Try GOLD - Free

മികച്ച നേട്ടം ഉറപ്പാക്കാൻ നിങ്ങൾ അറിയേണ്ടത്

SAMPADYAM

|

September 01,2023

പത്രത്തിൽ ഒരു നിക്ഷേപത്തട്ടിപ്പ് എങ്കിലും ഇല്ലാത്ത ദിവസം ഉണ്ടോ എന്തുകൊണ്ടാണിത്? 40-50-55 വയസ്സാകുമ്പോഴാണ് ഒന്നും സമ്പാദിച്ചിട്ടില്ല എന്നു തിരിച്ചറിയുന്നത്. ആ സമയത്താണ് തട്ടിപ്പിലൊക്കെ പെടുന്നത്. നേരത്തേ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ ആർക്കും സാമ്പത്തിക സുരക്ഷ സുഗമമായി ഉണ്ടാക്കാം.

മികച്ച നേട്ടം ഉറപ്പാക്കാൻ നിങ്ങൾ അറിയേണ്ടത്

50 ഓവറിന്റെ മാച്ചിൽ 40 ഓവർ വരെ മുട്ടി നിന്നിട്ട് അവസാന ഓവറിൽ അടിച്ചെടുക്കാൻ നോക്കുമ്പോൾ വിക്കറ്റ് പോവും. ക്രിക്കറ്റിൽ നാം കാണുന്ന ഈ കളിയാണ് താമസിച്ചു നിക്ഷേപം സ്റ്റാർട്ട് ചെയ്യുന്നവരുടെ കാര്യത്തിലും സംഭവിക്കുന്നത്. താമസിച്ചു തുടങ്ങുന്ന പലരും പെട്ടെന്നു പണമുണ്ടാക്കാൻ വലിയ റിസ്ക്കിൽ പോയി പെടും. വലിയ നഷ്ടം സംഭവിക്കുകയും ചെയ്യും.

കേരളത്തിൽ മ്യൂച്വൽ ഫണ്ടിനെക്കുറിച്ചുള്ള അറിവ് കുറവാണ്. ഇപ്പോഴും താൽപര്യം ഭൂമി, സ്വർണം തുടങ്ങിയ ആസ്തികളോടാണ്. പൈസ കിട്ടിയാൽ റിയൽ എസ്റ്റേറ്റോ സ്വർണമോ വാങ്ങും. അല്ലെങ്കിൽ ഫിനാൻഷ്യൽ അസെറ്റ് എന്നു പറഞ്ഞ് എഫ്ഡിയിലും ലൈഫ് പോളിസിയിലും നിക്ഷേപിക്കും. ഒരുപാടു പേർ മ്യൂച്വൽ ഫണ്ട് എന്നു തെറ്റിദ്ധരിച്ച് മറ്റു പലതിലും നിക്ഷേപിക്കുന്നുണ്ട്. സാധാരണക്കാർ മാത്രമല്ല, എൻജിനീയർമാരായ സുഹൃത്തുക്കളൊക്കെ മ്യൂച്വൽ ഫണ്ടാണെന്നു പറഞ്ഞു കാണിക്കുന്നവയിൽ യൂലിപ്പും ട്രഡീഷനൽ പോളിസികളുമുണ്ടാകും.

ജോലി കിട്ടിയാലുടൻ തുടങ്ങുക

 പലരും നിക്ഷേപം നേരത്തേ പ്ലാൻ ചെയ്യില്ല. ജോലി കിട്ടിക്കഴിയുമ്പോൾ ഇരുപതിന്റെ ആദ്യ പകുതിയിൽ പ്ലാൻ ചെയ്ത് തുടങ്ങുകയാണ് നല്ലത്. 500-1000 രൂപയിൽ പോലും തുടങ്ങാം. വരുമാനം കൂടുന്നതിന് അനുസരിച്ച് തുക വർധിപ്പിക്കാം. 20-25 വർഷത്തിനുള്ളിൽ സാമ്പത്തിക സ്വാതന്ത്ര്യം കിട്ടും. പിന്നെ പൈസയ്ക്കു വേണ്ടി ജോലി ചെയ്യണ്ട. ഇഷ്ടമുള്ള ജോലിയാണെങ്കിൽ തുടരാം. പാഷൻ ഫോളോ ചെയ്യാം. റിട്ടയർമെന്റിനെക്കുറിച്ച് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട. പറയാൻ എളുപ്പമാണ്. പക്ഷേ, ഇരുപതുകളിൽ ഇക്കാര്യം ഞാൻ ആലോചിച്ചിട്ടില്ല. ആരും ആലോചിക്കില്ല. ഈ ഫീൽഡിൽ ഉണ്ടായിട്ടുപോലും ഞാൻ നിക്ഷേപിച്ചു തുടങ്ങിയതു വളരെ താമസിച്ചാണ്.

കടക്കെണി വരുന്നത്

പണത്തിന് അത്യാവശ്യം വരുമ്പോൾ 35-40 ശതമാനത്തിനും മറ്റും കടമെടുക്കുകയോ ക്രെഡിറ്റ് കാർഡ് വായ്പയെ ആശ്രയിക്കുകയോ ചെയ്യും. അത് പിന്നെ തിരിച്ചടക്കാൻ പറ്റാതെ വരും. യുവാക്കളുടെ ഇടയിൽ നിക്ഷേപശീലം നേരത്തെ തുടങ്ങാൻ പറ്റുമെങ്കിൽ ഭാവി ശക്തമാക്കാം. ചുറ്റുമുള്ള എല്ലാവരും ചെയ്യുമ്പോൾ നമുക്കും സ്വാഭാവികമായി ചെയ്യാൻ തോന്നും. പക്ഷേ, കേരളത്തിൽ ഈ ബോധവൽക്കരണം കൂടുതൽ ആവശ്യമുണ്ട്.

മികച്ച അഡ്വൈസറെ എവിടെ കിട്ടും?

SAMPADYAM

This story is from the September 01,2023 edition of SAMPADYAM.

Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.

Already a subscriber?

MORE STORIES FROM SAMPADYAM

SAMPADYAM

SAMPADYAM

ഇനി കാത്തുനിൽക്കേണ്ട പിഎഫും എടിഎം വഴി പിൻവലിക്കാം

ഇപിഎഫ്ഒ 3.0 നടപ്പാക്കുന്നതോടെ അടുത്തമാസം മുതൽ ഇപിഎഫിൽ ഇടപാടുകൾ സുഗമമാകും

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

പ്രവാസം അവസാനിപ്പിക്കും മുൻപ് പരിശോധിക്കാൻ ഇതാ ഒരു ചെക്ലിസ്റ്റ്

തിരിച്ചെത്തുമ്പോൾ പ്രതീക്ഷിക്കുന്ന സുഖജീവിതം വെറും സ്വപ്നമായി ചുരുങ്ങാതിരിക്കാൻ ശരിയായ പ്ലാനിങ് നടത്തണം.

time to read

2 mins

July 01, 2025

SAMPADYAM

SAMPADYAM

യുപിഐ; സ്മാർട്ടാണ്, പക്ഷേ, പോക്കറ്റ് കാലിയാക്കും

വരവറിഞ്ഞു ചെലവാക്കുക, താങ്ങാവുന്നതു വാങ്ങുക എന്നിവയെല്ലാം യുപിഐ വന്നതോടെ ആരും ഗൗനിക്കാതെയായി.

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

താജ്മഹലോ പുൽക്കൂടോ

ബിസിനസ് വിജയത്തിന്റെ മൂലക്കല്ല് അതിന്റെ ആസൂത്രണമാണ്.

time to read

1 min

July 01, 2025

SAMPADYAM

SAMPADYAM

ടി-ബില്ലുകളിലെ നിക്ഷേപം

അറിയാം നേട്ടമുണ്ടാക്കാം

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

ഗാർമെന്റ് രംഗത്ത് വ്യത്യസ്ത വിജയവുമായി യുവ എൻജിനിയർ

സഹദ്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ ബിസിനസും 2.5 ലക്ഷം രൂപവരെ അറ്റാദായവും നേടുന്ന സഹദ് കേരളത്തിലെ സ്പോർട്സ് വിപണിയുടെ വളർച്ച നന്നായി ഉപയോഗപ്പെടുത്തുകയാണ്.

time to read

2 mins

July 01, 2025

SAMPADYAM

SAMPADYAM

ഫർണിച്ചർ നിർമാണത്തിലൂടെ മാസം മൂന്നു ലക്ഷംവരെ അറ്റാദായം

ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടും കൈത്തൊഴിലിലൂടെ സ്വന്തം സംരംഭം കെട്ടിപ്പടുത്ത നിഥിൻ ഇന്ന് 16 പേർക്ക് ജീവിതമാർഗം നൽകുന്നു.

time to read

1 mins

July 01, 2025

SAMPADYAM

SAMPADYAM

ബോണ്ടിൽ നേരിട്ടു നിക്ഷേപിക്കാം, നേട്ടം കൂട്ടാം

സാധാരണക്കാർക്ക് ആർബിഐ ഡയറക്ട് വഴി ഗവൺമെന്റ് സെക്യൂരിറ്റികളിൽനിന്നു നേട്ടമെടുക്കാം

time to read

1 min

July 01, 2025

SAMPADYAM

SAMPADYAM

ടി-ബില്ലുകളിലെ നിക്ഷേപം

അറിയാം നേട്ടമുണ്ടാക്കാം

time to read

1 min

July 01, 2025

SAMPADYAM

SAMPADYAM

മ്യൂച്വൽഫണ്ട് നിങ്ങൾ അറിയേണ്ടതും ചെയ്യേണ്ടതും വിദഗ്ധർ പറയുന്നു

ഓഹരി വിപണിയിൽ തിരുത്തൽ തുടരുന്നതും ബാങ്ക് പലിശ കുത്തനെ കുറയുന്നതും നിക്ഷേപകരെ ആശങ്കയിലാക്കുന്നു. അതേസമയം മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നഷ്ടം കുറയ്ക്കാനും പരമാവധി നേട്ടമെടുക്കാനും സഹായകമായ വിദഗ്ധരുടെ നിർദേശങ്ങൾ

time to read

3 mins

July 01, 2025