മകരപ്പകൽ ഞൊറിഞ്ഞ വെയിൽപ്പുടവയ്ക്ക് നിലാക്കുടം കമഴ്ത്തിയ ചേല്. ജനുവരിയുടെ നേർത്ത ശീതക്കാറ്റിനുമുണ്ട് മകരമഞ്ഞിന്റെ കുളിര്. ആ കുളിരിന്റെ പുതപണിഞ്ഞ് മുന്നിലതാ അടൂർ പട്ടണം. നാലുഭാഗത്തേക്കും തുറന്നിട്ട വഴികൾ. അതിലൊന്ന് പത്തനംതിട്ടയിലേക്കുള്ളതാണ്. വഴിയുടെ ഇരുവശങ്ങളിലായി ആരാധനാലയങ്ങൾ. അയ്യനെ കാണാൻ പലദിക്കിൽ നിന്ന് വന്നെത്തിയവരുടെ വാഹനങ്ങൾ കടന്ന് മുന്നോട്ട്.
ആനന്ദപ്പള്ളി എത്തും മുൻപ് പന്നിവിഴയിൽനിന്ന് വലത്തേക്ക് ഒരു നാട്ടുവഴി. ജലപ്പച്ചയുടെ കുളിരുമായി സമൃദ്ധമായൊരു ജലാശയം മുന്നിൽ. പന്നിവിഴ, വലിയകുളം. ഒരു വേനലിലും വറ്റാത്ത ജലപ്പരപ്പ്. അതിന്റെ അരികിൽ പൂത്തുലഞ്ഞ മഞ്ഞവാക കാഴ്ചകളുടെ ആനന്ദലഹരി നുണഞ്ഞ് അവിടെ ഇത്തിരിനേരം.
പാതയോരത്തെ വെറ്റിലത്തടത്തിൽ വെള്ളം തേവുന്നുണ്ട് ഒരു ചേച്ചി. വഴി കൊടുമണ്ണിലേക്കുള്ളതാണെന്ന് അവർ പറഞ്ഞു. കൃഷിയൊഴിഞ്ഞ പാടങ്ങൾ. ചെളിക്കുത്തിൽ പുളയുന്ന പോത്തിൻ കൂട്ടം. അരികിലെ തോട്ടിൽ നീന്തിത്തുടിക്കുന്ന താറാപ്പറ്റം. കൺ മയക്കുന്നതെന്തോ കാത്തുകിടപ്പുണ്ട് മുന്നിലെന്ന സൂചന തന്നുകൊണ്ടിരുന്നു പ്രകൃതി.
ആ വഴി... ഈ വഴി...
പന്നിവിഴയിൽനിന്നുള്ള വഴി ചെന്നെത്തിയത് വീണ്ടുമൊരു കുളക്കരയിലാണ്. തോടിനോടുചേർന്ന് ഒരു കുഞ്ഞുകുളം. അതിന്റെ അരികുപറ്റി പാമ്പുടൽപോലെ വളഞ്ഞുപുളഞ്ഞ് കുത്തനെ കയറ്റം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന റബ്ബർ തോട്ടങ്ങൾ. കയറ്റത്തുനിന്നുള്ള കാഴ്ചയിൽ ഇല പൊഴിഞ്ഞ മരക്കാട് നരച്ച ഗർത്തംപോലെ ഭ്രമിപ്പിക്കുന്നു. മുന്നിലൊരു അമ്പലം. കൊടുമൺ, ഐക്കാട് ചുരക്കുന്ന് മലനട ക്ഷേത്രം. തളികകളിൽ അവലും മലരും പഴവും ഒക്കെയായി അമ്പല പടവിറങ്ങി വരുന്നുണ്ട് പൂജാരിയും പരികർമിയും.
ഇടവഴിയുടെ ഓരത്ത് കാട്ടു പൊന്തയ്ക്കുള്ളിൽനിന്ന് കർപ്പൂര ഗന്ധം ഉയരുന്നു. ഇലച്ചാർത്തിലെ കിളിക്കൂടുപോലെ മറ്റൊരു കുഞ്ഞു ക്ഷേത്രം അതിനുള്ളിലുണ്ട്. കാഴ്ചയിൽ പ്രശാന്തമായ പർണശാല പൂജയ്ക്കായി പൂജാരി കോവിലി ന്റെ കവാടം കടന്നു. കുറ്റിക്കാടി നിടയിൽ നിന്നൊരു കരിങ്കോഴി പാഞ്ഞുവന്നു. അമ്പലമണികൾ കിലുങ്ങി...കാട്ടുപൊന്ത വകഞ്ഞ് കലർപ്പില്ലാത്ത കാഴ്ചകളുടെ ജനാ ലകൾ തുറന്ന് മുന്നോട്ട്.
この記事は Mathrubhumi Yathra の February 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Yathra の February 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി