ട്രാക്ടറോടിക്കും വീട്ടമ്മമാർ..
Mahilaratnam|November 2022
വനിതാകൂട്ടായ്മയുടെ വേറിട്ട വിജയഗാഥ
പ്രദീപ് ഉഷസ്സ് 
ട്രാക്ടറോടിക്കും വീട്ടമ്മമാർ..

നേരം ശരിക്ക് വെളുത്ത് വരുന്നതേയുള്ളൂ.. നിറയെ പുകമഞ്ഞും നനുത്ത കാറ്റും. എന്നിട്ടും അതൊന്നും കൂസാതെ വിശാലമായ ആ വയലേലകൾ എപ്പോഴേ സജീവമായി കഴിഞ്ഞു. ആനന്ദനഗർ പുല്ലുകുളത്തിനരികിലെ, ആ പാടശേഖരത്തിലൂടെ ഇരമ്പി നീങ്ങിക്കൊണ്ടിരിക്കുന്നു ഒരു ട്രാക്ടർ.. അതോടിക്കുന്നതാകട്ടെ ഒന്നുരണ്ട് സ്ത്രീകളും. തൊട്ടടുത്തുതന്നെ ഇളകി മറിഞ്ഞ് കിടക്കുന്ന മൺകട്ടകൾ തട്ടിനിരത്തി മുന്നേറുന്ന രണ്ടുമൂന്ന് സ്ത്രീകൾ വേറെയും...

വേറിട്ട ഈ കാഴ്ചകൾ തൃശൂരിൽ നിന്നാണ്. ആധു നിക യന്ത്രവൽകൃത കാർഷികോപകരണങ്ങളുടെ സഹായത്തോടെ, കാർഷികവൃത്തിയിൽ ഒരു കൈ നോക്കാനിറങ്ങിയിരിക്കുകയാണ് മാടക്കത്തറയിലെ ഒരു കൂട്ടം വീട്ടമ്മമാർ.

തൊഴിലാളികളെ കിട്ടാനില്ലാത്തതിനാൽ, കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന വേവലാതികൾ, വിവിധ കോണുകളിൽ നിന്നും ഉയർന്നു കൊണ്ടിരിക്കുന്ന കാലത്താണ്. ആധുനിക യന്ത്രവൽകൃത കാർഷികോപകരണങ്ങളും, ശാസ്ത്രീയ കൃഷിരീതികളുമായി രംഗത്തെത്തിയ ഈ വീട്ടമ്മമാരുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നത്.

ആത്മവിശ്വാസം കരുത്താക്കി

നാലുവർഷം മുമ്പുവരെ, വീട്ടുപണികൾ മാത്രം നോക്കി ഒതുങ്ങിക്കഴിഞ്ഞിരുന്ന വീട്ടമ്മമാരായിരുന്നു, തൃശൂരിലെ മാടക്കത്തറ ചിറക്കേക്കോട് ആനന്ദനഗർ സ്വദേശിനികളായ ഷീബ ഷോബിനും, രമ്യ സുനിലും, രമ്യഷിജുവും, ലിബി ജിംസണും, ലിൻസി ജയനുമെല്ലാം.

ഒല്ലൂക്കര ബ്ലോക്ക് ഓഫീസിന് കീഴിലെ, അഗ്രോ സർവ്വീസ് സെന്ററിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ടെന്ന പത്രപരസ്യമാണ് ഇവരുടെ ജീവിതത്തെ ഈവിധത്തിൽ മാറ്റിമറിച്ചത്.

പരസ്യം കണ്ട് ഒട്ടേറെപ്പേർ എത്തിയെങ്കിലും, മണ്ണിലിറങ്ങി അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ തൊഴിൽസേനയുമായി മുന്നോട്ടു പോകാനാകൂ എന്ന് മനസ്സിലായതോട, ആദ്യ ആവേശം കഴിഞ്ഞ് പലരും പിൻമാറി. അപ്പോഴും ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ദൗത്യത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു ഈ വീട്ടമ്മമാരുടെ അഞ്ചംഗ കൂട്ടം.

Esta historia es de la edición November 2022 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición November 2022 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 minutos  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 minutos  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 minutos  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 minutos  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 minutos  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 minutos  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024