരിക്കും അതനുസരിച്ചു ചെയ്യാം എന്ന നിലപാടു ശരിയല്ല.
കുഞ്ഞു ജനിച്ച ശേഷം അമ്മ ജോലി തുടരണോ വേണ്ടയോ എന്ന തീരുമാനം പങ്കാളികൾ ഒരുമിച്ചെടുക്കണം. ഇരു കൂട്ടർക്കും സ്വീകാര്യമായ രീതിയിൽ തീരുമാനങ്ങളെടുക്കുന്നതു മാനസികസമ്മർദം കുറയ്ക്കും.
പ്രസവച്ചെലവുകൾ കുഞ്ഞിന്റെയും അമ്മയുടെയും പ്രസവാനന്തര പരിചരണം എന്നിവയ്ക്കുള്ള ചെലവുകൾ തുടങ്ങി സാമ്പത്തിക മുന്നൊരുക്കം കൂടിയേ തീരൂ. ദമ്പതികളൊരുമിച്ച് ഇക്കാര്യങ്ങളിലും തീരുമാനമെടുക്കുക.
പോസിറ്റീവ് മനോഭാവം
Diese Geschichte stammt aus der February 17, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 17, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം