പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണമാണ് മലയാളികളുടെ ദേശീയ ഉത്സവം. പണ്ടുകാലത്ത് ചിങ്ങമാസത്തിന് മുമ്പുള്ള കർക്കിടകമാസം കാലവർഷപ്പെയ്ത്തും ദാരിദ്ര്യവും ഒക്കെയായി പഞ്ഞമാസം ആയതുകൊണ്ടുതന്നെ തിരുവോണത്തിന്റേതായിട്ടുള്ള ഒരുക്കങ്ങൾ നന്നേ കുറവായിരുന്നു എന്നുവേണം പറയുവാൻ.
ചിങ്ങം പുലർന്നിട്ടെ എന്തെങ്കിലുമൊക്കെ ഒരു ഒരുക്കം ആരംഭിക്കുവാൻ അക്കാലത്ത് കഴിഞ്ഞിരുന്നുള്ളൂ.
കർക്കിടകമാസത്തിലെ തിരുവോണനാൾ കുട്ടികൾക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ് മാറ്റിവയ്ക്കപ്പെടുമ്പോൾ കളളക്കർക്കിടകത്തിൽ "പിള്ളേരോണം' എന്നുപറഞ്ഞ് ഒരു കുഞ്ഞ് ആഘോഷം നടക്കാറുണ്ടായിരുന്നു.
ഇന്ന്, കാലം മാറിയപ്പോൾ കർക്കിടകമാസത്തെ പഞ്ഞമാസമെന്നൊന്നും പറഞ്ഞ് മാറ്റിനിർത്താനാകാതെ ജീവിതാവസ്ഥ തന്നെ മാറിപ്പോയി.
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്.
അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
“മഞ്ഞിൽ വിരിഞ്ഞ പൂവ് 'എന്ന ടിവി സീരിയലിലെ സുജയെന്നോ, മാളികപ്പുറം സീരിയലിലെ അനസൂയ എന്നോ പറഞ്ഞാലായിരിക്കും ഒരുപക്ഷേ അഖിനാ ഷിബുവിനെ ആളുകൾ അറിയുക.
അഷിന വിവാഹിതയായതിനു ശേഷം വരുന്ന രണ്ടാമത്തെ ഓണമാണിത്. ഇത്തവണത്തെ ഓണം മിക്കവാറും ഫാമിലിക്കൊപ്പമായിരിക്കുമെന്നാണ് അഖിന പറയുന്നത്. സീരിയലിലെ അഭിനയം തുടങ്ങുന്നതിനാൽ പ്രത്യേകിച്ചും എടുത്തുപറയാവുന്ന ഓണത്തിന്റെ മുന്നൊരുക്കങ്ങളുമില്ല. ഓണദിവസം ഹസ്ബൻഡിന്റെ വീട്ടിലും എന്റെ വീട്ടിലുമായി ആഘോഷിക്കണമെന്നാണ് കരുതുന്നത്. ഞങ്ങളുടെ ആദ്യ ഓണം അങ്ങനെയായിരുന്നു. ഈ വർഷം “മാളികപ്പുറം' സീരിയലിന്റെ ഡേറ്റ്സ് ഓണക്കാലത്തേയ്ക്ക് അടുക്കുമോയെന്നും ഒരാശങ്കയുണ്ട്. അഖിന അഭിപ്രായപ്പെട്ടു.
മഴവിൽ മനോരമയിലെ "അമല' എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് മിനിസ്ക്രീൻ രംഗത്തേക്ക് വന്ന അഖിന കൃഷ്ണതുളസി, പ്രണയിനി, ഒറ്റച്ചിലമ്പ്, സ്നേഹസംഗമം തുടങ്ങിയ ടി. വി പരമ്പരകളിലൂടെയും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തന്നെയായിരുന്നു ചോദ്യം.
ഏതെങ്കിലും സീരിയലിന്റെ സെറ്റിൽ അഖിന ഓണം ആഘോഷിച്ചിട്ടുണ്ടോ..?
Esta historia es de la edición August 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്