ഇന്നസെന്റ് പറയാറുള്ള രീതിയിൽ പറയാൻ ശ്രമിക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ മരണത്തിൽ എനിക്ക് ഒരു തരത്തിൽ സന്തോഷമുണ്ടെന്നു പറയാം. നമ്മൾ വിചാരിക്കുന്നതിന് നേരേ എതിരായ രീതിയിലാണല്ലോ ഇന്നസെന്റ് പലപ്പോഴും സംസാരിക്കാറുള്ളത്. ഇന്നസെനിന്റെ മരണവാർത്തയറിഞ്ഞശേഷം പലരും എന്നോട് സംസാരിക്കുമ്പോൾ ചോദിച്ചിരുന്നു അദ്ദേഹം വീണ്ടും കാൻസർ വന്നിട്ടാണ് മരിച്ചത് അല്ലേ എന്ന്. ഇന്നസെന്റ് മരിച്ചത് കാൻസർ മൂലമല്ല. ഒടുവിൽ അദ്ദേഹത്തെ ആശുപത്രിയിലാക്കിയത് കാൻസറിന്റെ പ്രശ്നങ്ങൾ കൊണ്ടായിരുന്നില്ല. ഇന്നസെന്റ് മരിച്ചത് കാൻസർ കാരണമല്ല എന്നതാണ് ആ വേർപാടിൽ എനിക്ക് ഒരു തരം സന്തോഷമുണ്ട് എന്നുപറയാൻ കാരണം. ഒന്നിലേറെ തവണ കോവിഡ് വന്ന് ശ്വാസകോശങ്ങൾക്ക് ഗുരുതരമായ അസുഖം ബാധിച്ച് അവയുടെ പ്രവർത്തനങ്ങൾ തകരാറിലായി. ശ്വാസകോശപ്രവർത്തനങ്ങൾ എക്‌മോ സംവിധാനത്തിലേക്ക് മാറ്റേണ്ടി വന്നു. ക്രമേണ ശ്വാസകോശങ്ങൾ ദുർബലമായി വന്നു. ആന്തരാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കാൻ തുടങ്ങി. അങ്ങനെ സാവധാനം, ശാന്തമായി, വേദനകളോ അസ്വാസ്ഥ്യങ്ങളോ കാര്യമായൊന്നുമില്ലാതെ, ഒരു നേർത്ത പുഞ്ചിരിയുടെ പ്രഭ മാത്രം ബാക്കിവെച്ച് ഇന്നസെന്റ് സൗമ്യമായി മരണത്തിലേക്ക് പോവുകയായിരുന്നു.
ഇന്നസെന്റുമായി എനിക്കുള്ള അടുപ്പം രോഗിയും ചികിത്സകനും തമ്മിലുള്ള അടുപ്പം മാത്രമായിരുന്നില്ല. ചികിത്സാ കാര്യങ്ങൾക്ക് കാണാൻ തുടങ്ങിയതോടെയാണ് ഞങ്ങളുടെ പഴയ പരിചയം വലിയ അടുപ്പമായി മാറിയത് എന്നു മാത്രം. വള്ളിനിക്കറിട്ട്, തോളിൽ ഒരു കാലൻ കുടയും തൂക്കി വലിയൊരു റബ്ബർ ബാൻഡിൽ പുസ്തകങ്ങളും കെട്ടി സ്കൂളിലേക്ക് നടന്നുപോകുന്ന ഗംഗാധരനെയാണ് എനിക്ക് പരിചയമുള്ളത് എന്ന് ഇന്നസെന്റ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്റെ മൂത്തസഹോദരൻ, ഞങ്ങൾ ബാലച്ചേട്ടൻ എന്ന് വിളിച്ചിരുന്ന ഡോ.ബാലചന്ദ്രനും ഇന്നസെന്റും ഒരുമിച്ച് പഠിച്ചിരുന്നവരാണ്. ആറാംക്ലാസിലാണെന്ന് തോന്നുന്നു. “ഞാൻ അന്ന് ഗംഗാധരനോട് മര്യാദയ്ക്ക് പറഞ്ഞതാണ് എന്റെ വഴിയേ പോരാൻ... അന്ന് പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇപ്പോൾ രോഗികളെയും ചികിത്സിച്ച് ഇങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നല്ലോ...” എന്ന് ഇന്നസെന്റ് ഇടയ്ക്ക് പറയാറുണ്ട്.
Esta historia es de la edición May 2023 de Star & Style.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 2023 de Star & Style.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ