കർക്കിടകം കഴിഞ്ഞാൽ ദുർഘടം തീർന്നു എന്നാണ് പഴമക്കാർ പറയാറ്. പക്ഷേ മറ്റൊരു മാസങ്ങ ളിലും കാണാത്ത അനവധി വിശേഷദിനങ്ങൾ നിറഞ്ഞ താണ് കർക്കിടകം. ദുഷ്ടത കൾ നിവാരണം ചെയ്യുന്ന പുണ്യമാസം കൂടിയാണ് കർക്കിടകം. ഈ മാസത്തിൽ ഈശ്വരഭജനം ചെയ്താൽ ദേവപദം ലഭിക്കും എന്നാണ് വിശ്വാസം. പഞ്ഞമാസമെന്നറിയപ്പെട്ടിരുന്ന കള്ളക്കർക്കി ടകത്തെ പണ്ട് പലർക്കും ഭയമായിരുന്നു. എന്നാൽ ഇപ്പോൾ അത് പുണ്യദായകമായ രാമായണമാസമായി മാറി.
ഭഗീരഥന്റെ തപസ്സാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുവാൻ വേണ്ടി ഗംഗാദേവി ഭൂമിയിലൂടെ ഒഴുകാൻ തുടങ്ങിയത് കർക്കിടകത്തിലാണെന്ന് ഗംഗാമാഹാത്മ്യത്തിൽ വ്യക്തമാക്കുന്നുണ്ട്.
രാമനാമജപത്തിലൂടെ സമസ്ത ദുരിതങ്ങളിൽ നിന്നും മോചനം നേടാം എന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ മനസ്സാണ് കർക്കിടകത്തെ രാമായണ മാസമാക്കി തീർത്തത്. രാമായണ പാരായണം, രാമായണ ശ്രവണം ഒക്കെ ഈ മാസത്തിൽ വളരെ നല്ലതാണ്. മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ജീവിത കഥ വിവരിക്കുന്ന രാമായണ പാരായണത്തിലൂടെ വരും തലമുറകൾക്ക് അവയെപ്പറ്റിയുള്ള അറിവ് ലഭ്യമാക്കുന്നു എന്ന വസ്തുത അൽപ്പം ആശ്വാസം പകരുന്നു. ത്യാഗത്തിന്റെ കഥയാണ് രാമായണം. ആരുടെ ത്യാഗമാണ് വലുത് എന്നുപറയുവാൻ പറ്റാത്തവിധം രാമായണത്തിലെ ശ്രേഷ്ഠന്മാർ തമ്മിൽ മത്സരിക്കുന്നു.
തനിക്ക് നിയമപ്രകാരം അവകാശപ്പെട്ട അയോദ്ധ്യയിലെ രാജസിംഹാസനം അച്ഛന്റെ വാക്കുപാലിക്കാനായി ഉപേക്ഷിച്ച് വനാന്തരങ്ങളിലേക്ക് പോയ ശ്രീരാമൻ, അമ്മ തനിക്കുവേണ്ടി സംഘടിപ്പിച്ചു തന്ന അയോദ്ധ്യയിലെ രാജസിംഹാസനം ഒന്ന് നോക്കുക പോലും ചെയ്യാതെ ജ്യേഷ്ഠന്റെ നിർദ്ദേശം പാലിക്കാൻ ഒരു കുഗ്രാമത്തിൽ പർണ്ണശാലയുണ്ടാക്കി ശ്രീരാമന്റെ പാദുകങ്ങൾ വെച്ച് മുനിവേഷത്തോടെ രാജ്യസേവനം ചെയ്ത ഭരതൻ, കൊട്ടാരത്തിലെ സുഖജീവിതം ഉപേക്ഷിച്ച് ഭർത്താവിനെ അനുഗമിക്കാൻ കൂർത്ത മുള്ളുകളും കല്ലുകളും വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിലൂടെ സഞ്ചരിച്ച സീത, സഹോദരനെ സേവിക്കാൻ തന്റെ പത്നിയോട് യാത്ര പറഞ്ഞ് വനത്തിലേക്ക് പോയ ലക്ഷ്മണൻ, ഭർത്താവിനെ യാത്രയാക്കി വിരഹിണിയായി ജീവിതം തുടർന്ന ഊർമ്മിള, സഹോദരനെ ഭരണത്തിൽ സഹായിച്ച് മുനിവേഷത്തോടെ നന്ദിഗ്രാമത്തിൽ താമസിച്ച ശത്രുഘ്നനും പി ശ്രുതകീർത്തിയും, ഈ സഹോദരന്മാരുടെയും അവരുടെ പത്നിമാരുടെയും ത്യാഗം ലോകചരിത്രത്തിൽ സമാനതയില്ലാതെ ഇന്നും തിളങ്ങിനിൽക്കുന്നു.
Esta historia es de la edición July 16-31, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 16-31, 2024 de Jyothisharatnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.