സാമൂഹികവൽക്കരണം എന്ന സംജ്ഞ വികസിപ്പിച്ചതും വിശദീകരിച്ചതും ജർമ്മൻ സോഷ്യോളജിസ്റ്റായ Georg Simmel (1858) ആണ്. ഓരോ പ്രദേശങ്ങളിലും നടക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ വിപ്ലവങ്ങളിലും നവോത്ഥാനങ്ങളിലും ഓരോ പ്രദേശത്തെയും സാമൂഹിക സ്ഥാപനങ്ങൾക്ക് കൃത്യമായ പങ്കുണ്ട്. നാട്ടുമ്പുറത്തെ മി ക്കവാറും ജനങ്ങൾക്ക് പ്രാപ്യമായ സാമൂഹികോദ്ഗ്രഥനം നടക്കുന്ന സ്ഥാപനമാണ് (Institution) ചായക്കടകൾ. അതി നാൽ അവിടെയെത്തുന്ന വ്യക്തികളുടെ പ്രധാന Socializa tion agent കൂടിയാണ് ഈ ചായക്കടകൾ. പത്രങ്ങളും റേഡിയോകളും ടെലിവിഷൻ ചാനലുകളും നൽകുന്ന വാർത്താ വിവരങ്ങളെ അവിടെയെത്തുന്ന ആളുകൾ വിശകലനം ചെയ്യുകയും അതിനെ അടിസ്ഥാനപ്പെടുത്തി സംവാദങ്ങളും സംവേദനങ്ങളും നടക്കുകയും അതിന്റെ അടിസ്ഥാന വിജ്ഞാന കൈമാറ്റങ്ങൾ നടക്കുകയും പൊതുബോധ Public conscience)രൂപീകരണത്തിൽ പ്രധാ ന പങ്ക് വഹിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഗ്രാമീണ ഇടവും കൂടിയാണ് ചായപ്പീടികകൾ. മുമ്പ് ദിനപ്പത്രമോ അല്ലെങ്കിൽ റേഡിയോയോ, ഇന്ന് ടെലിവിഷനോ ഇല്ലാത്ത ഗ്രാമീണ ചായപ്പീടികകൾ തുലോം കുറവാണ്. സദാസമയവും സംവാദം നടക്കുന്ന ഒരിടം കൂടിയാണത്. മലയാളിയെ കൃത്യമായ രാഷ്ട്രീയ ബോധമുള്ളവനാക്കി മാറ്റുന്നതിൽ നാട്ടുമ്പറത്തെ ഇത്തരം ചായക്കടകൾക്ക് വലിയ പങ്കുണ്ട്. സ്നേഹവും നർമ്മവും സഹാനുഭൂതിയും ഇഴചേർന്ന ജീവിതമാണ് ചായപ്പീടികകൾ പഠിപ്പിക്കുന്നത്.
Esta historia es de la edición July 2023 de Santham Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2023 de Santham Masika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ലീല സ്ത്രീ സ്വാതന്ത്ര്യ വിമർശനങ്ങളിലൂടെ
മദനൻ എന്ന ആണിലേക്ക് എത്താൻ വേണ്ടിയാണെങ്കിലും സ്നേഹം എന്ന ആശയത്തെ ആദർശവൽക്കരിച്ചു കൊണ്ടാണെങ്കിലും ഇവിടെ ലീല പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സീമകളെ കാണാതിരുന്നുകൂടാ.
ഓം ചന്ദ്രായ നമഃ എന്ന പുനായ് ദേവത
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
ഓർമയിലെ ഇരമ്പം
പ്രശസ്ത കഥാകൃത്ത് സ്വന്തം സൈക്കളനുഭവം പങ്കുവെയ്ക്കുന്നു
ഒറ്റവരിയിൽ ഓടുന്ന മഹാത്ഭുതം
പ്രശസ്ത എഴുത്തുകാരൻ യു കെ കുമാരൻ സ്വന്തം സൈക്കിളനുഭവം പങ്കുവെയ്ക്കുന്നു
സ്ത്രീവിരുദ്ധത സമൂഹികമാധ്യമങ്ങളിൽ
സ്ത്രീവിരുദ്ധത ഒരു ആഗോളപ്രശ്നമാണ്. പ്രത്യേകിച്ചും രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിൽ അത് തീവ്രമായ അക്രമവും, അധിക്ഷേപവും, വാക്കുകൊണ്ടുള്ള ബലാത്സംഗവും, അശ്ലീല പരാമർശവും, ഭീഷണി യുമടങ്ങുന്ന പ്രകടനങ്ങളാണ്. അധികാരത്തെ അഭിമുഖീകരിക്കാൻ സാമൂഹിക മൂലധനം ആവശ്വമാണ്. അതുകൊണ്ട് സവിശേഷാധികാരമുള്ള സ്ത്രീകൾ പിടിച്ചു നിൽക്കുകയും സവിശേഷധികാരത്തിന് പുറത്തുള്ള സ്ത്രീകൾ ഇതിലൂടെ കാണാതാക്കപ്പെടുകയും ചെയ്യുന്നു. പൊതുഇടങ്ങളിൽ നിന്നും സമൂഹിക മാധ്യമങ്ങളിൽ നിന്നും കൂട്ടമായ ആക്രമണമാണ് അവർ നേരിടുന്നത്.
തുടിമൊഴികൾ നിലച്ചു
ഈയിടെ അന്തരിച്ച കെ.ജെ.ബേബിയ്ക്ക് പ്രണാമം. വയനാട്ടിലെ ആദിമനിവാസികളെക്കുറിച്ച് നിരന്തരമായി പഠിക്കുകയും അവരുടെ പുരാവൃത്തങ്ങളും പാട്ടുകളും തുടിയും താളവും ഹൃദിസ്ഥമാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു; കെ.ജെ.ബേബി.
മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
കലയുടെ ലാവണ്യ വിചാരങ്ങൾ
മനുഷ്യനും കലയും തമ്മിലുള്ള ബന്ധമെന്ത്? മനുഷ്യന്റെ ചരിത്രത്തിൽ നിന്ന് വിമുക്തി നേടിക്കൊണ്ട് കലയ്ക്ക് അസ്തിത്വം സാധ്യമാണോ? മുതലാളിത്തം കലയിൽ പ്രവർത്തിക്കുന്നത് എങ്ങനെ? ശിൽപിയും ചിത്രകാരനും കലാനിരൂപകനുമായ ഗായത്രിയുടെ ലേഖനം.
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.
ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ
രണ്ടുകാലത്തിൽ, രണ്ടുസാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ, ഗോപിയുടെയും വാസന്തിയുടെയും മനക്കലക്കങ്ങൾക്ക് കാരണമായ ജീവിതപശ്ചാത്തലങ്ങൾ താരതമ്യാത്മകമായി പരിശോധിക്കുന്ന ലേഖനം