വീണ്ടുമൊരു മണ്ഡലകാലം ആഗതമായിരിക്കുന്നു. കൊടും ഭീതി വിതച്ച മഹാമാരിയുടെ കറുത്തദിനങ്ങൾക്ക് തത്കാലത്തേക്കെങ്കിലും വിട. കാനനവാസനെന്നും ഹരിഹരസുതനെന്നും സർവാഭീഷ്ട പ്രദായകനെന്നും പുകൾപെറ്റ ശബരിഗിരീശനെ തൃക്കൺ പാർക്കാൻ ദേശങ്ങൾ താണ്ടി ഭക്തർ പമ്പയിലേക്ക് ഒഴുകിയെത്തുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികപരിവേഷങ്ങളോടെ ഒരു ദശാബ്ദത്തിനും മുൻപ് നടത്തിയ യാത്ര, ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായിട്ടായിരുന്നു പൊന്നമ്പല മേട്ടിലേക്കുള്ള ഈ യാത്ര.
മറ്റൊരു മണ്ഡലകാലത്തിന്റെ ആരംഭത്തിലായിരുന്നു യാത്രയ്ക്ക് തുടക്കം കുറിച്ചത്. പുലർച്ചെ ആറരയോടെ കൊച്ചുപമ്പയിലെ വൈദ്യുതി ബോർഡിന്റെ അതിഥി ബംഗ്ലാവിൽ ഉറക്കമുണരുമ്പോൾ വല്ലാത്ത ഒരുന്മേഷമായിരുന്നു. മണ്ഡലകാലം തുടങ്ങി ഒരുമാസം പിന്നിട്ടിരിക്കുന്നു. വേനൽ കനക്കുമ്പോഴും സൂര്യരശ്മികൾക്ക് തീക്ഷ്ണത കുറവ്. എന്നാൽ, ഇനിയുള്ള നാളുകളിൽ വനത്തിൽ തീപിടിത്തത്തിന് സാധ്യതകൾ ഏറെയാണ്.
യാത്രികർ കെടുത്താതെ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയിൽ നിന്നോ തീപ്പെട്ടിക്കൊള്ളിയിൽ നിന്നോ പടരുന്ന ഒരുതരി കനൽ മതി ഈ അത്യപൂർവ കാനനം ഒന്നാകെ കത്തിയമരാൻ. വേനലിൽ ഉണങ്ങിയ പുൽ മേടുകളിൽ തീപിടിച്ചാൽ നിമിഷാർധത്തിൽ അത് നിയന്ത്രണങ്ങളുടെ ചരടുകളെല്ലാം പൊട്ടിച്ചെറിയുമെന്ന് പറയേണ്ടതില്ലല്ലോ.
കാടറിഞ്ഞ് ഒരുയാത്ര
പൊന്നമ്പലമേട്ടിലേക്കുള്ള യാത്രയ്ക്കും തൊട്ടു മുൻപത്തെ വർഷമായിരുന്നു പുൽമേട് ദുരന്തം ഉണ്ടായത്. 2011 ജനുവരി 14-ന് ഉപ്പുപാറയിലെ പുൽമേട്ടിൽ മകരവിളക്കിനോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 104 മനുഷ്യജീവനുകളായിരുന്നു പൊലിഞ്ഞത്.
കൊച്ചുപമ്പയിലെ കെ.എ സ്.ഇ.ബി. കാന്റീനിൽ നിന്ന് ഇഡ്ഡലിയും സാമ്പാറും കഴിച്ച് വനംവകുപ്പിന്റെ ജീപ്പിലായിരുന്നു യാത്ര ആരംഭിച്ചത്. കൊച്ചുപമ്പ ചെക്ക് പോസ്റ്റ് പിന്നിട്ട് കാടിനുള്ളിലൂടെ നാല് കിലോമീറ്ററോളം നീളുന്ന ജിപ്പ് യാത്ര.
この記事は Mathrubhumi Yathra の December 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Yathra の December 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി