വൈദ്യശാസ്ത്രത്തിനുള്ള 2024-ലെ നോബൽ സമ്മാനം മൈക്രോ ആർ.എൻ.എ.(miRNA)യുടെ കണ്ടെത്തലിനാണ്. അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസ് (Victor Ambros) ഗാരി റുവ് കുൻ (Gary Ruvkun) എന്നിവരാണ് പുരസ്കാരം പങ്കുവെച്ചത്. മൈക്രോ ആർ.എൻ.എയുടെ പ്രാഥമിക കണ്ടെത്തൽ വഴി ജീൻ നിയന്ത്രണത്തിന്റെ പുതിയതും അപ്രതീക്ഷിതവുമായ സംവിധാനത്തിലേക്ക് വാതിൽ തുറക്കപ്പെട്ടു” സ്റ്റോക്ക് ഹോമിലെ കരോലിൻസ്ക ഇൻ സ്റ്റിറ്റ്യൂട്ടിലെ ഫിസിയോളജി ആൻഡ് മെഡിസിൻ നോബൽ കമ്മിറ്റി വൈസ് ചെയർമാൻ ഒലെ കാംപെ (Olle Kämpe) ഒക്ടോബർ 7-ന്സമ്മാന പ്രഖ്യാപന വേളയിൽ പറഞ്ഞു. കാൻസർ, വേദന, ചൊറിച്ചിൽ, നേത്രരോഗങ്ങൾ, വൻകുടലിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കളുടെ മിശ്രിതം നിയന്ത്രിക്കൽ എന്നിവയിൽ മൈക്രോ ആർ. എൻ.എകൾ പ്രധാന പങ്ക് വഹിക്കുന്നു. ഈ കണ്ടെത്തൽ കോശങ്ങൾ എങ്ങനെ വ്യത്യാസപ്പെടുകയും പ്രത്യേക തകൾ നേടുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ വിവരങ്ങൾ നൽകുന്നു. ഇത്തരത്തിലുള്ള അടിസ്ഥാനപരമായ മനസിലാക്കൽ ഉണ്ടാകുന്നത്, ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ്. സമിതി അധ്യക്ഷ ഗുണില്ല കാൾസൺ ഹെഡൊം (Gunilla Karlsson Hedestam) കൂട്ടിച്ചേർത്തു.
എല്ലാ കോശങ്ങൾക്കും ഒരേ ഡി.എൻ.എ. ഉള്ളപ്പോൾ കോശങ്ങൾ, മസ്തിഷ്ക പേശികൾ, അസ്ഥി, നാഡി എന്നിങ്ങനെ വ്യത്യസ്ത കോശങ്ങൾ നമുക്ക് എങ്ങനെ ഉണ്ടാകുന്നു എന്നതാണ് ശാസ്ത്രത്തിന്റെ പ്രധാന ചോദ്യങ്ങളിലൊന്ന്. ജീൻ നിയന്ത്രണമാണ് പ്രധാന കാരണം. എന്നാൽ ഓരോ കോശവും അതിന്റെ പ്രത്യേക പ്രവർത്തനത്തിന് പ്രസക്തമായ ഡി.എൻ.എ. നിർദ്ദേശങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നു. ഈ ജീൻ നിയന്ത്രണം എങ്ങനെ നടക്കുന്നു എന്നതാണ് ഒരു പ്രധാന ചോദ്യം. വ്യത്യസ്ത തരത്തിലുള്ള കോശങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നുള്ള കണ്ടെത്തലുകളിലായിരുന്നു വിക്ടർ ഗാരി റുവ്കുനും താൽപര്യമുണ്ടായിരുന്നത്. ജീനുകളുടെ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ചെറിയ ആർ.എൻ.എ. തന്മാത്രകളുടെ ഒരു പുതിയ വിഭാഗമായ മൈക്രോ ആർ.എൻ.എ.അവർ കണ്ടെത്തി. മനുഷ്യർ ഉൾപ്പെടെയുള്ള ബഹുകോശ ജീവികൾക്ക് അത്യന്താപേക്ഷിതമായ ജീൻ നിയന്ത്രണത്തിന്റെ തികച്ചും പുതിയ ഒരു തത്വം അവരുടെ അത്ഭുതകരമായ കണ്ടെത്തൽ വെളിപ്പെടുത്തി. ആയിരത്തിലധികം മൈക്രോ ആർ.എൻ.എ.കൾക്കായി മനുഷ്യ ജീനോംകോഡുകൾ ഉണ്ടെന്ന് ഇന്ന് നമുക്കറിയാം. വിക്ടർ ആംബ്രോസിന്റെയും ഗാരി റുവ്കുന്റെയും കണ്ടെത്തൽ ജീൻ നിയന്ത്രണത്തിന് തികച്ചും പുതിയ മാനം നൽകി.
この記事は Sasthrakeralam の SASTHRAKERALAM 2024 NOVEMBER 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Sasthrakeralam の SASTHRAKERALAM 2024 NOVEMBER 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ
രസതന്ത്ര നോബൽ പുരസ്കാരം
ഫിസിക്സ് നോബലിൽ എത്തിനിൽക്കുന്ന നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗ് ഗവേഷണങ്ങളും
ഭൗതികശാസ്ത്ര നോബൽ പുരസ്കാരം
മൈക്രോ ആർ.എൻ.എ.
വൈദ്യശാസ്ത്ര നോബൽ പുരസ്കാരം
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം