സമയം രാവിലെ എട്ടിനോടടുക്കുന്നു. മഴ ചന്നം പിന്നം പെയ്തുകൊണ്ടിരിക്കുകയാണ്. ഉടനെയൊന്നും നിൽക്കുന്ന ലക്ഷണം കാണാതിരുന്നപ്പോൾ ഒരുവേള യാത്രയ്ക്കായി തിരഞ്ഞെടുത്ത ദിവസം തെറ്റിപ്പോയോയെന്നും സംശയിച്ചു. ആര്യങ്കാവ് ചുരമിറങ്ങി എസ് വളവും കഴിഞ്ഞ് പുളിയറത്തിയാൽപ്പിന്നെ മഴയില്ല എന്നറിയാമായിരുന്നു. ആ ധൈര്യത്തിൽ പുറപ്പെടാൻ തന്നെ തീരുമാനിച്ചു. പൂക്കളുടെയും പച്ചക്കറികളുടെയും ആ പറുദീസയെക്കുറിച്ച് അത്രയേറെ കേട്ടിരിക്കുന്നു. സൂര്യകാന്തി പൂക്കൾക്കും ജമന്തിപ്പൂക്കൾക്കും പച്ചക്കറികൾക്കും പേരുകേട്ട തെകാശിയിലെ സാമ്പവർ വടകര, ശങ്കരൻകോവിൽ, സുന്ദരപാണ്ഡ്യപുരം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര.
കോട്ടവാസലും കടന്ന് താഴേയ്ക്കിറങ്ങിയപ്പോൾ ചുറ്റിനും നിറയുന്ന ഗിരിശൃംഗങ്ങൾ. ഒരർഥത്തിൽ അതുതന്നെയാണ് കേരളത്തിന്റെ അനുഗ്രഹവും. മഴമേഘങ്ങളെ അതിർത്തി കടക്കാതെ തടഞ്ഞുനിർത്തുകയാണവർ. ഇടവപ്പാതി തമിഴ്നാട്ടിൽ കാര്യമായി ലഭിക്കുക പതിവില്ല. ഒക്ടോബർ-നവംബർ മാസങ്ങളിലെ തുലാവർഷമാണ് അവിടങ്ങളിൽ പെയ്യാറ്. എങ്കിലും ശോഷിച്ച ജല സ്രോതസ്സുകൾ വെച്ചും മണ്ണിൽ പവിഴം വിളയിക്കുന്നവരാണ് ഇവിടത്തെ കർഷകർ.
റോഡിന് ഇരുവശങ്ങളിലും പൂത്തുലഞ്ഞു നിൽക്കുന്ന തേക്കുമരത്തോട്ടങ്ങളാണ് ആദ്യം കാണാനാകുക. കേരളത്തിലേതു പോലെ തലയെടുപ്പുള്ള വൻവൃക്ഷങ്ങളല്ല ഇവിടെയുള്ളത്. നിരന്തരം വീശുന്ന കാറ്റിനെത്തുടർന്ന് അവയധികം ഉയരംവെക്കാറില്ല. തെന്മലയും ചെങ്കോട്ടയും താണ്ടി വാഹനം കൊറണ്ട റൂട്ടിലേക്ക് കടന്നു. ഇലത്തൂർ, ആയ്ക്കടി, പിന്നെ കമ്പിളിയും പിന്നിട്ട് ഏഴുകിലോമീറ്ററോളം പോയാൽ സാമ്പവർവടകരയായി.
この記事は Mathrubhumi Yathra の September 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Yathra の September 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി