"മണ്ണാണ് നമ്മുടെ ജീവൻ. മറ്റെന്ത് നഷ്ടമാ യാലും പോട്ടെ, നഷ്ടമാകുന്നത് മണ്ണാണങ്കിൽ ഉണർന്നെണീറ്റോളണം. സാരോപദേശത്തിലവസാനിക്കുന്ന ഇങ്ങനെ ഒരു നാടോടിക്കഥയുണ്ട് ബംഗാളിയിൽ.
എങ്ങനെയാവും ഇത്തരമൊരു ആഹ്വാനത്തിലേക്ക് ആ പഴയ ജനഭാവന എത്തിയത്? പല സാധ്യതകളുണ്ട്. അതിലൊന്ന് കൊടിയ ദുരന്തങ്ങൾ സഹിച്ചതുകൊണ്ട് അതിനെ പ്രതിരോധിക്കാനായി ഉണ്ടായതാവാം. മറ്റൊന്ന് സ്വന്തം മണ്ണ് നഷ്ടപ്പെടുന്നത് അവർ കൺമുന്നിൽ കണ്ട് സൃഷ്ടിച്ചതാവാം. പിന്നെ കാർഷികതയാണ് സംസ്കാരത്തിന്റെ അടിസ്ഥാനമെന്ന് കൃത്യമായ ധാരണയും ആവാം.
ഏതായാലും, ആ സാരോപദേശം വംഗ നാട്ടിലെ ഓരോ കർഷകന്റേയും ഉള്ളിലുണ്ട്. അതൊരു നാടോടിക്കഥയല്ല അവർക്ക്. ഭൂമി പടുത്തവൻ, ബംഗാളിലെ മണ്ണിനുള്ളിൽ കർഷകന്റെ പൊന്നു നൽകിയാണ് സൃഷ്ടിച്ച ത്. സമതലങ്ങളും മലനിരകളും ഫലഭൂയിഷ്ഠഭൂമിയും തുരുത്തുപോലെ പീഠഭൂമിയും ഇടയിലൂടെ മഹാനദികളും നിറഞ്ഞ മണ്ണ്. അതെപ്പോഴും യുവതയിലായിരുന്നു. മണ്ണിനുമുണ്ട് ജീവിതങ്ങൾ. അത് ധാന്യങ്ങൾ വിളയിക്കാൻ കാത്തു കാത്തിരിക്കുന്നു.
Denne historien er fra February 2024-utgaven av Santham Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2024-utgaven av Santham Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ലീല സ്ത്രീ സ്വാതന്ത്ര്യ വിമർശനങ്ങളിലൂടെ
മദനൻ എന്ന ആണിലേക്ക് എത്താൻ വേണ്ടിയാണെങ്കിലും സ്നേഹം എന്ന ആശയത്തെ ആദർശവൽക്കരിച്ചു കൊണ്ടാണെങ്കിലും ഇവിടെ ലീല പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സീമകളെ കാണാതിരുന്നുകൂടാ.
ഓം ചന്ദ്രായ നമഃ എന്ന പുനായ് ദേവത
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
ഓർമയിലെ ഇരമ്പം
പ്രശസ്ത കഥാകൃത്ത് സ്വന്തം സൈക്കളനുഭവം പങ്കുവെയ്ക്കുന്നു
ഒറ്റവരിയിൽ ഓടുന്ന മഹാത്ഭുതം
പ്രശസ്ത എഴുത്തുകാരൻ യു കെ കുമാരൻ സ്വന്തം സൈക്കിളനുഭവം പങ്കുവെയ്ക്കുന്നു
സ്ത്രീവിരുദ്ധത സമൂഹികമാധ്യമങ്ങളിൽ
സ്ത്രീവിരുദ്ധത ഒരു ആഗോളപ്രശ്നമാണ്. പ്രത്യേകിച്ചും രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിൽ അത് തീവ്രമായ അക്രമവും, അധിക്ഷേപവും, വാക്കുകൊണ്ടുള്ള ബലാത്സംഗവും, അശ്ലീല പരാമർശവും, ഭീഷണി യുമടങ്ങുന്ന പ്രകടനങ്ങളാണ്. അധികാരത്തെ അഭിമുഖീകരിക്കാൻ സാമൂഹിക മൂലധനം ആവശ്വമാണ്. അതുകൊണ്ട് സവിശേഷാധികാരമുള്ള സ്ത്രീകൾ പിടിച്ചു നിൽക്കുകയും സവിശേഷധികാരത്തിന് പുറത്തുള്ള സ്ത്രീകൾ ഇതിലൂടെ കാണാതാക്കപ്പെടുകയും ചെയ്യുന്നു. പൊതുഇടങ്ങളിൽ നിന്നും സമൂഹിക മാധ്യമങ്ങളിൽ നിന്നും കൂട്ടമായ ആക്രമണമാണ് അവർ നേരിടുന്നത്.
തുടിമൊഴികൾ നിലച്ചു
ഈയിടെ അന്തരിച്ച കെ.ജെ.ബേബിയ്ക്ക് പ്രണാമം. വയനാട്ടിലെ ആദിമനിവാസികളെക്കുറിച്ച് നിരന്തരമായി പഠിക്കുകയും അവരുടെ പുരാവൃത്തങ്ങളും പാട്ടുകളും തുടിയും താളവും ഹൃദിസ്ഥമാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു; കെ.ജെ.ബേബി.
മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
കലയുടെ ലാവണ്യ വിചാരങ്ങൾ
മനുഷ്യനും കലയും തമ്മിലുള്ള ബന്ധമെന്ത്? മനുഷ്യന്റെ ചരിത്രത്തിൽ നിന്ന് വിമുക്തി നേടിക്കൊണ്ട് കലയ്ക്ക് അസ്തിത്വം സാധ്യമാണോ? മുതലാളിത്തം കലയിൽ പ്രവർത്തിക്കുന്നത് എങ്ങനെ? ശിൽപിയും ചിത്രകാരനും കലാനിരൂപകനുമായ ഗായത്രിയുടെ ലേഖനം.
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.
ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ
രണ്ടുകാലത്തിൽ, രണ്ടുസാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ, ഗോപിയുടെയും വാസന്തിയുടെയും മനക്കലക്കങ്ങൾക്ക് കാരണമായ ജീവിതപശ്ചാത്തലങ്ങൾ താരതമ്യാത്മകമായി പരിശോധിക്കുന്ന ലേഖനം