കൃഷ്ണാ നീ ബേഗനേ..ബാരോ...
Jyothisharatnam|June 01, 2023
ജീവിതത്തിൽ ഒരിക്കലെങ്കിലും രുഗ്മിണി ലാളിച്ച ഈ മഹനീയ വിഗ്രഹം കൺകുളിർക്കെ കണ്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെ
വേണുമഹാദേവ് 
കൃഷ്ണാ നീ ബേഗനേ..ബാരോ...

മംഗലാപുരത്തു നിന്ന് കൊല്ലൂർ മൂകാംബികയിലേക്ക് യാത്ര പോകുമ്പോൾ ഇടയ്ക്കുള്ള പ്രധാനപ്പെട്ട ഒരു ബസ്സ്റ്റോപ്പാണ് ഉഡുപ്പി. ഉഡുപ്പി ബസ്സ്റ്റാന്റിൽ നിന്നും അഞ്ചുമിനിറ്റ് നടന്നാലെത്തുന്ന ദൂരത്തിലാണ് ലോകപ്രശസ്തമായ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം. ദ്വാരകയ്ക്കുശേഷം ഭഗവാൻ ബാലലീലകളാടി കളിച്ച മണ്ണ്.

"കൃഷ്ണാ നീ ബേഗനെ ബാരോ...' എന്ന ഗാനം കേൾക്കുമ്പോഴൊക്കെ ഉഡുപ്പി കടകോൽ കൃഷ്ണനെ ഓർക്കണം. ദക്ഷിണകർണ്ണാടകത്തിലെ ഒരു ഗ്രാമീണനായ കാലിച്ചെക്കൻ പണ്ട് ഈ ക്ഷേത്രപരിസരത്തുകൂടി കാലിമേക്കാൻ പോയി. നല്ല വേഷഭൂഷാദികളോ ആഢ്യത്വമോ ഇല്ലാത്തതു കൊണ്ടുതന്നെ അതിനകത്ത് പ്രവേശിപ്പിക്കില്ലെന്നു ചിന്തിച്ച ബാലൻ പലപ്പോഴും പുറംചുവരിലെ കിളിവാതിലിലൂടെ അകത്തേയ്ക്ക് എത്തി നോക്കിയിരുന്നു. അപ്പോൾ ആ ബാലന്റെ ഉള്ളിൽ നിന്നൂറി വന്ന ഭക്തിയുടെ മധുരഭാഷണമായിരുന്നു ഈ നാടോടിഗാനം.  ഭഗവാൻ ആ സാധു ശുദ്ധഭക്തന്റെ വിളി കേട്ടുവെന്നും കാലിമേയ്ക്കുന്നിടത്ത് അവനോടൊപ്പം ബാലലീലകളാടിയെന്നും കഥകൾ സൂചിപ്പിക്കു ന്നു.

ഉഡുപ്പിയുടെ കഥ

 ഉഡു' എന്നാൽ നക്ഷത്രം. "ഉഡുപാ എന്നാൽ നക്ഷത്രങ്ങളുടെ ദൈവം. ദക്ഷപ്രജാപതിയുടെ ശാപം തീർക്കാനായി ഈ സ്ഥലത്ത് ഗ്രഹദേവനായ "ചന്ദ്രൻ' തപസ്സിരുന്നു. ഒടുവിൽ പരമശിവൻ പ്രത്യക്ഷപ്പെട്ടു ശാപമുക്തനാക്കി. അങ്ങനെ ചന്ദ്രൻ തപസ്സുചെയ്ത ഈ സ്ഥലം ചന്ദ്രമൗലീശ്വർ എന്നറിയപ്പെട്ടു. ഇന്നും ഇവിടെ ചന്ദ്രമൗലീശ്വരക്ഷേത്രം ഉണ്ട്. കാലാന്തരത്തിൽ നക്ഷത്രം തപസ്സ് ചെയ്ത സ്ഥലമെന്ന നിലയ്ക്ക് ഉഡുപ്പി' എന്നറിയപ്പെട്ടു.

 ഉഡുപ്പിയും പരശുരാമനും

ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ തേരോട്ടം അവസാനിപ്പിച്ച പരശുരാമൻ അതിൽ പശ്ചാത്തപിച്ച് ഒരു മഹായജ്ഞം നടത്തി തന്റെ മുഴുവൻ ഭൂസ്വത്തും ബ്രാഹ്മണർക്ക് ദാനം നൽകി. ഇനിയൊന്നും തന്റെ പക്കൽ ശേഷിക്കുന്നില്ലെന്നു കണ്ട് പരശുരാമൻ കടലിൽ നിന്നുയർത്തിയെടുത്ത കന്യാകുമാരി മുതൽ ഗോകർണ്ണം വരെയുള്ള ഭൂമിയാണ് കേരളം. ഈ പരശുരാമ ക്ഷേത്രത്തിന്റെ രാജാവായി അദ്ദേഹം തന്റെ പരമഭക്തനായ രാമഭോജനെ വാഴിച്ചു.

Esta historia es de la edición June 01, 2023 de Jyothisharatnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición June 01, 2023 de Jyothisharatnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE JYOTHISHARATNAMVer todo
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 minutos  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 minutos  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 minutos  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024