നന്ദി, വീണ്ടും പറയുക
Kudumbam|July 2024
നന്ദി പ്രകാശിപിക്കുന്നതിലൂടെ അതു നൽകുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും പോസിറ്റിവായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു. മാനസികാരോഗ്യം നിലനിർത്തുന്നതിൽ 'നന്ദി’ അഥവാ ‘കൃതജ്ഞത' വഹിക്കുന്ന റോളുകളിലേക്ക്...
ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പി Consultant Psychologist and Psychotherapist Madhavrao Scindia Hospital. Kannur
നന്ദി, വീണ്ടും പറയുക

ഒരു വ്യക്തിക്ക് തന്റെ ഇഷ്ടവും സന്തോഷവും കടപ്പാടുമെല്ലാം പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു മാനസികാവസ്ഥയാണ് 'നന്ദി' അഥവാ 'കൃതജ്ഞത എന്ന വികാരം. അത് ഈശ്വരനോടോ മറ്റൊരു വ്യക്തിയോടോ സ്ഥാപനത്തോടോ സംഘടനയോടോ ഒരുപക്ഷേ, ലോകത്തിലെ മറ്റെന്തിനോടും ആകാം.

നന്ദി പ്രകാശിപ്പിക്കുന്നതിലൂടെ അതു നൽകുന്ന വ്യക് തിയും സ്വീകരിക്കുന്ന വ്യക്തിയും പോസിറ്റിവായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നു എന്നതാണ് ഈ വികാരത്തിന്റെ ഏറ്റവും വലിയ സവിശേഷത.

മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിൽപോലും നന്ദി എന്ന വികാരം പ്രകടിപ്പിക്കാൻ പരിശീലിപ്പിക്കുകയാണെങ്കിൽ കാലക്രമേണ അവരിൽ അത് സന്തോഷം വർധിപ്പിക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യം വളർത്തുകയും ചെയ്യുന്നുവെന്ന് ഇതുസംബന്ധിച്ച പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അഭിനന്ദന സമാന വികാരം

കൃതജ്ഞത ഒരു അവസ്ഥയും സ്വഭാവവുമാണെന്നും സന്തോ ഷപ്രദമായ സംഭവവികാസത്തിനോ നേട്ടത്തിനോ ഉള്ള പ്രതികരണമാണെന്നും അതിന് കാരണക്കാരായവരോട് പ്രകടിപ്പിക്കുന്ന സന്തോഷവും ഇഷ്ടവും കലർന്ന ഒരു വികാരമാണെന്നും അമേരിക്കൻ സൈക്കളോജിക്കൽ അസോസിയേഷൻ നൽകുന്ന നിർവചനത്തിമുണ്ട്.

Esta historia es de la edición July 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
തിരിച്ചറിയാം കുട്ടികളിലെ ഭയം
Kudumbam

തിരിച്ചറിയാം കുട്ടികളിലെ ഭയം

ചില കുട്ടികളുടെ ഭയം നമ്മൾ കരുതുന്ന പോലെ അത്ര സാധാരണമായിരിക്കില്ല. എന്തെങ്കിലും തരത്തിലുള്ള ട്രോമയോ മോശം അനുഭവമോ ഇതിനുപിന്നിൽ ഉണ്ടായിരിക്കും. അത്തരം സാഹചര്യങ്ങൾ തിരിച്ചറിയാം മനസ്സിലാക്കാം...

time-read
3 minutos  |
August 2024
കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം
Kudumbam

കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം

തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ് എ.ഐ. അതിനൊപ്പം പിടിച്ചുനിൽക്കാൻ നാം നേടിയെടുക്കേണ്ട പുതിയ അറിവുകളും പരിശീലിക്കേണ്ട കഴിവുകളുമിതാ...

time-read
2 minutos  |
August 2024
അറബ് വ്ലോഗിലെ മലയാളി കാഴ്ചകൾ
Kudumbam

അറബ് വ്ലോഗിലെ മലയാളി കാഴ്ചകൾ

മമ്മൂട്ടിയും തലശ്ശേരി ബിരിയാണിയും പൊറോട്ടയുമെല്ലാം സ്വകാര്യ ഇഷ്ടങ്ങളായി കൊണ്ടുനടക്കുന്ന അറബ് വ്ലോഗറാണ് ഖാലിദ് അൽ അമീരി

time-read
2 minutos  |
August 2024
മുഹബ്ബത്തിന്റെ ബിരിയാണി കിസ്സ
Kudumbam

മുഹബ്ബത്തിന്റെ ബിരിയാണി കിസ്സ

ബിരിയാണിയോളം നമ്മെ കൊതിപ്പിക്കുന്ന വിഭവം വേറെയുണ്ടാകില്ല. ബിരിയാണിയുടെ വൈവിധ്യം നിറഞ്ഞ ചരിത്രവും രുചി വിശേഷങ്ങളുമിതാ...

time-read
2 minutos  |
August 2024
ശ്രുതി മധുരം
Kudumbam

ശ്രുതി മധുരം

10 വർഷം, 14 സിനിമകൾ, ചെറുതും വലുതുമായ കഥാപാത്രങ്ങൾ...അതിലെല്ലാം തന്റേതായ കൈയൊപ് പതിപ്പിക്കാൻ ശ്രുതിക്ക് കഴിഞ്ഞു

time-read
2 minutos  |
August 2024
ഗീതയുടെ വിജയഗാഥ
Kudumbam

ഗീതയുടെ വിജയഗാഥ

കാഴ്ചയില്ലായ്മയുടെ വെല്ലുവിളികൾക്കിടയിലും വിശാലമായ ലോകത്തേക്ക് ധൈര്യപൂർവം ഇറങ്ങിച്ചെന്ന് സ്ത്രീകൾക്കെല്ലാം പുതിയ മാതൃക സൃഷ്ടിച്ച് അത്ഭുതപ്പെടുത്തുകയാണ് ഗീത

time-read
2 minutos  |
August 2024
കൂലിപ്പണിയാണ് പ്രഫഷൻ
Kudumbam

കൂലിപ്പണിയാണ് പ്രഫഷൻ

കൂലിപ്പണി പ്രഫഷനായി സ്വീകരിച്ച് സാമ്പത്തിക സ്വാതന്ത്ര്വത്തിലേക്ക് ചുവടുവെക്കുകയും ജീവിതം കരുപിടിപ്പിക്കുകയും ചെയ്ത നിരവധി പേരുണ്ട് നമുക്കിടയിൽ. ചെയ്യുന്ന തൊഴിലിനെക്കുറിച്ച് അഭിമാനബോധമുള്ളവർ...

time-read
3 minutos  |
August 2024
ചുവടുവെക്കാം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്
Kudumbam

ചുവടുവെക്കാം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്

സൗകര്യപ്രദമായ ജീവിതത്തിനും ആവശ്യങ്ങളുടെ പൂർത്തീകരണത്തിനുമുള്ള പണം ഓരോരുത്തരുടെയും ജീവിത ലക്ഷ്യമാണ്അതിലേക്ക് എത്തിപ്പെടാനുള്ള വഴികളിതാ...

time-read
5 minutos  |
August 2024
'കടമുണ്ട് മനുഷ്യരോട് സ്നേഹംകൊണ്ടത് വീട്ടും
Kudumbam

'കടമുണ്ട് മനുഷ്യരോട് സ്നേഹംകൊണ്ടത് വീട്ടും

അവിചാരിതമായി ജയിലിൽവെച്ചറിഞ്ഞ അബ്ദുൽ റഹീമിന്റെ കേസ് പുറംലോകത്തെത്തിച്ച 'ഗൾഫ് മാധ്യമം' ലേഖകൻ നജിം കൊച്ചുകലുങ്ക് 18 വർഷം മുമ്പത്തെ ആ സംഭവങ്ങൾ ഓർക്കുന്നതിനൊപ്പം മോചനത്തോട് അടുക്കുമ്പോൾ റഹീം പങ്കുവെച്ച ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് എഴുതുന്നു...

time-read
3 minutos  |
August 2024
ക്ലോസായി ശ്രദ്ധിക്കാം ക്ലോസറ്റ്
Kudumbam

ക്ലോസായി ശ്രദ്ധിക്കാം ക്ലോസറ്റ്

ക്ലോസറ്റ് പൊട്ടി അപകടം സംഭവിക്കുമോ? അവ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
3 minutos  |
August 2024