സുരേശേട്ടന്റെയും സുമലതയുടെയും “ആയിരം കണ്ണുമായ് ഓട്ടോറിക്ഷ യിലെ പ്രണയം കേരളം മൊത്തം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതാണ്. എന്നാൽ രാജേഷിന്റെ ജീവിതത്തിലെ പ്രണയം സ്കോഡ കുഷാക്കിലാണ്. കൂടെയുള്ളത് ഭാവിവധു ദീപ്തിയും. വണ്ടിയെടുത്ത് ഒരുമാസം ആകുന്നതേയുള്ളൂ. നായകനായ ആദ്യ സിനിമ "ഹൃദയഹാരിയായ പ്രണയകഥ ഇറങ്ങിയതിന് ഒരാഴ്ച മുൻപാണ് കുഷാക് കയ്യിലെത്തിയത്. പെട്രോൾ 1.5 പുതിയ മോഡൽ ബ്ലാക് എലഗൻസ്. അതിന്റെ ത്രില്ലിലാണ് രാജേഷ് മാധവൻ. "കൊക്കിലൊതുങ്ങുന്ന ഒരു വണ്ടി' വേണമെന്നേ ഉണ്ടായിരുന്നുള്ളൂ. ചെറിയൊരു വണ്ടി. എനിക്ക് ഓടിക്കാനുള്ള കോൺഫിഡൻസ് തോന്നണം. പിന്നെ സൗകര്യവും മാത്രമാണു നോക്കിയത്. അത്രയേ ഉണ്ടായിരുന്നുള്ളൂ ഡിമാൻഡ്. GLA Benz സെക്കൻഡ്ഹാൻഡ് ആണ് ആദ്യം നോക്കിയത്. അതിലും നല്ലത് ഫ്രഷ് ആയി കുഷാക് എടുക്കുന്നതാണെന്നു തോന്നി. കാർ, യാത്രാവിശേഷങ്ങൾക്ക് രാജേഷ് പതിയെ ആക്സിലറേറ്റർ ചവിട്ടി.
അപ്രീലിയയിൽ കറക്കം
രാത്രിയൊക്കെ യാത്ര വേണ്ടി വരുന്നതു കൊണ്ട് വണ്ടിയെടുക്കുമ്പോൾ സേഫ്റ്റിയും വലിയൊരു കൺസേൺ ആയിരുന്നു. പിന്നെ കാറിന്റെ സൈഡ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്ത് നല്ല ശീലമായതു കൊണ്ട് എൻജിന്റെ പ്രവർത്തനത്തെക്കുറിച്ചൊക്കെ നല്ല ധാരണ കിട്ടിയിരുന്നു. കുറേ വണ്ടികൾ നോക്കി. പക്ഷേ, സ്കോഡയോട് പണ്ടേ ചെറിയൊരു ചായ്വുണ്ടായിരുന്നു. ഫൈനൽ ലിസ്റ്റിൽ ഫോക്സ്വാഗൺ ടൈഗുണും കോഡ് കുഷാകുമാണ് വന്നത്. കാണാൻ കൂടുതൽ ഭംഗി കുഷാക് ആണെന്നു തോന്നി. അങ്ങനെ ഒടുവിൽ അതു തീരുമാനമായി. ടെസ്റ്റ് ഡ്രൈവിന് പോയപ്പോൾ ഫുൾ ഹാപ്പി. കാറു വാങ്ങാൻ കാശു വേണമല്ലോ. പോക്കറ്റിൽ നിന്നെടുത്ത് വണ്ടി വാങ്ങാനുള്ള സമ്പാദ്യമൊന്നും സിനിമയിൽ നിന്നു കിട്ടിത്തുടങ്ങിയിട്ടില്ല. അതുകൊണ്ട് മുഴുവൻ ലോണിലാണ് കാറ് കയ്യിലെത്തിയത്. ആദ്യമായി സ്വന്തമാക്കിയ വാഹനം അപ്രീലിയ സ്കൂട്ടർ ആണ്. അതിൽ കേരളം മൊത്തം കറങ്ങിയിട്ടുണ്ട്.
സൈക്കിളിൽ ഹരിശ്രീ
സൈക്കിൾ ഓടിച്ചു കൊണ്ടാണ് സിനിമയിലെ എന്റെ തുടക്കം. മഹേഷിന്റെ പ്രതികാരത്തിൽ. സൈക്കിളോടിച്ച് വീഴുന്നതാണ് സീൻ. അതിനുശേഷം ഞാൻ വളരെ കെയർഫുൾ ആയി. എന്നുവച്ചാ പിന്നെ ഓടിക്കാതായി! “അർച്ചന 31 നോട്ട് ഔട്ട്' സിനിമയുടെ സെറ്റ് പാലക്കാടായിരുന്നു.
Esta historia es de la edición July 01,2024 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 01,2024 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...