ഭാരതത്തിന്റെ നൃത്തകലാപാരമ്പര്യത്തിൽ, സവിശേഷ പ്രാധാന്യമാണ് അഷ്ടപദിയാട്ടത്തിനുള്ളത്. കഥകളിക്ക് മുമ്പേ രൂപം കൊണ്ട് ഈ കലാരൂപം നിർഭാഗ്യവശാൽ, കാലപ്രവാഹത്തിൽ മറഞ്ഞുപോവുകയായിരുന്നു. കഥകളിയാചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ കഠിനാധ്വാനത്താലാണ് ഈ വിശ്രുത കലാരൂപത്തിന് പുനർജ്ജനിയുണ്ടായത്.
"ഗുരുവിന്റെ നിർദ്ദേശങ്ങൾക്കൊത്ത്, ആ ദൗത്യം ഏറ്റുവാങ്ങാനുള്ള മഹാഭാഗ്യം എനിക്കാണ് ലഭിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും അതുതന്നെയാണ്. കേരള സംഗീതനാടക അക്കാദമി പുരസ്ക്കാര ജേതാവ്, കലാമണ്ഡലം ഷീബാ കൃഷ്ണകുമാർ "മഹിളാരത്ന'ത്തോട് സംസാരിക്കുകയായിരുന്നു.
ആസ്വാദക ലോകത്തിൽ നിന്നും എന്നേ മറഞ്ഞുപോകുമായിരുന്ന അഷ്ടപദിയാട്ടത്തെ നിരന്തര സാധനയിലൂടെ പുനരുജ്ജീവിപ്പിക്കുകയും, നിലനിർത്തുകയും ചെയ്യുന്ന അതുല്യകലാകാരിയാണ് ഷീബാകൃഷ്ണകുമാർ, ഗീതഗോവിന്ദത്തിൽ നിന്ന് അഷ്ടപദിയാട്ടത്തിലേക്ക് ജയദേവകവിയുടെ ഗീതഗോവിന്ദ ആധാരമാക്കി രൂപം കൊണ്ട് കലാരൂപമാണ് അഷ്ടപദിയാട്ടം. പിൻപാട്ടും താളവുമെല്ലാം ഇതര നൃത്തരൂപങ്ങളെപ്പോലെയാണെങ്കിലും, ആവിഷ്ക്കാരശൈലിയിൽ കഥകളിയോടാണ് അഷ്ടപദിയാട്ടത്തിന് ഏറെ സാമ്യം. ഗവേഷകനും അധ്യാപകനുമായ പ്രൊഫ. കരിമ്പുഴ രാമകൃഷ്ണൻ ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ തിരക്കഥയ്ക്ക് ശാസ്ത്രീയ നൃത്ത ഭാഷ്യത്തിലൂടെ ജീവൻ പകർന്നത് പത്മശ്രീ ഗുരു ചേമ ഞ്ചേരി കുഞ്ഞിരാമൻ നായരാണ്. അദ്ദേഹത്തിന്റെ ശിഷ്യയായ സീതാലക്ഷ്മി ശ്രീനിവാസനാണ് ആദ്യമായി അഷ്ടപദിയാട്ടം വേദിയിലവതരിപ്പിച്ചത്. പിൽക്കാലത്ത് വിസ്മൃതിയിലാണ്ടു പോയ ഈ അതുല്യകലാരൂപത്തെ ഇന്ന് കാണുന്നവിധത്തിൽ വളർത്തിയെടുക്കുകയും, വേദികളിൽ സുപരിചിതമാക്കുകയും ചെയ്തത്. ഗുരുവിന്റെയും സീതാദേവിയുടേയും ശിഷ്യയായ ഷീബകൃഷ്ണകുമാറാണ്.
Esta historia es de la edición July 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്