ഞാൻ ഭക്തനല്ല, ഒന്നുമല്ല. വിശേഷിച്ചൊരു "വ്യവസ്ഥാപിത വിശ്വാസി അല്ലെങ്കിലും കഴിഞ്ഞവർഷം ഒടുവിൽ കോവിഡ് പടർന്നിറങ്ങുന്ന, നവരാത്രി പൂജവെപ്പ് തിരക്കുകളൊന്നുമില്ലാത്ത നാളുകളിലൊന്നിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പോകാൻ പ്രേരിപ്പിച്ചതെന്താണ് പലരും പറഞ്ഞുകേട്ട തുപോലെ ദേവി വിളിക്കുന്ന സമയമായതിനാലോ... കുറ്റങ്ങളെ പൊറുത്ത് നല്ല മനുഷ്യനാവാൻ ശക്തി തരൂ എന്ന ഏത് മതഗ്രന്ഥവും ചൊല്ലുന്ന പ്രാർഥനയാലോ.. വിഘ്നങ്ങളെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. പകർച്ചവ്യാധിയുടെ നിയന്ത്രണങ്ങൾ, ആചാര-ആഘോഷങ്ങളൊന്നുമില്ലാത്ത ക്ഷേത്രകാലം, ബൈക്കപകടത്തിൽപ്പെട്ട് മൂന്നുമാസം കിടപ്പിലായവന്റെ ഒറ്റയ്ക്കുള്ള സഞ്ചാരം.
"ലക്കും ദീനുക്കും വലിയ ദീൻ' (നിനക്ക് നിന്റെ മതം, എനിക്ക് എന്റെ മതം) എന്ന ഖുർആൻ വചനം സാഹോദര്യത്തിന്റെ ധൈര്യം പകർന്നു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ "ഞാൻ ശൂദ്രനാണ്' എന്ന വാക്കുകൾക്ക് അഡിഗയുടെ "അതിവിടെ പ്രസക്തമല്ല' എന്ന മറുവചനവും ഓർമയിൽ കൂട്ടായി. എല്ലാ പിറന്നാൾ ദിനത്തിലും യേശുദാസ് ഇവിടെ പാടാനെത്തുന്നതും യാത്രാ ഒരുക്കങ്ങൾക്ക് ആരോഹണമിട്ടു. കുടുംബം, ജോലി, ഇഷ്ടനേരമ്പോക്കുകൾ എന്നിവകളിൽ നിന്ന് മാറി ഞാനിതാ, ഒന്നുമോർത്ത് ധൃതിപ്പെടുകയോ വ്യാകുലപ്പെടുകയോ ചെയ്യേണ്ടതില്ലാത്തൊരിടത്തേക്ക്... എന്നെ ആട്ടുകയോ അനുഗ്രഹിക്കുകയോ ചെയ്യാം. യാത്രകൾക്ക് പറ്റിയതല്ല, പക്ഷേ, ഇതാണ് സമയം, അമ്മ വിളിച്ചിരിക്കുന്നു. എല്ലാം അമ്മ നേരത്തേ നിശ്ചയിച്ചതാണല്ലോ.
この記事は Mathrubhumi Yathra の January 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Yathra の January 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി