അഭിനയ മികവുകൊണ്ടും നിലപാടുകളിലെ കൃത്യതകൊണ്ടും മലയാളികളുടെ മനസ്സിൽ കൂടുകൂട്ടിയ താരമാണ് പാർവതി തിരുവോത്ത്. സമൂഹത്തിലെ ആൺകോയ്മയെയും ജനാധിപത്യ വിരുദ്ധതയെയും തുറന്നുകാണിക്കാൻ അവർ ഉറക്കെ ശബ്ദമുയർത്തി. പലരും അതിനെ അഹങ്കാരിയുടെ ഭാഷ്യമായി വിവക്ഷിച്ചപ്പോഴും അനീതിക്കെതിരെ തനിക്ക് നിശ്ശബ്ദമായിരിക്കാൻ കഴിയില്ലെന്ന പ്രഖ്യാപനമാണ് പാർവതി നടത്തിയത്.
ഈയൊരു ഉറച്ച നിലപാടാണ് പാർവതിയെ 'പവർ തീ സ്റ്റാറാക്കിയത്. 2006ൽ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പാർവതി വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഈ വേളയിൽ സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ 'മാധ്യമം കുടുംബ'വുമായി പങ്കുവെക്കുകയാണ്.
വെള്ളിത്തിരയിൽ 18 വർഷം
തിരിഞ്ഞു നോക്കുമ്പോൾ അഭിമാനവും സന്തോഷവും നൽകുന്നതാണ് 18 വർഷത്തെ സിനിമ ജീവിതം. ഓരോ സിനിമയുടെയും പ്രാഥമിക വിജയമായി ഞാൻ കണക്കാക്കുന്നത് ജോലി ചെയ്യുന്ന സമയത്ത് അത് എനിക്ക് എത്രത്തോളം സന്തോഷം നൽകുന്നു എന്നതാണ്. ഓരോ വർക്കും പൂർണ സമർപ്പണത്തോടെയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ജോലി സമയത്തെ സന്തോഷംതന്നെയാണ് ആദ്യ വിജയം. അതിനുശേഷം എല്ലാവരും അതേക്കുറിച്ച് നല്ലത് പറയുന്നുണ്ടെങ്കിൽ അത് ബോണസാണ്. സിനിമ ആത്യന്തികമായി ബിസിനസ് തന്നെയാണ്. അത് സാമ്പത്തികമായി വിജയിക്കണമെങ്കിൽ നേരത്തേ പറഞ്ഞ സന്തോഷം ജോലി ചെയ്യുമ്പോൾ ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ നമുക്ക് പൂർണമായി സമർപ്പിക്കാനാകൂ.
ഈ ചിന്ത എന്നിൽ ഉടലെടുത്തത് ആദ്യ സിനിമയായ 'ഔട്ട് ഓഫ് സിലബസിന്റെ റിലീസിങ്ങിന് ശേഷമായിരുന്നു. 15 കൂട്ടുകാരുമായി ഈ സിനിമ കാണാൻ തിയറ്ററിൽ പോയപ്പോൾ ഞങ്ങൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ബോക്സ് ഓഫിസ് റിപ്പോർട്ട് പ്രകാരം ഈ സിനിമ എങ്ങനെയാണ് ഓടിയതെന്ന് എനിക്കറിയില്ല. പക്ഷേ, ഇതിലെ ഗാനരചനക്ക് സംസ്ഥാന അവാർഡൊക്കെ കിട്ടിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് 'നോട്ട്ബുക്ക്' ഇറങ്ങി. അത് ഹിറ്റാകുകയും ചെയ്തു. വിജയിച്ചപ്പോഴും പരാജയപ്പെട്ടപ്പോഴും സന്തോഷത്തോടെയാണ് നേരിട്ടത്. കാരണം ഞാൻ വളരെ ആത്മാർഥതയോടെ തന്നെയാണ് ജോലി ചെയ്തിരുന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ സിനിമയെയും ഞാൻ ഇങ്ങനെ തന്നെയാണ് വിലയിരുത്തിയത്.
ഞാനെന്ന 'ടെസ
この記事は Kudumbam の December-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の December-2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ഓർമയിലെ കരോൾ
പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയന്മാർ പാട്ടുപാടി ആഘോഷമായാണ് എത്തിയതെന്ന് ചരിത്രരേഖകൾ. ക്രിസ്മസും സംഗീതവും അത്രമേൽ ബന്ധപ്പെട്ടു കിടക്കുന്നു. മനോഹരമായ കരോൾ ഗാനങ്ങളുടെ കൂടി കാലമാണ് ക്രിസ്മസ്.
ഓൺലൈൻ തട്ടിപ്പ് നിങ്ങളാവരുത് അടുത്ത ഇര
ന്യൂജൻകാലത്ത് രൂപം മാറി വരുന്ന തട്ടിപ്പുകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും
കുറെ സിനിമകൾ ചെയ്തുകൂട്ടണമെന്ന് വിചാരിച്ചിട്ടില്ല
വെള്ളിത്തിരയിൽ 18 വർഷം പൂർത്തിയാക്കിയ പാർവതി സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള നിലപാടുകൾ പങ്കുവെക്കുന്നു
എവിടെയുണ്ട് തനിച്ച വെളിച്ചം?
നല്ല വാക്ക്
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...