Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

Unlock Happiness

Vanitha

|

March 15, 2025

നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

- ഡോ. തോമസ് ജോർജ്.കെ മാനേജ്മെന്റ് വിദഗ്ധൻ, ഇന്റർനാഷനൽ ട്രെയിനർ ഡയറക്ടർ ലീഡ് കോളജ് ഓഫ് മാനേജ്മെന്റ്, പാലക്കാട്

Unlock Happiness

മോ ട്ടിവേഷൻ കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്നു തോന്നും ചിലപ്പോൾ ഇൻസ്റ്റഗ്രാം തുറന്നാൽ രസകരമായ പശ്ചാത്തലസംഗീതവും ചിന്തകളിൽ വെൺനിലാവ് നിറയ്ക്കുന്ന വാചകങ്ങളും. പക്ഷേ, തിയറി മാത്രം ശരിയായാൽ പോരല്ലോ. അതു പ്രാവർത്തികമാക്കുന്നതിലും നേടേണ്ടേ ഫുൾ മാർക്ക്. അവിടെയാണു പലർക്കും പണി പാളുന്നത്. ഇൻസ്റ്റഗ്രാമിലെ പോസിറ്റിവിറ്റി വിഡിയോ കണ്ട് ഒരാൾ തീരുമാനിക്കുന്നു. ഇനി ശാന്തമായ പുഞ്ചിരിയോടെ മാത്രമേ ഓഫിസിലെ പ്രശ്നങ്ങളേ നേരിടൂ. അല്ലെങ്കിൽ വീട്ടിൽ നിന്നു കേൾക്കാനിടയുള്ള കുറ്റപ്പെടുത്തലുകളെ ക്ഷമയോടെ കേൾക്കും.

ഈ ക്ഷമയും പുഞ്ചിരിയുമൊക്കെ ആദ്യ പത്തുമിനിറ്റ് നേരമേ പൊതുവേ നിലനിൽക്കൂ. ചില ധീരർ 20 മിനിറ്റ് വരെ പിടിച്ചു നിന്നെന്നിരിക്കും. അതോടെ സമ്മർദത്തിന്റെ വാതകം നിറച്ച ബലൂൺ ഠപ്പേന്ന് പൊട്ടും. പോസിറ്റിവിറ്റി തവിടുപൊടി. പിന്നെ, ആൾ ഈസ് വെൽ എന്നു നൂറു തവണ പറഞ്ഞിട്ടും കാര്യമില്ല. നെഗറ്റിവിറ്റിയുടെ കടിയനുറുമ്പുകൾ ആസിഡ് നിറച്ച വാക്കുകളുമായി കളം നിറഞ്ഞാടും. ഒറ്റ വാചകത്തിൽ പറഞ്ഞാൽ സീൻ കയ്യീന്ന് പോകും. നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം.

കലിക്കരുത്, കലിപ്പിക്കരുത്

നിങ്ങൾ ഓഫിസിലേക്കു പോകുമ്പോൾ പല ട്രാഫിക് നിയമ ലംഘനങ്ങളും കാണും. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നവർക്ക് ഇതു കാണുമ്പോൾ ഇരട്ടി ദേഷ്യം വരും. അതു പാലിക്കാത്തവർ ക്കു പോലും മറ്റുള്ളവരുടെ തോന്ന്യാസം കാണുമ്പോൾ കലിപ്പിരയ്ക്കും. പിന്നെ, പല്ലിറുമ്മലായി, മനസ്സിലെങ്കിലും ചീത്തവിളിയായി. ഫലമോ നിങ്ങളുടെ മനസ്സ് നെഗറ്റിവിറ്റിയുടെ ഭൂകമ്പ പ്രദേശമാകും.

കുടുംബവുമൊത്തു യാത്ര പോകുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നതെങ്കിൽ നല്ല മൂഡ് പോകാൻ ഇതു മതി. ഇക്കാര്യം സഹയാത്രികരും ശ്രദ്ധിക്കണം. ഡ്രൈവ് ചെയ്യുന്ന ആൾ എങ്ങനെയെങ്കിലും ദേഷ്യം നിയന്ത്രിക്കുമ്പോഴാകും "എന്തൊരു വൃത്തികേടാണ് അയാൾ ചെയ്തത്' എന്ന മട്ടിൽ സഹയാത്രികരുടെ കമന്റ് വരുന്നത്. അത്തരം സന്ദർഭങ്ങളിൽ ദയവായി നിശബ്ദത പാലിക്കുക.

image1. ശത്രു അകത്തു തന്നെ

MORE STORIES FROM Vanitha

Vanitha

Vanitha

കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?

കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്

time to read

2 mins

November 08,2025

Vanitha

Vanitha

പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം

പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ

time to read

1 mins

November 08,2025

Vanitha

Vanitha

പുഴ വരും ദേവനെ തേടി

മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ

time to read

3 mins

November 08,2025

Vanitha

Vanitha

കാലുകൾക്ക് വേണം കരുതൽ

ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം

time to read

2 mins

November 08,2025

Vanitha

Vanitha

അന്നമ്മയുടെ ലോകഃ

77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും

time to read

3 mins

November 08,2025

Vanitha

Vanitha

മുള്ളോളം മധുരം

ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ

time to read

2 mins

November 08,2025

Vanitha

Vanitha

മൂക്കിൻ തുമ്പത്തെ ട്രെൻഡ്

സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ

time to read

1 mins

November 08,2025

Vanitha

Vanitha

കുട്ടികളോട് എങ്ങനെ പറയാം

കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?

time to read

3 mins

November 08,2025

Vanitha

Vanitha

പാതി തണലിൽ പൂവിടും ചെടികൾ

പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം

time to read

1 mins

November 08,2025

Vanitha

Vanitha

രാഷ്ട്രപതിയുടെ നഴ്‌സ്‌

കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി

time to read

4 mins

November 08,2025

Hindi(हिंदी)
English
Malayalam(മലയാളം)
Spanish(español)
Turkish(Turk)
Tamil(தமிழ்)
Bengali(বাংলা)
Gujarati(ગુજરાતી)
Kannada(ಕನ್ನಡ)
Telugu(తెలుగు)
Marathi(मराठी)
Odia(ଓଡ଼ିଆ)
Punjabi(ਪੰਜਾਬੀ)
Spanish(español)
Afrikaans
French(français)
Portuguese(português)
Chinese - Simplified(中文)
Russian(русский)
Italian(italiano)
German(Deutsch)
Japanese(日本人)

Listen

Translate

Share

-
+

Change font size