പരസ്യങ്ങൾ കണ്ട് ഒരുപാട് വിദേശി ചെറുപ്പമുള്ള മമ്മികൾക്ക് നമ്മൾ കയ്യടിച്ചിട്ടുണ്ട്. അതുപോലെ ഇൻസ്റ്റഗ്രാമിൽ അടുത്തിടെ വൈറലായ മലയാളി മമ്മിയെയും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പാലാ സ്വദേശിയായ അനീറ്റ സെബാഷാണ് ഈ മമ്മി. നാലു മക്കളുമൊത്ത് അനീറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിക്കുന്നത്. മക്കളുമൊത്ത് ആദ്യം പങ്കു വച്ച റീൽസ് 30 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി. അനീറ്റയും മൂത്തമകൾ ഏയ്ഞ്ചലീനയും സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങൾ ആയതിനെക്കുറിച്ചുള്ള പിന്നാമ്പുറ കഥകൾ പങ്കുവയ്ക്കുന്നു...
എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. പക്ഷേ ചോദിക്കാതെ വയ്യ. എങ്ങനെയാണ് ഇപ്പോഴും ഈ ചെറുപ്പം നിലനിർത്തുന്നത്?
അനീറ്റ: അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല. മക്കളുടെ കൂടെ അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും അവർക്കൊപ്പമുള്ള ഡാൻസും യാത്രകളും ഒക്കെ എനർജറ്റിക് ആയിരിക്കാൻ സഹായിക്കുന്നു.
പിന്നെ എന്റെ ഭർത്താവ് സെബാഷ്, ഞങ്ങൾ ഈ റീൽസൊക്കെ ചെയ്യുന്നതിന് വളരെ സപ്പോർട്ട് ആണ്. ഞങ്ങൾ ആക്ടീവായിരിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം.
പ്രായം വെളിപ്പെടുത്താൻ ആഗ്രഹമുണ്ടോ?
അനീറ്റ ആഗ്രഹമൊന്നുമില്ല. എങ്കിലും പറയുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ല. എനിക്ക് നാൽപ്പത് വയസ് കഴിഞ്ഞു.
മക്കൾക്കൊപ്പമുള്ള വൈറൽ ഡാൻസുകളുടെ പിന്നിലെ കഥകൾ? അനീറ്റ: ആദ്യമൊന്നും എനിക്ക് ഡാൻസ് കളിക്കാൻ കോൺഫിഡൻസ് ഇല്ലായിരുന്നു. പിന്നെ മക്കളെല്ലാവരുമാണ് നിർബന്ധിച്ചത്. ഒരു ദിവസം മകളാണ് ഇൻസ്റ്റഗ്രാമിൽ ഒരു ഫാമിലിയുടെ ഡാൻസ് വീഡിയോ എന്നെ കാണിക്കുന്നത്. ഇങ്ങനെ നമുക്കും ചെയ്താലോ എന്ന് ചോദിച്ചു. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. പിന്നീട് എല്ലാവരും കൂടി നിർബന്ധിച്ചപ്പോഴാണ് റീൽസുകൾ ചെയ്യാൻ തയ്യാറാകുന്നത്. അങ്ങനെ ഡാൻസ് ചെയ്തുതുടങ്ങി. മക്കൾ എല്ലാത്തിനും ഒരു പാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്.
Esta historia es de la edición June 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്