കാസർകോട്ട് താമസക്കാരനായ അന്യായക്കാരനെ 17-5-2024 മുതൽ 4-6-2024 വരെ ടെലഗ്രാം ചാറ്റ് ചെയ്തും ഫോൺ വഴിയും ഹോം ബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് 2,23,94,993 രൂപ അയച്ചതിൽ 87,125 രൂപ തിരികെ നൽകി ബാക്കി 2,23,07,868 രൂപ തട്ടിയെടുത്തു'. കണ്ണുമിഴിക്കണ്ട, വായിച്ചത് ശരിയാണ്, രണ്ട് കോടി 23 ലക്ഷം രൂപ. അതും 19 ദിവസത്തിനുള്ളിൽ. പണം നൽകിയതോ വീട്ടിലിരുന്ന് പാർട്ട് ടൈം ജോലി ചെയ്യാനും. കേരളത്തിൽ ഒരു 42കാരന് പറ്റിയ ചതിയാണ്.
ഡ്രഗ്സ് ഉപയോഗിക്കുന്നോ എന്ന് പരിശോധിക്കണമെന്ന് പറഞ്ഞ ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് 20കാരി വിഡിയോ കാളിനുമുന്നിൽ നഗ്നയാകേണ്ടി വന്ന സംഭവവുമുണ്ട്. ഒരു എം .എൽ.എയുടെ വീട്ടിലെത്തിയത് മകൾ അറസ്റ്റിലാണെന്ന് പറഞ്ഞുള്ള കാൾ.
ഇങ്ങനെയൊക്കെ നടക്കുമോ? ഇവർക്കൊന്നും ഇത്ര ബുദ്ധിയില്ലേ, എത്ര കേട്ടാലും പഠിക്കില്ലേ... ഓരോ കേസ് കേൾക്കുമ്പോഴും പലരുടെയും ചോദ്യമിതാണ്. ഇതല്ല, ഇതിനപ്പുറവും നടക്കും, നടക്കുന്നു എന്നാണ് സൈബർ വിദഗ്ധരുടെ മറുപടി. എല്ലാ ലോജിക്കുകളും മരവിച്ചു പോകുന്ന നിമിഷങ്ങളിലായിരിക്കും തട്ടിപ്പുകാർ നമ്മെ കുരുക്കിയിടുന്നത്.
പ്രഫഷനലുകൾ, ബിസിനസുകാർ, റിട്ട. സർക്കാർ ഉദ്യോഗസ്ഥർ, പ്രവാസികൾ, വീട്ടമ്മമാർ, വിദ്യാർഥികൾ... ഇരകളുടെ പട്ടിക നീളുന്നു. മാലാ പാർവതി, ഗീവർഗീസ് മാർ കൂറി ലോസ്, ജെറി അമൽദേവ്... പ്രമുഖരും കൂട്ടത്തിലുണ്ട്. ഈ വർഷം ഒക്ടോബർ വരെ 31,019 സൈബർ തട്ടിപ്പുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്, നഷ്ടമായതോ 650 കോടിക്ക് മുകളിൽ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് 2000ത്തോളം മാത്രം, പണം ലഭിച്ചത് വളരെ കുറവും. രൂപം മാറി വരുന്ന ന്യൂജൻ തട്ടിപ്പുകളും അവയിൽ നിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും അറിയാം.
ഇൻവെസ്റ്റ്മെന്റ്/ട്രേഡിങ്
വിദേശ എക്സ്ചേഞ്ചുകളിൽ ഉൾപ്പെടെ ട്രേഡിങ് നടത്തി വൻ ലാഭം ഓഫർ ചെയ്തു തട്ടിപ്പ്, സോഷ്യൽ മീഡിയയിൽ സൗജന്യ ഷെയർ ട്രേഡിങ് ടിപ്സ് ക്ലാസുകളുടെ പരസ്യങ്ങളായിരിക്കും തുടക്കം. പിന്നാലെ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കും.
ഇരകളെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പു കളിൽ ചേർക്കും. ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ തട്ടിപ്പുകാരായിരിക്കും.
Esta historia es de la edición December-2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December-2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...
വിദേശത്തേക്ക് പറക്കും മുമ്പ്
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണ്. വിദേശത്തേക്ക് പറക്കുംമുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
മുഹമ്മദ് ഇദ്രിസ് അബ്ദുല്ല, ഈ റോഡിന്റെ ഐശ്വര്യം
ഗുണനിലവാരത്തിൽ സംസ്ഥാനത്തിനുതന്നെ മാതൃകയായ പാലക്കാട്-കുളപ്പുള്ളി റോഡിന്റെ പിന്നിൽ പ്രവർത്തിച്ചത് ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറാണോ? അറിയാം, ഈ റോഡിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ച്
ഓർമയിലെ കരോൾ
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു
എവിടെയുണ്ട് തനിച്ച വെളിച്ചം?
നല്ല വാക്ക്
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ