കശ്മീർ എന്ത് സുന്ദരിയാണ്. ഓരോ തവണ ചെല്ലുമ്പോഴും ഓരോ അനുഭവങ്ങൾ നൽകി ആ സ്വർഗഭൂമി യാത്രികരെ വശീകരിക്കും. സ്കൂളിൽ പഠിക്കുന്ന കാലത്ത് ടി.വിയിൽ കണ്ട് ഹിന്ദി സീരിയലിലാണ് ദാൽ തടാകത്തിലെ (അന്നത് ദാൽ തടാകം ആണെന്നറിയില്ലായിരുന്നു) ഒഴുകുന്ന ഉദ്യാനം, മാർക്കറ്റ്, മഞ്ഞുമൂടിയ വെള്ളി നിറമുള്ള മലകൾ തുടങ്ങിയവ മനസ്സിൽ പതിയുന്നത്. 'റോജ' കണ്ടതോടെ ആ സ്വർഗം മനസ്സിൽ പതിഞ്ഞു. പോകണം എന്ന ആഗ്രഹം കലശലായപ്പോൾ കൂട്ടുകാർക്കും കുടുംബത്തിനുമൊപ്പം ഒരു യാത്ര പ്ലാൻ ചെയ്ത് നടക്കാതെ ഇരിക്കുമ്പോഴാണ് ആമിക്കുട്ടിയുടെ My Travel Mate എന്ന ലേഡീസ് ഗ്രൂപ്പിന്റെ കൂടെ ആദ്യ കശ്മീർ യാത്രയ്ക്ക് അവസരം ലഭിച്ചത്. ഗ്രൂപ്പിൽ ആകെ അറിയുന്നത് കൊല്ലത്തുള്ള റംലടീച്ചറെ മാത്രമായിരുന്നു. ആദ്യം മടിച്ചെങ്കിലും കശ്മീർ എന്ന സ്വർഗത്തെക്കുറിച്ചുള്ള ചിന്തകൾ ഉറക്കം കെടുത്തിയപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല.
കൂട്ടുകാർ, അമ്മമാർ, മക്കൾ, ബന്ധുക്കൾ അങ്ങനെ ഒരു പെൺപട തന്നെ കൂട്ടിനുണ്ടായിരുന്നു. കൊച്ചിയിൽ നിന്ന് ഡൽഹി വഴി ശ്രീനഗറിലേക്കുള്ള ഇൻഡിഗോ ഫ്ളൈറ്റിലായിരുന്നു യാത്ര. ശ്രീനഗർ എയർ പോർട്ട് അടുക്കാറായപ്പോൾ തന്നെ പോക്കുവെയിലേറ്റ് തിളങ്ങുന്ന വെള്ളി മലനിരകൾ കണ്ടു. കേക്കിന് അലങ്കാരത്തിനുള്ള വിപ്പിങ് ക്രീം അടിച്ച് റെഡിയാക്കി വെച്ച പോലെ തോന്നി അതുകണ്ടപ്പോൾ, വൈകുന്നേരത്തോടെ ആ സ്വപ്നഭൂമിയിൽ എത്തിച്ചേർന്നു. ഒരുപാടുനാളായി കാണാനാഗ്രഹിച്ച സ്ഥലത്താണ് കാലുകുത്തിയിരിക്കുന്നത്. സന്തോഷം കൊണ്ട് ഒന്നുറക്കെ കൂവിയാലോ എന്നുതോന്നി.
ദാലും പഹൽഗാമും
ആദ്യദിവസത്തെ താ മസം ദാൽ തടാകത്തിലെ ഹൗസ്ബോട്ടിലായിരുന്നു. ഓരോ ബോട്ടിലേക്കും ഉള്ളവരെ ഷിക്കാരകളിൽ (നമ്മുടെ നാട്ടിലെ ചെറിയ വള്ളങ്ങൾ) കൊണ്ടുപോയിക്കൊണ്ടിരുന്നു. ഷിക്കാരകൾ എല്ലാം തന്നെ തലയിണകൾ ഇട്ട് നിറമുള്ള തോരണംകൊണ്ട് അലങ്കരിച്ചവയായിരുന്നു. ഹൗസ്ബോട്ടുകൾ ഒഴുകി നടക്കുന്നവയായിരുന്നില്ല. കരയോട് ചേർന്നായിരുന്നു എല്ലാ ബോട്ടുകളും. ബോട്ടിന്റെ പുറകിൽ തന്നെയാണ് അതിലെ ജീവനക്കാരുടെയും വീടുകൾ ഉണ്ടായിരുന്നത്.
この記事は Mathrubhumi Yathra の December 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Yathra の December 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി