കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ.എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ നഷ്ടപ്പെട്ടു പോയ നീലാംബരികളെക്കുറിച്ച് പരിതപിച്ചിരുന്ന ഡോ. പിള്ള ഇപ്പോൾ അവയൊക്കെ വീണ്ടെടുത്ത കൃതാർത്ഥതയിലും പുതിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത് കണ്ട സംതൃപ്തിയിലുമാണ്.
അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് ( ഐഎൻസി ടി ആർ യുഎ സ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്.
എന്നാൽ അതിനുമപ്പുറം സമൂഹജീവി, വ്യക്തി എന്നീ നിലകളിൽ അദ്ദേഹത്തെ വർണ്ണിക്കാൻ ഒട്ടേറെ അലങ്കാരങ്ങളുണ്ട്. ഗ്രന്ഥകാരൻ, പംക്തികാരൻ, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, സാമൂഹികനിരീക്ഷകൻ, അപൂർവ വായനക്കാരൻ. കൈനിക്കര പത്മനാഭപിള്ള, കൈനിക്കര കുമാരപിള്ള, കൈനിക്കര മാധവൻപിള്ള എന്നിവരുടെ പിൻതലമുറക്കാരൻ. നടന്മാരായ പൃഥ്വി രാജ്, ഇന്ദ്രജിത്ത് എന്നിവരുടെ മാതൃസഹോദരൻ അങ്ങനെയങ്ങനെ....
നാല് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ സകുടുംബം കഴിയുന്ന അദ്ദേഹം മലയാളനാടും സാഹിത്യവും കലയുമായി അഭേദ്യബന്ധം പുലർത്തുകയും തന്നാൽ കഴിയുന്ന പ്രോത്സാഹനങ്ങൾ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകിവരികയും ചെയ്യുന്നുണ്ട്. എങ്കിലും തന്റെ കർമ്മമേഖലയായ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് നാടിനുവേണ്ടി ഒന്നും ചെയ്യാനാകാത്തതിൽ അദ്ദേഹം ഖിന്നനായിരുന്നു.
കേരളത്തിന് ഗുണം ചെയ്യുന്ന ഒന്നുരണ്ടു വൈദ്യ ശാസ്ത്ര ഗവേഷണ സംരംഭങ്ങൾ യാഥാർത്ഥ്യമാക്കാൻ ഡോ.എം.വി.പിള്ള പലതവണ ശ്രമിച്ചെങ്കിലും എന്തും സംശയദൃഷ്ടിയോടെ കാണുന്ന ഭരണഔദ്യോഗിക ദുഷ്പ്രഭുത്വത്തിന്റെയും ആസ്ഥാന ഉപദേശകരുടെയും താല്പര്യക്കുറവിനാൽ നടക്കാതെ വന്നു. ഗ്ലോബൽ വൈറസ് നെറ്റ് വർക്കുമായി (ജി.വി.എൻ) സഹകരിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ കേരളത്തിൽ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പിണറായി വിജയൻ സർക്കാർ ഒടുവിൽ യാഥാർത്ഥ്യമാക്കി.
この記事は Kalakaumudi の April 28, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kalakaumudi の April 28, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ