സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ
Mahilaratnam|October 2024
“മോളേ നീയൊരു പെൺകുട്ട്യാ.. പെൺകുട്ട്യോള് രണ്ടും മൂന്നും ദിവസം വീടുവിട്ട് നിൽക്കാൻ പാടുണ്ടോ? ഏടെപ്പോയി കറങ്ങീട്ടാപ്പം വരുന്നേ?'
പ്രദീപ് ഉഷസ്സ്
സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ

അയൽവീട്ടുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ സാബിറ എന്ന സ്കൂൾ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉള്ള് നിർത്താതെ മിടിച്ചു.

സംസ്ഥാന സ്ക്കൂൾ കായികമേളയിൽ പങ്കെടുത്ത്, വിജയം നേടി, ആ വിവരം നേരിട്ടറിയിക്കാനുള്ള സന്തോഷത്തോടെ വീട്ടിലേക്ക് ഓടിയെത്തിയതായിരുന്നു സാബിറ. ഞാൻ പോയത് ഊട്ടിയിലേയ്ക്കോ കൊടൈക്കനാലിലേയ്ക്കോ ആയിരുന്നില്ലെന്ന് ആരാണിവരെയൊന്ന് പറഞ്ഞ് മനസ്സിലാക്കുക? സാബിറയ്ക്ക് നൊമ്പരമിറക്കി വെക്കാൻ ഒരു ചെറിയ അത്താണി പോലും എവിടെയും ഉണ്ടായിരുന്നില്ല. അയൽവാസികളുടെ മുനവെച്ച ചോദ്യങ്ങൾക്ക് മുന്നിൽ ആകെ പതറി. നിറഞ്ഞ കണ്ണുകളോടെ, ഉറക്കമില്ലാതെ ആ രാത്രി മുഴുവൻ സാബിറ തള്ളിനീക്കി.

എന്നാൽ ആ വേദനകൾക്കുള്ള ഉത്തരം പിറ്റേദിവസത്തെ പത്രങ്ങളിലുണ്ടായിരുന്നു. കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ, കോഴിക്കോടിന് ഓവർ റോൾ ചാമ്പ്യൻഷിപ്പ് കിട്ടിയ വാർത്തയാണ് ഫോട്ടോകളോടെ പത്രത്താളുകളിൽ അന്ന് നിറഞ്ഞുനിന്നിരുന്നത്.

കോഴിക്കോട്ടെ കായിക പ്രതിഭകൾക്കൊപ്പം പൂനൂർ ഗ്രാമത്തിന്റെ അഭിമാനമായി സാബിറ എന്ന കൊച്ചുമിടുക്കിയും നിൽക്കുന്ന ചിത്രം. തൊട്ടടുത്ത് മറ്റൊരു ഫോട്ടോ. കപ്പുയർത്തി നിൽക്കുന്ന നാല് പെൺകുട്ടികൾ, അതിലൊന്ന് സാബിറയാണ്. റിലേ മത്സരത്തിൽ കോഴിക്കോടിന് വേണ്ടി ഒന്നാംസ്ഥാനം നേടിയ അഭിമാനതാര ങ്ങൾ. കൂടാതെ മറ്റൊരു ചെറിയ ഫോട്ടോയും, ലോംഗ് ജംപിൽ രണ്ടാംസ്ഥാനം നേടിയ സാബിറയുടേത് തന്നെ അതും.

അന്ന് വീടുകളിലൊന്നും ന്യൂസ് പേപ്പറുകൾ സർവ്വസാധാരണമായിട്ടില്ല. അടുത്ത് അലിമാഷുടെ വീട്ടിൽ പേപ്പറുണ്ട്. അവിടെ ഓടിച്ചെന്നാണ് സാബിറ ഈ കാഴ്ചകൾ ഒക്കെയും അനുഭവിച്ചത്.

മാഷുടെ അടുത്തുനിന്നും പേപ്പർ വാങ്ങി സാബിറ അയൽക്കാരെയൊക്കെ ചെന്നുകണ്ടു, അതൊന്ന്ന ന്നായി കാണിച്ചുകൊടുത്തു.

"ഞാൻ ടൂറിനൊന്നുമല്ല സ്ക്കൂളിൽ നിന്നും പോയത്, ഈ മെഡൽ വാങ്ങാനാണ്.

ആ നാളുകളെപ്പറ്റി ഓർക്കുമ്പോൾ, ഇന്നും സാബിറ ടീച്ചറുടെ ഉള്ളിൽ ഒരു കടൽ ഇരമ്പും.... സങ്കടക്കടൽ താണ്ടിയ യാനപാത്രത്തിന്റെ അമരത്തേറി പിന്നിട്ട നാളുകൾ ഓർത്തെടുക്കുകയാണ് ടീച്ചർ.

അപ്രഖ്യാപിത വിലക്കുകളുടെ കാലം

Esta historia es de la edición October 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición October 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
സ്പെഷ്യൽ വെജിറ്റബിൾ കറികൾ
Mahilaratnam

സ്പെഷ്യൽ വെജിറ്റബിൾ കറികൾ

ഈ കറികൾ ചപ്പാത്തിയുടെ കൂടെ കഴിക്കാം

time-read
3 minutos  |
October 2024
കളരിപ്പയറ്റും റൈഫിൾ ഷൂട്ടും പിന്നെ പൈലറ്റും....?
Mahilaratnam

കളരിപ്പയറ്റും റൈഫിൾ ഷൂട്ടും പിന്നെ പൈലറ്റും....?

കേരളത്തിന്റെ തനത് ആയോധനകലയാണ് 'കളരിപ്പയറ്റ്. സ്വയം പ്രതിരോധിക്കാൻ കഴിയുന്നു, മാനസികവും ആത്മീയവുമായ വികസനം ഉണ്ടാകുന്നു എന്നുതുടങ്ങിയ സവിശേഷതകൾ ഈ അഭ്യാസമുറയുടെ പിന്നിലുണ്ട്

time-read
2 minutos  |
October 2024
സ്ത്രീകൾക്ക് അവരുടേതായ ഐഡന്റിറ്റി വേണം
Mahilaratnam

സ്ത്രീകൾക്ക് അവരുടേതായ ഐഡന്റിറ്റി വേണം

നർത്തകിയും കൊറിയോഗ്രാഫറും, സോഷ്യൽ മീഡിയ താരവുമായ രഞ്ജിനി തോമസ് മനസ്സ് തുറക്കുന്നു

time-read
2 minutos  |
October 2024
ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക
Mahilaratnam

ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗമാണെങ്കിലും തനിക്കുണ്ടാകുന്ന നീണ്ട ഇടവേളകളെക്കുറിച്ച് വിമലാരാമൻ മനസ്സ് തുറക്കുന്നു

time-read
4 minutos  |
October 2024
പ്രമേഹവും വ്യായാമവും
Mahilaratnam

പ്രമേഹവും വ്യായാമവും

പ്രമേഹം ഇപ്പോൾ ആഗോളതലത്തിൽ, വികസിത രാജ്യങ്ങളിൽ പകർച്ചവ്യാധി പോലെയാണ് ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നത്

time-read
1 min  |
October 2024
അമൃത് ചുരത്തുന്ന മാലാഖ
Mahilaratnam

അമൃത് ചുരത്തുന്ന മാലാഖ

മാലാഖയ്ക്കും അമ്മിഞ്ഞപ്പാലിനും പകരമാകാൻ മറ്റൊന്നുമാകില്ലത്രേ. അമ്മിഞ്ഞപ്പാല് അമൃതെന്നാണ് പഴമൊഴി. മാതൃത്വം അമ്മയ്ക്കും, അമ്മിഞ്ഞപ്പാൽ കുഞ്ഞിനും അവകാശം. അമ്മയുടെ വാത്സല്യം മേമ്പൊടിയായി ചേർത്ത് പ്രകൃതി വിളമ്പുന്ന സമ്പൂർണ്ണ ആഹാരമാണിത്.

time-read
2 minutos  |
October 2024
ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ
Mahilaratnam

ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ

വയനാട് ജില്ലയിലെ പുൽപ്പള്ളി മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി ലിസിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ വീടിന് സമീപമാരംഭിച്ച ചന്ദനമരക്കൃഷി വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ കാർഷിക മേഖലയുടെ തലവിധി മാറ്റി വരയ്ക്കാൻ പോകുന്നതാണ്

time-read
2 minutos  |
October 2024
ഷാജി പാപ്പൻ പ്രണയത്തിലാണ്
Mahilaratnam

ഷാജി പാപ്പൻ പ്രണയത്തിലാണ്

സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പന്റെ കല്യാണം

time-read
1 min  |
October 2024
സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ
Mahilaratnam

സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ

“മോളേ നീയൊരു പെൺകുട്ട്യാ.. പെൺകുട്ട്യോള് രണ്ടും മൂന്നും ദിവസം വീടുവിട്ട് നിൽക്കാൻ പാടുണ്ടോ? ഏടെപ്പോയി കറങ്ങീട്ടാപ്പം വരുന്നേ?'

time-read
4 minutos  |
October 2024
ടൈം മാനേജ്മെന്റ്
Mahilaratnam

ടൈം മാനേജ്മെന്റ്

ടൈം മാനേജ്മെന്റിനെ മെച്ചപ്പെടുത്തുവാനുള്ള ചില കുറിപ്പുകൾ...

time-read
1 min  |
October 2024