ചിലർ ദേഷ്യപ്പെടുന്നതു കാണാനും പ്രത്യേക ചന്തമാണ്. സ്ക്രീനിൽ അൽപം കലിപ്പ് മോഡിലാണു വന്നു നിൽക്കുന്നതെങ്കിലും കാണികളുടെ നോട്ടം അവരിൽനിന്നു മറ്റെങ്ങും പോകില്ല. ഗുരുവാ യൂർ അമ്പലനടയിൽ എന്ന സിനിമയിൽ പാർവതി എന്ന "അഴകിയ ലൈല'യായി നിഖില വിമലിനെ കണ്ടപ്പോൾ ഏറെ ഇഷ്ടം തോന്നാനുള്ള കാരണവും അതുതന്നെയാണ്.
“അഴകിയ ലൈല എന്ന സൂപ്പർ ഹിറ്റ് തമിഴ് ഗാനം ഈ സിനിമയിലുള്ളതുകൊണ്ട് തിയറ്ററിൽ അത് ഓളമുണ്ടാക്കുമെന്നു തോന്നിയിരുന്നു. ട്രെൻഡിങ് ആകുമെന്നു ചിന്തിച്ചതേയില്ല.
കേരളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും അതു വൈറലായി. പ്രമോഷന്റെ ഭാഗമായി തമിഴ്നാട്ടിൽ പോയപ്പോൾ ഒരാൾ പറഞ്ഞു, "പണ്ട് അഴകിയ ലൈല കേൾക്കുമ്പോൾ രംഭയെയാണ് ഓർമ വരുന്നതെങ്കിൽ ഇപ്പോഴതു നിങ്ങളാണ് എന്ന്. ആദ്യമായാണ് പോസിറ്റീവ് ആയി ഞാൻ ട്രെൻഡിങ് ആകുന്നത്. സാധാരണ എയറിൽ ആകാറാണു പതിവ്.'' പൊട്ടിച്ചിരിച്ചുകൊണ്ട് നിഖില പറയുന്നു.
നിഖില സൗത്ത് ഇന്ത്യയുടെ മുഴുവൻ താരമായി മാറുകയാണല്ലോ ?
"ഗുരുവായൂർ അമ്പലനടയിൽ 'തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരിട വേളയ്ക്കു ശേഷമാണു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. സംവിധായകൻ മാരി സെൽവ രാജിന്റെ ആത്മകഥയായ വാഴെ ആണ് ഏറ്റവും പുതിയ തമിഴ് ചിത്രം. അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്റ്റ് ആണിത്.
സ്വന്തം കഥ ലോകത്തോടു പറയാനാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്കു വന്നതുപോലും. കേന്ദ്രകഥാപാത്രമായ പൊൻവേൽ എന്ന കുട്ടിയുടെ അധ്യാപിക ആണ് എന്റെ കഥാപാത്രം. നല്ലൊരു പാട്ടും കിട്ടി.
ചിത്രീകരണം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് സൈക്കിൾ ചവിട്ടാൻ അറിയാമോ എന്നു സംവിധായകൻ ചോദിക്കുന്നത്. അറിയില്ലെന്നു പറഞ്ഞതോടെ അദ്ദേഹം ആകെ നിരാശനായി. പക്ഷേ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞാനതു പഠിച്ചെടുത്തു. തിരക്കുകൾ കാരണം പ്രിവ്യൂ ഷോ കാണാൻ സാധിച്ചില്ല. ഒരുപാടുപേർ നല്ല അഭിപ്രായം പറഞ്ഞു.
മലയാളത്തിൽ കുറച്ചു സീരിയസ്, ആംഗ്രി ടൈപ്പ് കഥാപാത്രങ്ങളാണ് ഈയടുത്തു വന്നതിൽ കൂടുതലും. നുണക്കുഴി'യിലെ റിമിയും വ്യത്യസ്തയല്ല. ഇവയൊക്കെ പല സമയത്ത് അഭിനയിച്ച സിനിമകളാണ്. റിലീസ് ആയപ്പോൾ എല്ലാം ഒരുമിച്ചിങ്ങു വന്നു. ഇതൊക്കെ കണ്ടിട്ട് നിഖില ഇനി ഇത്തരം കഥാപാത്രങ്ങൾ മാത്രമേ ചെയ്യു എന്നു പലരും ഉറപ്പിച്ച മട്ടാണ്.
この記事は Vanitha の August 31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の August 31, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ
വീട് കളറാക്കാൻ ചില ബജറ്റ് ചിന്തകൾ
സ്വന്തമായി കണ്ടെത്തിയ കിടിലൻ ആശയങ്ങളിലൂടെ വിടുപണിയിലെ ചെലവ് ഗണ്യമായ ചുരുക്കിയവരുടെ മാതൃകകൾ പരിചയപ്പെടാം
കൊടുങ്കാടിന്റെ ഡോക്ടർ
സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ.യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര
The Magical Intimacy
രണ്ടു വർഷത്തിനു ശേഷം സൂക്ഷ്മദർശിനിയിലെ പ്രിയദർശിനിയായി നസ്രിയ വീണ്ടും എത്തുന്നു
യാത്രയായ് സൂര്യാങ്കുരം
നവീൻ ബാബു കുടുംബവുമൊത്തു രാമേശ്വരത്തേക്കു നടത്തിയ അവസാന യാത്രയിലെ ചിത്രമാണിത്. സന്തോഷം നിറഞ്ഞ മനസ്സോടെ അവിടെ നിന്നു നേരെ കണ്ണൂരെത്തിയപ്പോൾ കാത്തിരുന്നതു മരണം