രാജസ്ഥാൻ പൗരാണികശേഷിപ്പുകളുടെ പ്രൗഢിയും മരുഭൂമിയുടെ ഏകാന്തതയും അജ്റിന്റെ ആത്മീയവഴികളും ദർവേഷുകളുടെ താപസഭാവങ്ങളും ഇഴുകിച്ചേർന്ന ഭൂമിക. അതിനുമപ്പുറം രാജസ്ഥാൻ ഒരു വഭൂമികൂടിയാണ്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഥാർ മരുഭൂമിയും വെയിൽനാളംപോലും വിരുന്നെത്താൻ വിഷമിക്കുന്ന നിബിഡവനങ്ങളും ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ പർവതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും ഉള്ളിൽ പേറുന്നുണ്ട്. ഭൂവിസ്തൃതിയിൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാൻ. പത്തുദിവസങ്ങൾ നീളുന്ന രാജസ്ഥാൻ യാത്രയിൽ ഭരത്പുരിലെ കേവൽദേവ് പക്ഷിസങ്കേതവും ജയ്പുരിലെ ജലാന ലെപ്പേർഡ് റിസർവുമായിരുന്നു ലക്ഷ്യങ്ങൾ. ഉത്തരേന്ത്യൻ ഗ്രാമങ്ങൾ തണുപ്പിലമരുന്ന ഡിസംബറിന്റെ ആദ്യവാരത്തിലാണ്, ഭരത്പുരിലേക്കെത്തുന്നത്. ജയ്പൂരിൽ നിന്നോ ഡൽഹിയിൽ നിന്നോ ഏകദേശം 180 കി.മീ. സഞ്ചരിച്ചാൽ, ഇവിടെയെത്താം.
കേവൽദേവ് നാഷണൽ പാർക്ക് അഥവാ ഭരത്പുർ പക്ഷിസങ്കേതത്തിന്റെ പേരിലാണ് ഭരത്പുർ നഗരം അറിയപ്പെടുന്നത്. ഇരുപത്തിയൊൻപത് സ്ക്വയർ കി.മീ. ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന നീർത്തടമാണ് ഘാന എന്ന തദ്ദേശീയ പേരിലറിയപ്പെടുന്ന കേവൽദേവ് ദേശീയോദ്യാനം. 1850- കളിൽ ബ്രിട്ടീഷുകാർക്കും മഹാരാജാക്കന്മാർക്കും വേണ്ടിയുള്ള “ഹണ്ടിങ് റിസർവ് ആയിരുന്നു ഇവിടം. ബ്രിട്ടീഷ് ഇന്ത്യൻ വൈസ്രോയിയായിരുന്ന ലോർഡ് ലിൻലിറ്റ്ഗോ, ഒറ്റദിവസംകൊണ്ട് ഇവിടെ നിന്ന് ആയിരത്തിലധികം താറാവുകളെ വേട്ടയാടിയതായി പറയപ്പെടുന്നു. ഇന്ത്യൻ പരിസ്ഥിതിരംഗത്തിന്റെ ചിത്രമെടുത്താൽ, ശിക്കാറിൽ നിന്ന് പരിസ്ഥിതിസംരക്ഷണത്തിലേക്കുള്ള മാറ്റം കാണാനാകും. കെന്നെത്ത് ആൻഡേഴ്സൺ, ജിം കോർബറ്റ്, സലിം അലി തുടങ്ങി ഇന്ത്യൻ പരിസ്ഥിതിസംരക്ഷണ മേഖലയ്ക്ക് ദിശാബോധം നൽകിയവരൊക്കെ മികച്ച വേട്ടക്കാരായിരുന്നുവെന്നത്ര കൗതുകകരമാണ്.
കേവൽദേവ് ശിവക്ഷേത്രത്തിന്റെ അതിരുകൾ കൂട്ടിച്ചേർത്തു കൊണ്ടാണ് ഇന്നത്തെ ഭരത്പൂർ പക്ഷിസങ്കേതം രൂപംകൊണ്ടത്. 1976-ൽ ഇവിടം പക്ഷിസങ്കേതമായി പ്രഖ്യാപിക്കുകയും 1981-ൽ റാംസർ അന്താരാഷ്ട്ര നീർത്തടമായി തിരഞ്ഞെടുക്കുകയും ചെയ്തു. 1982-ൽ കേവൽദേവ് നാഷണൽ പാർക്കായി. 1985-ൽ ഇവിടം യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടി.
この記事は Mathrubhumi Yathra の October 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Yathra の October 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി