മുണ്ടക്കയത്തു നിന്ന് മലകയറി വണ്ടി കുട്ടിക്കാനത്ത് എത്തിയപ്പോൾ തന്നെ കോട പുതപ്പിട്ടു തുടങ്ങി. കുളിർക്കാറ്റ് വീശിയടിച്ച് ഞങ്ങളെ ആ മണ്ണിലേക്ക് സ്വാഗതം ചെയ്തു. കുട്ടിക്കാനം-കട്ടപ്പന റോഡിലൂടെ അൽപം സഞ്ചരിച്ചാൽ ഗ്ലെൻ മേരി റോഡിലേക്ക് തിരിയും. തേയിലത്തോട്ടങ്ങൾക്കും മൊട്ടക്കുന്നുകൾക്കും ഇടയിലൂടെ നീളുന്ന ഒറ്റവരിപ്പാതയിലൂടെയാണ് പിന്നെയുള്ള സഞ്ചാരം. അൽപദൂരം സഞ്ചരിച്ചാൽ തേയിലത്തോട്ടങ്ങൾക്കിടയിൽ മലഞ്ചെരുവിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഒരു സുന്ദരിയെ പോലെ റിസോർട്ട് തെളിഞ്ഞുവരും.
പാമ്പനാറിന്റെ ദൃശ്യചാരുതയും തേയിലത്തോട്ടങ്ങൾ നിറഞ്ഞ ഗ്രാമീണതയും സംഗമിക്കുന്ന മലഞ്ചെരുവിൽ അന്താരാഷ്ട്ര നിലവാരത്തിലൊരു റിസോർട്ട്, ആദ്യ നോട്ടത്തിൽ തന്നെ ടീ ടെറൈൻ (TeaTerrain) ആരുടെയും മനം കവരുമെന്നുറപ്പ്. തേയിലത്തോട്ടങ്ങളും താഴ്ന്നിറങ്ങുന്ന കോടമഞ്ഞും ഗ്രാമക്കാഴ്ചകളുമെല്ലാം ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാൻ പറ്റുന്ന രീതിയിലാണ് റിസോർട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. റിസോർട്ടിനകത്ത് വരെ ടാറിട്ട റോഡാണ്. അതുകൊണ്ട് കുടുംബവുമൊത്ത് വളരെ സുരക്ഷിതമായി തന്നെ ഇവിടെ എത്തിച്ചേരാൻ സാധിക്കും.
റിസപ്ഷനിലെ ഹൃദ്യമായ വരവേൽപ്പിന് ശേഷം മനസ്സ് കുളിർപ്പിക്കുന്ന കാഴ്ചകളിലേക്ക് വാതായനങ്ങൾ തുറക്കുകയായി. മലഞ്ചെരുവിൽ പ്രകൃതിക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഇവിടത്തെ ഓരോ വില്ലകളും രൂപകൽപന ചെയ്തിരിക്കുന്നത്. എട്ട് ഏക്കറിൽ പരന്നുകിടക്കുന്ന റിസോർട്ടിൽ 16 എസ്റ്റേറ്റ് സ്യൂട്ട് റൂമുകൾ, രണ്ട് സ്വകാര്യ എസ്റ്റേറ്റ് വില്ലകൾ, നാല് സ്വകാര്യ എസ്റ്റേറ്റ് പൂൾ വില്ലകൾ എന്നിവയാണുള്ളത്. പ്രൈവറ്റ് പൂളുകൾ നിറഞ്ഞ പൂൾ വില്ലകൾക്ക് ചുറ്റും മുള കാടുകളും ചെടികളും കുട വിരിച്ചു നിൽക്കുന്ന കാഴ്ച മനംകവരുന്നത് തന്നെ.
എല്ലാ റൂമുകൾക്കും പാമ്പനാറിന്റെ ദൃശ്യചാരുതയിലേക്ക് വാതിൽ തുറക്കുന്ന ബാൽക്കണി സൗകര്യമുണ്ട്. ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന കിടപ്പുമുറികളും ലിവിങ് റൂമുകളും അതിഥികൾക്ക് നവോന്മേഷം പകരും.
പുതുപുത്തൻ റിസോർട്ട്
റിസോർട്ടിലെ ഏറ്റവും തനമായ ഇൻഫിനിറ്റി പൂൾ ഉല്ലാസത്തിനൊപ്പം പ്രകൃതിയെ തൊട്ടറിയാവുന്ന രീതിയിലാണ്.
この記事は Mathrubhumi Yathra の September 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Yathra の September 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി