ആനപ്പുറമേറി ഒട്ടകത്തലമേട്ടിൽ
Mathrubhumi Yathra|July 2022
കുമളിയിലെ മഞ്ഞിലും കുളിരിലും മാഞ്ഞുറങ്ങുന്ന മേട്. ഒറ്റനോട്ടത്തിൽ തന്നെ രണ്ട് സംസ്ഥാനങ്ങൾ കാണാം ഒട്ടകത്തലമേട് കയറിച്ചെന്നാൽ
AJMAL PAZERI
ആനപ്പുറമേറി ഒട്ടകത്തലമേട്ടിൽ

 “ജീവിതമെനിക്കേകുന്നതായിരം
പൂവുകൾതൻ സുഗന്ധങ്ങളെങ്കിലും
ഏറ്റമിഷ്ടമെനിക്ക് മഴയുടെ
യാദ്യചുംബനമേറ്റ മണ്ണിൻ മണം

വളഞ്ഞ് പുളഞ്ഞ് വണ്ടി വളഞ്ഞങ്ങാനമെത്തിയപ്പോൾ മനസ്സിലേക്ക് കടന്നുവന്നത് ഒ.എൻ.വി.യുടെ ഈ വരികളായിരുന്നു. ആദ്യ ചുംബനമേറ്റ മണ്ണിന്റെ മണം പരന്നു. ശരീരത്തിനുള്ളിലേക്ക് തുളച്ച് കയറുന്ന തണുപ്പുമുണ്ട്. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കുമിളി തേക്കടിയിലേക്കുളള പ്രവേശന കവാടമാണ്. നല്ല തിരക്കുണ്ട്. സമീപത്തായി ചെറിയ ചായക്കടകൾ, ചായ കുടിച്ച് തണുപ്പകറ്റാനായി കടകൾക്ക് മുന്നിൽ ആളുകളുടെ നീണ്ടവരി. അതിലൊരു വരിയിലേക്ക് ഞാനും ചേർന്നു. നല്ല ചൂട് ചായ. പക്ഷെ ആ തണുപ്പിൽ ചായയുടെ ചൂട് പെട്ടെന്ന് ആറിപ്പോയി. അതിനിടെ ചായക്കടയിലെ ചേച്ചിയെ പരിചയപ്പെട്ടു. പേരു വിജയമ്മ. വർഷങ്ങളായി ഇവിടെ ചായക്കട നടത്തുന്നു. എല്ലാ കാലത്തും വെള്ളച്ചാട്ടത്തിന് ഈ ശക്തിയുണ്ടാവില്ല. ജൂൺ മുതൽ ഓഗസ്റ്റ് വരെ നല്ല ശക്തിയിൽ വെള്ളം ചാടും. ആ സമയത്ത് ഒരുപാട് വണ്ടികളും ഇവിടെ നിർത്തും. തേക്കടിയിലേക്ക് പോകുന്നവരുടെ ആദ്യത്തെ സ്റ്റോപ്പാണിത്. വിജയമ്മ പറഞ്ഞു.

ചായ കുടിച്ച് തീർന്നപ്പോഴേക്കും മഴ മാറിനിന്നു. അപ്പോഴേക്കും വെള്ളച്ചാട്ടം താഴേയ്ക്ക് പതിക്കുന്നിടത്ത് മറ്റൊരു ചാറ്റൽമഴ' രൂപപ്പെട്ടിട്ടുണ്ട്. കുറച്ച് നേരത്തെ അലച്ചിലിന് ശേഷം അവിടെ നിന്ന് വണ്ടികയറി.

വളഞ്ഞങ്ങാനം കഴിഞ്ഞപ്പോഴാണ് സുഹൃത്ത് കെൽവിൻ വിളിക്കുന്നത്. തേക്കടി ഭാഗത്തേക്കാണന്ന് പറഞ്ഞപ്പോൾ അവൻ ഒരു കാര്യം ഓർമിപ്പിച്ചു. എല്ലാവരും സ്ഥിരം പോകുന്ന വഴിയിൽ നിന്ന് ഒന്ന് മാറ്റിപ്പിടിക്ക്. ഒട്ടകത്തലമേട് കണ്ടിട്ടുണ്ടോ?. ഇല്ലെങ്കിൽ അവിടേക്ക് വിട്ടോ. ഒപ്പം അരുവിക്കുഴി വ്യൂ പോയന്റിലും കേറ്, ഒട്ടകത്തലമേടിലെ ആനസഫാരിയും ഗംഭീരമാണ്. അതും പറഞ്ഞ് അവൻ തന്നെ യാത്രയുടെ പ്ലാൻ വരച്ചുതന്നു. ആദ്യം അരുവിക്കുഴി പോവൂ, അതിനുശേഷം ആനപ്പുറത്ത് കേറ്. എന്നിട്ട് സന്ധ്യക്ക് ഒട്ടകത്തലമേട് പോയാൽ മതി. എല്ലാം ഒരേ റൂട്ടിലാ..'തേക്കടിയിലെ ഒരു ഗൈഡിന്റെ നമ്പർ വാട്സാപ്പ് ചെയ്തിട്ടുണ്ടെന്നും ജീപ്പ് ട്രെക്കിങ്ങാവും നല്ലതെന്നും കൂടി ഓർമ്മപ്പെടുത്തി. ഗഡിനെ വിളിച്ചു. പേര് നവേഷ് കുമാർ. തേക്കടിയിൽ അദ്ദേഹം കാത്തുനിൽക്കും .

അതിർത്തിയിലേക്ക്

この記事は Mathrubhumi Yathra の July 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mathrubhumi Yathra の July 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MATHRUBHUMI YATHRAのその他の記事すべて表示
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 分  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 分  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 分  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 分  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 分  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 分  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 分  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 分  |
May 2023