ഇന്ത്യൻ സൈബർ ട്രക്ക്!
മഹീന്ദ്ര അവതരിപ്പിച്ച പുതിയ രണ്ട് ഇവികളിൽ ആദ്യം വേദിയിലെത്തിയ ബിഇ 6നെ കണ്ടപ്പോൾ മനസ്സിൽ ആദ്യം തോന്നിയത് ഇതാണ്. ആരും ആശ്ചര്യത്തോടെ, അമ്പരപ്പോടെ നോക്കിനിന്നുപോകുന്ന രൂപം. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവിനായി ചെന്നൈയിലെത്തുമ്പോൾ വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു എന്നതാണ് സത്യം. നിലവിലെ ഇവിയെക്കാളും അൽപം കൂടി മികച്ച മോഡലുകൾ. അത്ര മാത്രം. പക്ഷേ, ബിഇ 6 (ബിഇസിക്സ്) ഉം എക്സ്ഇവി 9 ഇയും അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. ഗംഭീര ഡിസൈൻ, കിടിലൻ ഫീച്ചറുകൾ, മികച്ച നിർമാണ നിലവാരം എന്നിങ്ങനെ ലക്ഷ്വറി ബ്രാൻഡുകളോടും ഒപ്പത്തിനൊപ്പമോ അതിനു മുകളിലോ നിൽക്കുന്ന രണ്ടു മോഡലുകൾ. ഇതിൽ ബിഇ6 എന്ന മോഡലാണ് ആദ്യം ഡ്രൈവ് ചെയ്തത്. വിശദമായ ഡ്രൈവ് റിപ്പോർട്ടിലേക്ക്...
മാരക ഡിസൈൻ
ഷാർപ് ലൈനുകളും കട്ടുകളുമുള്ള ഫ്യൂച്ചറസ്റ്റിക് ഡിസൈനാണ് ബിഇന്റെ ഹൈലൈറ്റ്. വലിയ എൽഇഡി ഡേ ടൈം റണ്ണിങ്ലാംപും ഇല്യൂമിനേറ്റഡ് ബിഇ ലോഗോയും എയ്റോഡൈനാമിക കൂട്ടുന്ന വലിയ ഹുഡ് സ്കൂപ്പും മുന്നിൽ നിന്നുള്ള കാഴ്ചയിൽ വ്യത്യസ്തത നൽകുന്നു. ചെരിവു കൂടിയ വിൻഡ് ഷീൽഡും പിന്നിലേക്കു ചെരിഞ്ഞിറങ്ങുന്ന കൂപ്പെ പോലുള്ള റൂഫ്ലൈനുമാണ്. പിയാനോ ബ്ലാക്ക് ഫിനിഷിലുള്ള വലിയ വീൽ ആർച്ചും ഫ്ലഷ് ടൈപ് ഡോർ ഹാൻഡിലും 21 ഇഞ്ച് എയ്റോ ഇൻസ്പെയേർഡ് വീലുകളുമാണ് വശക്കാഴ്ചയിലെ എടുപ്പ്. ഡോർ ക്ലാഡിങ്ങിനു താഴെ വശത്തായി നൽകിയ റഫ് പാറ്റേൺ കൊള്ളാം. സ്ക്രാച്ച് വീണാൽ തന്നെ അറിയില്ല. ട്വിൻ സ്പോയ്ലറും സി ആകൃതിയിലുള്ള ടെയിൽ ലാംപും വലിയ ബംപറും പിൻഭാഗത്തെ മാസ് ആക്കുന്നു. ടാറ്റയുടെ പുതിയ ഇവി കർവിനെക്കാളും വലുപ്പമുണ്ട് ബിഇ6 ന്. 2775 എംഎം വീൽബേസുണ്ട് ബിഇ6ന് (ടാറ്റ കർവ് 2560എംഎം). ഗ്രൗണ്ട് ക്ലിയറെൻസ് 207 എംഎം.
എക്സ്റ്റീരിയർ
Esta historia es de la edición January 01, 2025 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 01, 2025 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650