കലകളുടേയും വിദ്യാരംഭത്തിന്റേയും ആരാധനയുടേയും വിജയത്തിന്റേയും ഉത്സവമാണ് നവരാത്രി. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്നതാണ് നവരാത്രി ആഘോഷസന്ദേശം. ഒൻപതു പകലും രാത്രിയും നടക്കുന്ന സുന്ദരവും ഭക്ത്യാധിക്യവുമുള്ള ഉത്സവമാണ് ഇത്. മഹിഷാസുരനിഗ്രഹത്തിനായി പാർവതി, സരസ്വതി, ലക്ഷ്മി എന്നീ ത്രിദേവതകൾ ചേർന്ന് ദുർഗാദേവിയായി രൂപമെടുത്ത് ഒൻപത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാർജ്ജിച്ചെന്നാണ് നവരാത്രിയുടെ പിന്നി ലെ ഐതിഹ്യം. ത്രൈലോകങ്ങൾ കീഴടക്കി വാണ അസുരരാജാവായിരുന്നു മഹിഷാസുരൻ. സ്വർഗത്തിൽ നിന്ന് ഇന്ദ്രനെയും ദേവകളെയും മഹിഷാസുരൻ ആട്ടിപ്പായിച്ചു. വിവിധ രൂപങ്ങളിലായി സ്ഥിതി ചെയ്തിരുന്ന ശക്തികളെല്ലാം സമാഹരിച്ച് രംഗപ്രവേശം ചെയ്തതുകൊണ്ടു തന്നെ അതിസുന്ദരിയായിരുന്നു ദേവി. ദേവി ദേവലോകത്തെത്തി മഹിഷാസുരനെ വെല്ലു വിളിച്ചു. ദേവിയെ കണ്ട മാത്രയിൽ തന്നെ മഹിഷാസുരൻ ദേവിയിൽ അനുരക്തനായി. എന്നാൽ തന്നെ പരാജയപ്പെടുത്താൻ കഴിവുള്ള ആളുടെ ഭാര്യയാകാനാണു തനിക്കിഷ്ടമെന്ന് ദേവി അരുളിച്ചെയ്തു. ഇരുവരും യുദ്ധം ആരംഭിച്ചു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ എല്ലാം ഒന്നൊന്നായി ദേവി കൊന്നൊടുക്കി. ഒടുവിൽ മഹിഷാസുരൻ തന്നെ നേരിട്ടെത്തി. വിഷ്ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്ഠം ഛേദിച്ചു. ദേവകൾ അത്യധികം ആനന്ദിച്ചു. ദുർഗാദേവി മഹിഷാസുരനെ കൊന്നു വിജയം വരിച്ചതാണു വിജയദശമി എന്ന് സങ്കൽപിക്കപ്പെടുന്നു. മാത്രമല്ല, അജ്ഞാന അന്ധാകരത്തിന് മേൽ നേടിയ വിജയമായും ഇത് കണക്കാക്കുന്നു. അതിനാൽ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും ആരംഭത്തിന് ഏറ്റവും അനുയോജ്യമായ സന്ദർഭമായി ഇതിനെ പരിഗണിക്കുന്നു.
കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതൽ ഒൻപതു ദിവസമാണ് ആഘോഷം. നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്. അഷ്ടമി നാളിൽ എല്ലാവരും പണിയായുധങ്ങൾ പൂജയ്ക്കു വയ്ക്കുന്നു. മഹാനവമി ദിവസം മുഴുവൻ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്.
നവരാത്രി പൂജ ക്രമം
ദുർഗ്ഗാഷ്ടമി - ഈ ദിവസത്തെ സായാഹ്നത്തിലാണ് പണി ആയുധങ്ങളും പുസ് തകങ്ങളും തൊഴിൽ വസ്തുക്കളും പൂജ വയ്ക്കുന്നത്. പരാശക്തിയെ ദുർഗ്ഗയായി അന്ന് ആരാധിക്കുന്നു. അന്ന് നടത്തുന്ന ദേവി പൂജകൾ എല്ലാവിധ ഭയങ്ങളും ദുഖങ്ങളും അകറ്റും എന്നാണ് വിശ്വാസം. ദേവി ക്ഷേത്രങ്ങളിൽ വിശേഷ ദിവസം.
この記事は Muhurtham の September 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Muhurtham の September 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...