ജാതിയെന്ന ഭയങ്കര രോഗത്തെ
മർത്യ ചിന്തയിൽ
നിന്നകറ്റീടുവാൻ
സ്നേഹമെന്ന ദിവ്യൗഷധം നൽകി
നീ സോദരത്വേന വാഴിച്ച് സദ്ഗുരോ
ഗുരുദേവനെക്കുറിച്ച് ഈ വരികൾ എഴുതിയത് ഇപ്പോൾ അറുപത്തിമൂന്നുവയസ്സുള്ള, ആറാം ക്ലാസ്സ് വരെ മാത്രം പഠിച്ചിട്ടുള്ള ശോഭ എന്ന വീട്ടമ്മയാണ്. അവരുടെ കവിതകൾ ആരും വായിച്ചിട്ടില്ല. കാരണം അവർ പ്രസിദ്ധീകരിക്കാനായി ഇതുവരെ അയച്ചു കൊടുത്തിട്ടില്ല. അവർ കവിത എഴുതുന്നത് ആത്മസംതൃപ്തിക്കുവേണ്ടി മാത്രം. മൂന്ന് ആൽബങ്ങൾക്കു വേണ്ടി വരികളെഴുതിയ ആരുമറിയാത്ത കവയത്രി തന്റെ ജീവിത കഥ പറയുന്നു.
“ഞാൻ ആദ്യമായി കവിത വായിച്ചത് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. മലയാളം പാഠപുസ്തകത്തിലെ തുമ തൂകുന്ന തൂമരങ്ങൾ, തോളും തോളുമുരുമ്മി നിന്നും എന്ന കവിത.
അതെനിക്ക് ഇപ്പോഴും കാണാപ്പാഠമാണ്. അപ്പോൾ മുതൽ ഞാൻ കവിതയെ ഇഷ്ടപ്പെട്ടു തുടങ്ങി. ഇന്നും ആ ഇഷ്ടം തുടരുന്നു.
ഞാൻ പഠിച്ചത് ആറാം ക്ലാസ് വരെ മാത്രമാണ്. കൊങ്ങോർപ്പിള്ളി ഗവൺമെന്റ് ഹൈസ്കൂളിലായിരുന്നു പഠനം. എന്റെ അച്ഛനും അമ്മയ്ക്കും നാലുമക്കൾ. അതിൽ മൂത്തകുട്ടിയായിരുന്നു ഞാൻ. അച്ഛൻ ദാമോദരന് ബീഡി തെറുപ്പായിരുന്നു ജോലി. വരുമാനം വളരെ തുച്ഛമായിരുന്നു.
ദാരിദ്ര്യത്തിന്റെ കൊടുമുടിയിലായിരുന്നു എന്റെ കുട്ടിക്കാലം. എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ അമ്മ സഹോദരങ്ങളെ എന്നെ ഏൽപ്പിച്ച് ഞാറുനടീലിനും കൊയ്യാനുമൊക്കെ പോയിത്തുടങ്ങി. അങ്ങനെ ആറാം ക്ലാ സ്സിൽ എന്റെ പഠനം അവസാനിച്ചു.
പിന്നെ സാധനങ്ങൾ പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസ്സുകൾ വായിച്ചാണ് സന്തോഷം കണ്ടെത്തിയിരുന്നത്. പുസ്തകങ്ങൾ വാങ്ങാൻ അച്ഛനു കഴിവില്ലായിരുന്നെങ്കിലും അച്ഛൻ നല്ലൊരു വായനക്കാരനും ചിത്രകാരനുമായിരുന്നു. പെൻസിൽ കൊണ്ട് ധാരാളം ചിത്രങ്ങൾ വരയ്ക്കും. അച്ഛൻ വരച്ച അച്ഛന്റെ അമ്മയുടെ ചിത്രം വീട്ടിൽ ഫ്രയിം ചെയ്തു വച്ചിട്ടുണ്ട്. ഓണപ്പതിപ്പ് എവിടുന്നെങ്കിലും അച്ഛൻ സംഘടിപ്പിച്ചു കൊണ്ടുവരും. അതിലെ കവിതകൾ ഞാനും കഥകൾ അച്ഛനും വായിക്കും.
Esta historia es de la edición July 10, 2023 de MANGALAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 10, 2023 de MANGALAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും