Versuchen GOLD - Frei
വെയിലിൽ ചർമം പൊള്ളരുതേ
Vanitha
|March 15, 2025
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ
-

വേനൽചൂട് തുടങ്ങി. അൽപനേരം പുറത്തിറങ്ങി നിന്നാൽ പോലും ചർമം ചൂടുപിടി ക്കും. വേനൽ കടുക്കുന്തോറും ചർമത്തെ പൊള്ളിക്കുന്ന സൺബേൺ ഏൽക്കാനുള്ള സാധ്യതയും കൂടുതലാണ്. അധികസമയം വെയിലേൽക്കുന്നവരെയാണ് സൺബേൺ ബാധിക്കാറ്.
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (യുവി) കിരണങ്ങൾ ചർമത്തെ ബാധിക്കുന്നതിനാലാണ് സൺബേൺ ഉണ്ടാകുന്നത്. ചർമത്തിൽ ചുവപ്പ്, വേദന, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടാം. ഇതു സാധാരണയായി മൂന്നു മുതൽ ആറു ദിവസത്തിനുള്ളിൽ സുഖപ്പെടാം.
സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലപ്പോൾ ചർമത്തിൽ കുമിളകൾ രൂപപ്പെടാം. മറ്റു ചിലപ്പോൾ ക്ഷീണം, തലകറക്കം, തലവേ ദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പും ദാഹവും എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടാകാം.
പരിഹാരം വീട്ടിലുണ്ട്
സൂര്യതാപം പ്രതിരോധിക്കാനും ചികിത്സിക്കാനും ചില വീട്ടുവഴികളുണ്ട്. അവ പരിചയപ്പെടാം
ഐസ് ചൂടായ ചർമത്തിൽ ഐസ് ഉപയോഗിക്കുന്നത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും. ഐസ് ക്യൂബ്സ് തുണിയിൽ പൊതിഞ്ഞ് സൺ ബേൺ ഏറ്റ ഭാഗത്തു 5-10 മിനിറ്റ് വയ്ക്കുക. അര മണിക്കൂർ ഇടവിട്ട് ആവർത്തിക്കാം.
തണുത്ത വെള്ളം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ചർമത്തിലെ ചൂട് കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും നല്ലതാണ്. ക്ലോറിനേറ്റ് ചെയ്ത നീന്തൽ പൂളുകൾ ഒഴിവാക്കുക. ക്ലോറിൻ വേദനയും ചൊറിച്ചിലും കൂട്ടും.
കറ്റാർവാഴ കറ്റാർവാഴ ജെൽ ചൂടും ചൊറിച്ചിലും കുറയ്ക്കുന്നതിനൊപ്പം സൺബേൺ ഏറ്റ ഭാഗം പെട്ടെന്നു സുഖപ്പെടാനും സഹായിക്കും.
Diese Geschichte stammt aus der March 15, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
സംവിധാനം അഭിനയം അൽത്താഫ്
“മന്ദാകിനി വിജയിച്ചെങ്കിലും അതു തിയറ്ററിൽ പോയി കാണാനുള്ള ധൈര്യം ഉണ്ടായില്ല. അൽത്താഫ് സലിം കുടുംബസമേതം
3 mins
August 16, 2025

Vanitha
അത്ര മധുരിക്കുമോ കൃത്രിമ മധുരം
പ്രമേഹരോഗികളേയും ഫിറ്റ്നസ് ഫ്രിക്കുകളേയും ആകർഷിക്കാൻ വിപണിയിലിറങ്ങുന്ന കൃത്രിമ മധുരങ്ങൾക്ക് ഒരു മറുവശം ഉണ്ട്
1 mins
August 16, 2025

Vanitha
സ്റ്റാർ സ്റ്റൈലിസ്റ്
മോഹൻലാലിന്റെ പുതിയ വൈറൽ പരസ്യത്തിന്റെ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണ സംസാരിക്കുന്നു
2 mins
August 16, 2025

Vanitha
സ്വന്തം ചെലവിൽ കല്യാണം
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
August 16, 2025

Vanitha
മേക്കോവർ ചെയ്യാം കിടപ്പുമുറി
വിവാഹ ഷോപ്പിങ്ങിന്റെയും ഇൻവിറ്റേഷൻ സ്ലൈഡ് ഡിസൈനിങ്ങിന്റെയും തിരക്കിൽ ബെഡ്റൂം മേക്ക്ഓവർ മറക്കേണ്ട
2 mins
August 16, 2025

Vanitha
കല്ല്യാണം ആകാം കരാർ വേണ്ട!
“പുതുതലമുറയുടെ വിവാഹസങ്കൽപങ്ങൾ കേട്ട് ആരും ഞെട്ടേണ്ട. പിള്ളേര് ശരിയായ ട്രാക്കിലാണ്!
5 mins
August 16, 2025

Vanitha
ഓരോ നിമിഷവും സിനിമ പോലെ
സിനിമയുടെ താരപ്പൊലിമയിലാണ് വിവാഹ ഫൊട്ടോഗ്രഫി പായുന്നത്
1 min
August 16, 2025

Vanitha
ചില അരുതുകൾ നല്ലതാണ്
'കല്യാണനാളിൽ തിളക്കം ഇത്തിരി മങ്ങിയോ?' ഇങ്ങനെയൊരു സങ്കടം ഉണ്ടാകാതിരിക്കാൻ പാലിക്കാം ഈ 'അരുതു'കൾ
4 mins
August 16, 2025

Vanitha
KINGDOM Begins
തെന്നിന്ത്യയുടെ ഹൃദയം കവരുന്ന വില്ലൻ. തിരുവനന്തപുരത്തെ ഇഡ്ഡലി ട്രക്കും സിനിമ വിശേഷങ്ങളുമായി 'വെങ്കി' യെന്ന വെങ്കിടേഷ്
3 mins
August 16, 2025

Vanitha
താരങ്ങൾ ഒന്നിക്കും കല്യാണം
ആർപ്പും ആരവവുമുള്ള സുന്ദരസുരഭില വിവാഹം. സിനിമയിലും ടിവിയിലും തിളങ്ങി നിൽക്കുന്ന സുരഭി സന്തോഷും ഗായകൻ പ്രണവ് ചന്ദ്രനും, ബംപർ ചിരി താരം കാർത്തിക് സൂര്യയും വർഷയും വിവാഹവിശേഷങ്ങളുമായി എത്തുമ്പോൾ
3 mins
August 16, 2025
Listen
Translate
Change font size