ഏഴു വയറുകളുടെ വിശപ്പടക്കാൻ വേണ്ടിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ സുരേന്ദ്രൻ ബീഡി തെറുക്കാൻ തുടങ്ങിയത്. എന്നിട്ടും ദാരിദ്ര്യത്തിന്റെ കാഠിന്യത്തിനു കുറവൊന്നുമുണ്ടായില്ല. ചെലവു താങ്ങാനാകാതെ വന്നപ്പോൾ പഠനം നിർത്തി, മുഴുവൻ സമയ ബീഡിത്തൊഴിലാളിയായി.
അന്നേരവും മനസ്സിന്റെ തുമ്പത്തു തീയെരിഞ്ഞു കൊണ്ടേയിരുന്നു. ദാരിദ്ര്യമല്ലായിരുന്നു. തന്റെ കുടുംബത്തിനു കിട്ടാതെ പോയ നീതിയായിരുന്നു സുരേന്ദ്രന്റെ സങ്കടക്കനലിനു കാരണം. അങ്ങനെ വീണ്ടും പഠനം തുടരാൻ തീരുമാനിച്ചു. ചുറ്റുമുള്ള ലോകത്തിനു നീതി ഉറപ്പാക്കുമെന്ന ലക്ഷ്യത്തോടെയുള്ള ആ യാത്ര കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങിയില്ല.
അമേരിക്കയിലെ ടെക്സസിൽ ഫോർട് കൗണ്ടിയിലെ ഡിസ്ട്രിക് കോർട്ടിൽ തിരഞ്ഞെടുപ്പിലൂടെ ജഡ്ജിയായ ആദ്യമലയാളിയാണ് അന്നത്തെ ആ കൗമാരക്കാരൻ. സുരേന്ദ്രൻ കെ.പട്ടേൽ എന്ന കാസർകോട് സ്വദേശിയുടെ ആരെയും പ്രചോദിപ്പിക്കുന്ന ജീവിതവഴിയിലൂടെ..
പൊള്ളിക്കുന്ന ആ ഓർമ
കാസർകോട് ബളാൽ ഗ്രാമത്തിലാണു ഞാൻ ജനി ച്ചത്. പട്ടേൽ എന്നതു വീട്ടുപേരാണ്. കൂലിപ്പണിക്കാരായ കോരന്റെയും ജാനകിയുടെയും ആറു മക്കളിൽ നാലാമൻ. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. അച്ഛനുമമ്മയും പഠിക്കാൻ നിർബന്ധിച്ചതേയില്ല. അവർ നിരക്ഷരരായിരുന്നു. ഞാൻ പഠനത്തിൽ ശ്രദ്ധിക്കാതെ കൂടുതൽ സമയവും കളിച്ചു നടന്നു.
മുതിർന്ന രണ്ടു സഹോദരിമാരും ബീഡിത്തൊഴിലാളികളായിരുന്നു. ഒൻപതിൽ പഠിക്കുമ്പോഴാണു ഞാൻ രണ്ടാമത്തെ ചേച്ചിക്കൊപ്പം ബീഡി തെറുപ്പു തുടങ്ങിയത്. രാവിലെയും വൈകുന്നേരവും അടുത്തുള്ള പലചരക്ക് കടയിൽ സഹായിയായും ജോലി ചെയ്തു.
പത്താംക്ലാസ്സിൽ തോൽക്കാൻ സാധ്യതയുള്ള കുട്ടികളുടെ ലിസ്റ്റിലായിരുന്നു എന്റെ പേര്. പക്ഷേ, അധ്യാപകരുടെ സഹായത്തോടെ കഷ്ടിച്ചു പാസായി. മാർക്ക് കുറവായതു കൊണ്ടു കോളജ് അഡ്മിഷൻ കിട്ടിയില്ല. പാരലൽ കോളജിൽ ചേർന്നെങ്കിലും ഫീസ് നൽകാനാകാതെ വന്നപ്പോൾ പഠിപ്പു മുടങ്ങി. പിന്നീടു പൂർണമായും ബീഡിത്തൊഴിലാളിയായി മാറി. ആ കാലം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപാട് മാറ്റിമറിച്ചു. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മൂത്ത സഹോദരി രത്നാവതിയുടെ മരണം. ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ സഹോദരിയുടെ വേർപാടു ഞങ്ങൾക്കെല്ലാം ആഘാതമായിരുന്നു. അത് ആത്മഹത്യയായി അവഗണിക്കപ്പെട്ടു. പരാതിപ്പെട്ടെങ്കിലും കുടുംബത്തിനു നീതി കിട്ടിയില്ല.
Esta historia es de la edición April 29, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 29, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി