1947 ഓഗസ്റ്റ് 14 ന് അർധരാത്രി രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു തന്റെ ജനതയോട് നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗം ഓർമിപ്പിച്ചത് ഇതാ യിരുന്നു: “എല്ലാ സന്താനങ്ങൾക്കും പാർക്കുവാൻ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ അന്തസ്സുറ്റ ഭവനം നാം നിർമിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സുനിറയെ ലാഹോറിലെ മനുഷ്യക്കുരുതികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഇന്ത്യയുടെ ആത്മാവിന് ശബ്ദം തിരിച്ചുകിട്ടിയ പുതുയുഗ മായി അദ്ദേഹം സ്വാതന്ത്ര്യലബ്ധിയെ വിശേഷിപ്പിച്ചു. ഇന്ത്യ എന്ന സ്വതന്ത്ര രാഷ്ട്രം പിറന്നതേ മതകലഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. സ്വാത ന്ത്ര്യത്തിന്റെ വിലയായി ഇന്ത്യാ ഉപഭൂ ഖണ്ഡത്തിലെ തീരെ ചെറുതല്ലാത്ത ഒരു വിഭാഗം ജനത നൽകിയത്, അവരുടെ ജീവനും സ്വത്തും കിടപ്പാട ങ്ങളുമായിരുന്നു. മൊത്തം 12.5 ദശല ക്ഷം ആളുകൾ പിറന്ന മണ്ണിൽ നിന്നും പലായനം ചെയ്യേണ്ടിവന്നു. പാകിസ്ഥാൻ മുസ്ലിങ്ങളുടെ വാഗ്ദത്തഭൂമിയായതു കൊണ്ടല്ല ആളുകൾ പുതിയ രാജ്യത്തേക്ക് കുടിയേറിയത്. പഞ്ചാബ്, ബംഗാൾ എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾക്ക് യഥാക്രമം പടിഞ്ഞാറൻ പാകിസ്ഥാനിലേക്കോ കിഴക്കൻ പാകിസ്ഥാനിലേക്കോ പോകേണ്ടിവന്നു. അതു പോലെ, പാകിസ്ഥാനിൽ ഉൾപ്പെട്ട ഹിന്ദുക്കൾക്കും സിക്കുകാർക്കും ഇന്ത്യയിലേക്കും വരേണ്ടിവന്നു. എല്ലാവർക്കും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞില്ല. ആ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണ കർത്താക്കൾ, മതം ഒരു തരത്തിലും ഒരു വിഭാഗീയ ശക്തിയായി ഈ രാജ്യത്ത് വർത്തിക്കരുത് എന്ന് തീരുമാനിച്ചത്. മതേതരമായ കാഴ്ചപ്പാട് വളർത്താൻ സഹായിക്കുന്നതരത്തിൽ ചരിത്രത്തെ ശാസ്ത്രീയമായി സമീപിക്കാൻ ചരിത്രപണ്ഡിതർക്ക് അവർ പ്രോത്സാഹനം നൽകി. എന്നാൽ ഇപ്പോൾ നുണകളെ ചരിത്രമാക്കാനുള്ള ശ്രമംപോലും നടക്കുന്നുവോ എന്ന് സംശയിക്കണം.
この記事は Sasthrakeralam の June 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Sasthrakeralam の June 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ
രസതന്ത്ര നോബൽ പുരസ്കാരം
ഫിസിക്സ് നോബലിൽ എത്തിനിൽക്കുന്ന നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗ് ഗവേഷണങ്ങളും
ഭൗതികശാസ്ത്ര നോബൽ പുരസ്കാരം
മൈക്രോ ആർ.എൻ.എ.
വൈദ്യശാസ്ത്ര നോബൽ പുരസ്കാരം
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം