ജൂൺ മാസം അഞ്ചാം തീയതി സമാഗതമാകുകയാണ്. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടെന്ന് നമുക്കെല്ലാം അറിയാം. അന്നാണ് ലോകമെമ്പാടും പരിസ്ഥിതി ദിനം ആചരിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് ജൂൺ അഞ്ചാം തീയതി പരിസ്ഥി തിദിനമായി ആചരിക്കുന്ന തെന്ന് കൂട്ടുകാർക്കറിയാമോ? പറയാം, പരിസ്ഥിതിനാശത്തെക്കുറിച്ച് ചർച്ചചെയ്യാനും പരിഹാരം കണ്ടെത്താനും ആയി സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ ഭൗമ ഉച്ചകോടി ഒരു ജൂൺ അഞ്ചാം തീയതി യാണ് ആരംഭിച്ചത്. എവിടെ വച്ചായിരുന്നെന്നോ? സ്വീഡനിലെ സ്റ്റോക്ക് ഹോം എന്ന സ്ഥലത്തുവച്ച്.
1972 ൽ നടന്ന ഈ സമ്മേളനത്തിന്റെ ഉദ്ഘാടനദിനം ഓർമ്മിക്കാനും തുടർപരിപാടികൾക്കും ആയി ഐക്യരാസഭയാണ് അടുത്ത വർഷം, അതായത് 1973മുതൽ ജൂൺ 5 ന് ലോക പരിസ്ഥിതിദിനം ആചരി ക്കാൻ തീരുമാനിച്ചത്.
പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ഒരു വിഷയവും സന്ദേശവും എല്ലാവർഷവും പ്രചരിപ്പിക്കാറുണ്ട്. ആദ്യത്തെ പരിസ്ഥിതിദിനത്തിന്റെ സന്ദേശം ഒരേയൊരു ഭൂമി മാത്രം' എന്നുള്ളതായിരുന്നു. ഇത്തരത്തിൽ ഓരോ കാലത്തും പ്രസക്തമായ വിഷയങ്ങളാണ് പിന്നീടുള്ള വർഷങ്ങളിൽ അവതരിപ്പിച്ചിരുന്നത്. ജല സംരക്ഷണം, മാലിന്യനിർമ്മാർജനം, ആഗോളതാപനം, ദാരിദ്ര്യവും പരിസ്ഥിതിയും തുടങ്ങിയ വിഷയങ്ങളെല്ലാം ഇതിനുമുമ്പ് പ്രമേയങ്ങളായിട്ടുണ്ട്.
ഈ വർഷത്തെ വിഷയം അഥവാ പ്രമേയം എന്തെന്നറിയാൻ നിങ്ങൾക്ക് ജിജ്ഞാസയുണ്ടാകും. ഭൂപുനഃസ്ഥാപനം, മരുവത്കരണ വരൾച്ചാ പ്രതിരോധം' എന്നതാണ് ഈ വർഷത്തെ പ്രമേയം. നമുക്ക് മലിനമാക്കപ്പെട്ട ഭൂമിയെ പഴയ നിലയിലേക്ക് എത്തിക്കുവാനാകണം, മരുഭൂമിയുടെ അളവ് കൂടിവരുന്നത് കുറയ്ക്കാനാകണം, വരൾച്ചയിൽ നിന്ന് കരകയറാനുമാകണം. ലോകമെങ്ങുമുള്ള മനുഷ്യരും സർക്കാരുകളും അതിനൊക്കെവേണ്ടി ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സന്ദേശമാണ് ഈ പ്രമേയത്തിൽ അടങ്ങിയിട്ടുള്ളത്. ഇന്നത്തെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണിത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.