ഫോഴ്സ് മോട്ടോഴ്സ് സാധാരണക്കാരന് ഒട്ടും വിശദീകരണമാവശ്യമില്ലാത്ത വാഹന ബ്രാൻഡ്. ഫോഴ്സിന്റെ ട്രാവലർ കാണാത്തവരോ കേൾക്കാത്തവരോ ഇല്ലെന്നു തന്നെ പറയാം. ഗൂർഖ എന്ന തകർപ്പൻ എസ് യു വി വിപണിയിലെത്തിച്ചപ്പോൾ ട്രാവലറിന്റെ എസ് യു വിയല്ലേ എന്നു പറഞ്ഞവരുണ്ട്. അത്ര ജനകീയമാണ് ട്രാവലർ നിരത്തിൽ. ആംബുലൻസായും കാരവാനായും റിക്രിയേഷൻ വാഹനമായും പല റോളുകളിൽ നിരത്തിൽ വിലസുന്നുണ്ട് ട്രാവലർ.
ലോഞ്ചു ചെയ്ത് വൈകാതെ തന്നെ വനംവകുപ്പിലും പൊലീസ് സേനയിലും ഗൂർഖയെത്തിയത് സൗന്ദര്യം കൊണ്ടല്ല പ്രകടനമികവു കൊണ്ടാണ്. എന്നാൽ ഗൂർഖയോട് ജനം അത്ര മതിപ്പു കാണിച്ചില്ല. ഡിസൈനിലും കരുത്തിലും ഓഫ്റോഡ് പെർഫോമൻസിലും എല്ലാം തികഞ്ഞ ഒരു എസ്യുവിയായിട്ടും ത്രീ ഡോർ ആയതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. എന്നാൽ ഓഫ്റോഡ് പ്രേമികളുടെ ഇഷ്ടവാഹന ലിസ്റ്റിൽ ഗൂർഖ കയറിപ്പറ്റുകയും ചെയ്തു. ഇപ്പോഴിതാ വിപണിയിൽ കൂടുതൽ ശക്തമാകാൻ ത്രീഡോർ വേർഷനൊപ്പം 5 ഡോർ വേരിയന്റും ഫോഴ്സ് അവതരിപ്പിച്ചിരിക്കുകയാണ്. ബിഎഎസ് 6.2 വേർഷന്റെ പുതുമകളും സവിശേഷതകളും എന്തെന്നു നോക്കാം...
കാഴ്ചയിൽ
ജി-വാഗണിന്റെ സൗന്ദര്യം കടം കൊണ്ട് ഗൂർഖ, പുതിയ വരവിലും ആ രൂപമികവ് അതുപോലെതന്നെ നിലനിർത്തിയിട്ടുണ്ട്. ചതുരവടിവുള്ള ക്ലാസിക് ബോക്സി രൂപം തന്നെയാണ് ഗൂർഖയുടെ എടുപ്പ്. 4390 എംഎം നീളവും 1865 എംഎം വീതിയും 2095 എംഎം ഉയരവുമുണ്ട് 5 ഡോർ ഗൂർഖയ്ക്ക്. നീളം കൂടിയിട്ടും തലയെടുപ്പിനു കുറവില്ല. രണ്ടു ഡോർ കൂട്ടിച്ചേർത്തപ്പോൾ വീൽബേസ് 425 എംഎം കൂടി. മുൻ പിൻ ഓവർ ഹാങ്ങുകൾക്കു മാറ്റമില്ല. 18 ഇഞ്ച് അലോയ് വീലാണ്. ഓൾടെറെയ്ൻ ടയറും കൂടിച്ചേർന്നതോടെ മാസ് ലുക്കാണിപ്പോൾ. ത്രീ ഡോർ മോഡലിനെ വലിച്ചു നീട്ടിയ ഫീൽ ഇല്ല 5 ഡോറിന് എന്നതാണ് എടുത്തുപറയേണ്ടത്. ത്രീ ഡോറിനെക്കാളും കാഴ്ചയിൽ ലുക്ക് കൂടുതൽ ഇതിനല്ലേ എന്നു തോന്നും.
ഇന്റീരിയർ
Esta historia es de la edición August 01,2024 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 01,2024 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം
യമഹ ബ്ലൂ ഡെ
ആരാധകരെ ആവേശംകൊള്ളിച്ച് കോൾ ബ്ലൂ വീക്കെൻഡുമായി യമഹ
ബിവൈഡി ഇമാക്സ് 7
530 കിലോമീറ്റർ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ആദ്യ 6,7 സീറ്റർ എംപിവി
സിംപിൾ But പവർഫുൾ
സ്റ്റൈൽ എല്ലാം ഒത്തുചേർന്ന സിംപിൾ വൺ പവർ, റേഞ്ച്, ഇ-സ്കൂട്ടർ ഇപ്പോൾ കൊച്ചിയിലും
Value for Money
കുറഞ്ഞ വിലയും മികച്ച പെർഫോമൻസുമായി ട്രയംഫിന്റെ പുതിയ മോഡേൺ ക്ലാസിക് സ്പീഡ് ടി4
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...