കൊച്ചുകുട്ടിക്ക് പുതിയൊരു കളിപ്പാട്ടം കിട്ടുമ്പോൾ തോന്നുന്ന അതേ വിസ്മയം. കുറ്റ്യാടിക്കടുത്ത് കാക്കുനിയിലെ ശ്രീജേഷിന്റെയും രാഗിയുടെയും വീടിന്റെ പടികയറുന്ന ആരുമത് ഒരിക്കൽക്കൂടി അനുഭവിച്ചറിയും കളിപ്പാട്ടങ്ങളും ഓടും അടുക്കി നിർമിച്ച ഭിത്തി, മേൽക്കൂരയ്ക്കുള്ളിലൂടെ തല പുറത്തേക്കിട്ടു വളരുന്ന മരങ്ങൾ, വീടിനുള്ളിലൂടെ ഒഴുകുന്ന നീർച്ചാൽ... വിസ്മയങ്ങളുടെ കലവറയാണ് കൺമുന്നിൽ. സമകാലിക വാസ്തു കലയ്ക്ക് വേറിട്ട ഭാവുകത്വം പകർന്ന ആർക്കിടെക്ട് വിനു ദാനിയേലാണ് ശിൽപി.
ഭൂമിക്ക് ഭാരമാകാത്തൊരു വീടു വേണം
മണ്ണിനോടും മരങ്ങളോടും പെരുത്തിഷ്ടമുള്ളവരാണ് വീട്ടുകാർ. തറവാടിനോട് ചേർന്നുള്ള സ്ഥലത്ത് ഭൂമിക്കു ഭാരമാകാത്ത രീതിയിലൊരു വീടു വേണം എന്ന ആഗ്രഹം കുറേ നാളായി മനസ്സിലുള്ളതാണ്. വെട്ടുകല്ല്, മുള, മൺകട്ട എന്നിവകൊണ്ടുള്ള വീടിനെപ്പറ്റി ആലോചിച്ചെങ്കിലും അതു പോരാ എന്നൊരു തോന്നൽ. ഭൂമിയെ തെല്ലും ഉപദ്രവിക്കാതെ, ചെറിയൊരളവിലെങ്കിലും ആശ്വാസം പകരുന്ന രീതിയിലൊരു വീട് മതി എന്നായിരുന്നു ചിന്ത. ഒരുപാടുനാളത്തെ കാത്തിരിപ്പിനും അന്വേഷണത്തിനും ഒടുവിലാണ് ആർക്കിടെക്ട് വിനു ദാനിയേലിനെ പരിചയപ്പെടുന്നത്. പത്തനംതിട്ടയിലെ ബിജു മാത്യുവിന്റെ വീട്ടിൽ താമസിക്കാനിടവന്ന സുഹൃത്താണ് ആ വീട് ഡിസൈൻ ചെയ്ത വിനുവിനെപ്പറ്റി പറയുന്നത്.
വിനുവുമായുള്ള കൂടിക്കാഴ്ചയിലും വീട്ടുകാർ പറഞ്ഞത് മുറികളുടെ വലുപ്പത്തെയോ വേണ്ട സൗകര്യങ്ങളെപ്പറ്റിയോ ആയിരുന്നില്ല. ഊർജ ഉപയോഗം പരമാവധി കുറച്ച്, സ്ഥലത്തിന്റെ തട്ടുതട്ടായുള്ള ഘടനയ്ക്കും അവിടെയുള്ള മരങ്ങൾക്കും ഉപദ്രവമൊന്നും വരുത്താതെ വീട് നിർമിക്കുന്നതിനെപ്പറ്റിയായിരുന്നു അധികം സംസാരവും.
ഏറ്റവും പരിസ്ഥിതി സൗഹാർദമായ നിർമാണവസ്തു മണ്ണാണെങ്കിലും മണ്ണിൽ കുന്നുകൂടുന്ന പലതരം വേസ്റ്റിനെ കൂടി അഭിസംബോധന ചെയ്യാതെ സുസ്ഥിര ശൈലിയിലുള്ള നിർമാണം സാധ്യമല്ലെന്ന വിനുവിന്റെ കാഴ്ചപ്പാട് വീട്ടുകാർക്കും സ്വീകാര്യമായി. മണ്ണിനെ മലിനമാക്കുന്ന വസ്തുക്കളെ പുനരുപയോഗിക്കുന്ന വീട് എന്ന നിലയിലായി പിന്നീടുള്ള അന്വേഷണം.
കാലിൽ തടഞ്ഞ ലെഗോ ബ്ലോക്ക്
Esta historia es de la edición April 2024 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 2024 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.